മാധ്യമ പ്രവർത്തക രംഗത്ത് തൊഴിലെടുക്കുന്നവർക്ക് ജീവൻ സുരക്ഷാ പദ്ധതി അനിവാര്യമാണെന്ന് കെ. ടി. ജലീൽ എംഎൽഎ.
മാധ്യമ പ്രവർത്തകർക്ക് സൗജന്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനുള്ള കെആർഎംയുവിന്റെ 'ജീവൻ സുരക്ഷാ' പദ്ധതി ഈ രംഗത്ത് തൊഴിലെടുക്കുന്നവർക്ക് അനിവാര്യമാണെന്ന് കെ. ടി. ജലീൽ എംഎൽഎ.
KRMU എടപ്പാൾ മേഖല അംഗങ്ങൾക്കുള്ള ട്രേഡ് യൂണിയൻ തിരിച്ചറിയൽ കാർഡിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവർത്തകരുടെ ശക്തിയും സുരക്ഷയും ഇത്തരം കൂട്ടായ്മയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
എടപ്പാൾ മേഖല പ്രസിഡൻ്റ് ജാഫർ നെസീബ് അദ്ധ്യക്ഷനായി. അംഗങ്ങൾക്കുള്ള ID കാർഡ് എംഎൽഎ കൈമാറി. KRMU സംസ്ഥാന ജനറൽ സെക്രട്ടറി പി. ആർ. ഹരികുമാർ മുഖ്യ അതിഥിയായിരുന്നൂ.
എടപ്പാൾ മേഖല സെക്രട്ടറി ആതിര സ്വാഗതവും, നൗഫൽ മലപ്പുറം കഫെ നന്ദിയും പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗം സുരേഷ്.ഇ.നായർ, റീജ, സക്കറിയ്യ പൊന്നാനി, ജാബിർ, ഗിരീഷ്, കുഞ്ഞിപ്പ, എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച KRMU തിരൂർ മേഖല ട്രഷററും, ചന്ദ്രിക ലേഖകനുമായിരുന്ന സുബൈർ കല്ലന് യോഗം അനുശോചനം രേഖപ്പെടുത്തി.