ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ മാവൂർ ഏരിയാസമ്മേളനം പെരുവയൽ കൃഷ്ണകൃപാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു
ഏരിയ പ്രസിഡണ്ട് പ്രമീളയുടെ അധ്യക്ഷതയിൽ ജില്ലാ ജോയിൻ സെക്രട്ടറി പി എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം പി ടി രവീന്ദ്രൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ശാഖാ തല റിപ്പോർട്ട് അവതരണം നസീബ റായിയും വരവുചെലവു കണക്കുകൾ ട്രഷറർ ലിൻസിയും അവതരിപ്പിച്ചു.
വികലാംഗർക്കും വിധവകൾക്കുമുള്ള ഇരട്ട പെൻഷൻ നിഷേധിച്ചത് പുനപരിശോധിക്കണമെന്നും അംശാദായ അടവ് ഫൈൻ 5 രൂപ യാക്കി ഉയർത്തിയതും 60 കഴിഞ്ഞു കിട്ടേണ്ട പെൻഷൻ കുടിശ്ശികയും അധിവർഷ ആനുകൂല്യവും ഉടൻ വിതരണം ചെയ്യണമെന്നും സർക്കാറിനോടും ക്ഷേമനിധി ബോർഡി നോടും സംഘടന ആവശ്യപ്പെട്ടു.
സുലോചന, ശ്രീനിവാസൻ, വിനോദിനി, അജി, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു