ബസ്മ സ്റ്റഡി ക്യാംപ് ശ്രദ്ധേയമായി
പെരുമണ്ണ:
ബദ് രിയ്യ വിമൺസ് കോളജിലെ ഫാളില വിദ്യാർഥികൾ സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്റ്റഡി ക്യാംപ് വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി. വിനോദ യാത്രക്കു പകരം പഠിക്കാനും പകർത്താനുമുള്ള യാത്രയിലൂടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. വയനാട്ടിലെ ബീ ക്രാഫ്റ്റ് ഹണി മ്യൂസിയത്തിലായിരുന്നു ക്യാംപ് . തേനും തേനീച്ചയുമായി ബന്ധപ്പെട്ട വിശുദ്ധ ഖുർആന്റേയും ഹദീസുകളുടേയും അനുഭവ പാഠങ്ങൾ പകരുന്നതായിരുന്നു മ്യൂസിയത്തിലെ കാഴ്ച . ബീ ക്രാഫ്റ്റ് എം.ഡി ഉസ്മാൻ മദാരി യും സംഘവും വിദ്യാർഥികളെ തേനീച്ചയുടെ അത്ഭുത ലോകത്തെത്തിച്ചു. മ്യൂസിയം ഹാളിൽ നടന്ന മോട്ടിവേഷൻ ക്ലാസിന് പ്രമുഖ ട്രൈനർ റശീദ് മാസ്റ്റർ വയനാട് നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷനായി. തുടർന്ന് വയനാട് വെറ്റിനറി കോളേജിലെത്തിയ വിദ്യാർഥിസംഘത്തെ ഗോത്ര മിഷൻ വിഭാഗം തലവൻ ഡോ.ജോർജ് ചാണ്ടിയും അസിസ്റ്റന്റ് മണിക്കുട്ടനെ ജീവികളുടേയും കൃഷികളുടേയും മറ്റൊരു ലോകത്തെത്തിച്ചു. ഗോത്ര മിഷന്റെ മോക്ഷ സംഘത്തിലെ രാം പ്രസാദ് വിദ്യാർഥികൾക്ക് കൂൺ കൃഷിയിൽപരിശീലനം നൽകി. ചുരത്തിലൂടെ സൃഷ്ടാവിന്റെ സൃഷ്ടിവൈഭവം ആസ്വദിച്ചു കൊണ്ടുള്ള യാത്രയും വ്യത്യസ്ത ക്യാംപും സംഘടിപ്പിച്ച ബസ്മ സ്റ്റുഡന്റ് യൂണിയൻ പ്രവർത്തനം വേറിട്ടതായി. സ്‌റ്റഡി ക്യാംപിന് മാനേജർ സി.പി അശ്‌റഫ് ഫൈസി, അധ്യാപകരായ ശമീറലി വാഫി, തശ് രിഫാ സൈനിയ്യ, യൂണിയൻ ഭാരവാഹികളായ സയ്യിദത്ത് ഫാത്തിമാ റഊഫാ, ഫാത്തിമ ശിംസാന നേതൃത്വം നൽകി.