Peruvayal News

Peruvayal News

തനതിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച മിനി പാർക്കിൻ്റ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

തനതിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച
  മിനി പാർക്കിൻ്റ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ 
എൻ എസ് എസ് വിദ്യാർഥികളുടെ തനതിടം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച
  മിനി പാർക്കിൻ്റ ഉദ്ഘാടനം തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു.

2006 2008 ൽ
  കൊമേഴ്സ് വിഭാഗത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒരു കൂട്ടം സുമനസ്സുള്ള വിദ്യാർഥികളാണ് മിനി പാർക്ക് ഒരുക്കിയിട്ടുള്ളത്.
 
കോഴിക്കോട് ജില്ലയിൽ തന്നെ വളരെ പഴക്കം ചെന്ന ഒരു സ്കൂളാണ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
 ഇപ്പോൾ അതിന്റെ മുഖച്ഛായ തന്നെ മാറിയിരിക്കുന്നു. 
പാഠ്യപദ്ധതിയിൽ ആണെങ്കിലും, കലാകായിക മേഖലകളിലും ഉന്നതിയിൽ നിൽക്കുന്ന ഒരു വിദ്യാലയം തന്നെയാണ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ.
 ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൻ്റെ എൻഎസ്എസ് പ്രോഗ്രാം ഓഫീസറായ എസ് സർശാറലിയാണ് മിനി പാർക്കിന് മേൽനോട്ടം വഹിച്ചു പോന്നത്.
 പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ വി കെ ഫൈസൽ തുടങ്ങിയവർ ഇതിനുവേണ്ട ഉപദേശ നിർദ്ദേശങ്ങൾ നൽകി വളരെ മനോഹരമായ മിനി പാർക്കിന് രൂപം നൽകിയിരിക്കുകയാണ്
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി പി മുഹമ്മദ് ബഷീർ സ്വാഗതവും വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ അദ്ധ്യക്ഷതയും നിർവ്വഹിച്ചു.
 ചടങ്ങിൽ 
 ഉപഹാര സമർപ്പണവും മിനി പാർക്ക് സമ്മാനിച്ച 2006 2008 ബാച്ചിലെ വിദ്യാർഥികൾക്ക് ഉള്ള ഉപഹാര സമർപ്പണവും മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.
എൻഎസ്എസ് വിദ്യാർത്ഥികൾക്കുള്ള
 ബാഡ്ജ് വിതരണം ചെയ്തു കൊണ്ട് സ്കൂൾ മാനേജർ കെ ഹസ്സൻ കോയ സംസാരിച്ചു.
പിടിഎ പ്രസിഡണ്ട് എസ് പി സലിം ഹെഡ്മാസ്റ്റർ  വികെ ഫൈസൽ പി എൻ വലീത് സ്കൂൾ സ്റ്റാഫ് സെക്രട്ടറിമാരായ അബ്ദുസ്സലാം കല്ലായി എ എം നൂറുദ്ദീൻ മുഹമ്മദ് സി എസ് കൊപ്രസിഡന്റ് പി മുഹമ്മദ് കോയ
 തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 
എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാറലി ചടങ്ങിന് നന്ദിയും രേഘപ്പെടുത്തി.
Don't Miss
© all rights reserved and made with by pkv24live