കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ
SSLC വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു.
കോഴിക്കോട്:
കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ 2021- 22 വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കൗൺസിലിംഗ് ക്ലാസുകൾ സംഘടിപ്പിച്ചു.
പ്രമോദ് ഐകരപ്പടി ക്ലാസിന് നേതൃത്വം നൽകി.
ഏതൊരു വിദ്യാർത്ഥിയും എസ്എസ്എൽസി പരീക്ഷയ്ക്ക് എങ്ങനെയാണ് തയ്യാറാ വേണ്ടത്, മറ്റു പാഠ്യപദ്ധതികളേ കുറിച്ചും ഓരോ വിദ്യാർഥിയുടെയും പഠന രീതികളെ കുറിച്ചും മുഖ്യ ചർച്ചാ വിഷയമായിരുന്നു.
ഹെഡ്മാസ്റ്റർ വി കെ ഫൈസൽ അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എസ് പി സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ പി സാജിദ് സ്വാഗതവും,
സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്,
പി സ്മിത, കെ സീന, വിപി റഹിയാനത്ത്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെട്ടി ഹസീന ടീച്ചർ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി
