വൈറ്റ് ഗാര്‍ഡ് രജിസ്ട്രേഷന് തുടക്കമായി
പെരുവയൽ:
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് രജിസ്ട്രേഷന്‍ ആരംഭിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്ന പി.കെ ഷമീറിന് ആദ്യ രജിസ്ട്രേഷന്‍ ഫോം നല്‍കി സി എച്ച്.സെൻ്റർ പ്രസിഡണ്ട് കെ പി കോയ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഐ സല്‍മാന്‍ അദ്ധ്യക്ഷനായിരുന്നു. നിയോജക മണ്ഡലം ഭാരവാഹികളായ സലീം കുറ്റിക്കാട്ടൂര്‍, ടി പി എം സാദിക്ക്, മണ്ഡലം വൈറ്റ് ഗാര്‍ഡ് വൈസ് ക്യാപ്റ്റന്‍ മുനീര്‍ ഊര്‍ക്കടവ്, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ സാബിത്ത് പെരുവയല്‍, ക്യാപ്റ്റന്‍മാരായ പി.കെ നൗഷാദ്, സൈഫുദ്ദീൻ പെരുവയൽ, എം എസ് എഫ് നിയോജക മണ്ഡലം ട്രഷറര്‍ ഉബൈദ് ജി കെ, സിറാജ് ചൂലാംവയല്‍, വാര്‍ഡ് മെമ്പര്‍ സമീറ അരീപുറം, ഷംസുദ്ധീന്‍ കെ പി എന്നിവര്‍ പങ്കെടുത്തു.മണ്ഡലം വൈറ്റ്ഗാർഡ് കോ-ഓർഡിനേറ്റർ കെ.പി സൈഫുദ്ദീൻ സ്വാഗതവും ക്യാപ്റ്റൻ സിദ്ദീഖ് ഈസ്റ്റ് മലയമ്മ നന്ദിയും പറഞ്ഞു.
