Peruvayal News

Peruvayal News

ചെറുപുഴ ശുചീകരണം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ചെറുപുഴ ശുചീകരണം
പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിൻ്റെ നവകേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി ചെറുപുഴയുടെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പ്രദേശങ്ങളുടെ ശുചീകരണ ഉദ്ഘാടനം പി.ടി.എ റഹീം എം,എല്‍.എ നിര്‍വ്വഹിച്ചു. ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ തെളിനീരൊഴുക്കും നവകേരളം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തുന്ന പുഴ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ സംഘടനകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, റിസോഴ്സ് പേഴ്സണ്‍ എ രാജേഷ് സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live