അനുയാത്ര മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പെരുമണ്ണ:
ജില്ല എർളി ഇൻവെൻഷൻ സെൻറിന്റെ സേവനം വീട്ടുപടിക്കൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക സുരക്ഷാ മിഷന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അനുയാത്ര. ഈ പദ്ധതിയിൽ സൈക്കോളജിസ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സ്പെഷ്യൽ എജുകേറ്റർ, സ്പീച്ച് തെറാപ്പിസ്റ്റ്, ഡെവലപ്മെൻറ് തെറാപ്പിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കുന്നു.
അനുയാത്ര മൊബൈൽ ഇൻറർ വെൻഷൻ യൂണിറ്റിനെ സേവനം എല്ലാ ചൊവ്വാഴ്ചകളിലും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ ലഭ്യമാകുന്നതാണ്.
പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് നിർവഹിച്ചു. വൈസ് പ്രസിഡൻറ് സി ഉഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രേമ ദാസൻ ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, വാർഡ് മെമ്പർമാരായ വിപി കബീർ,സുധീഷ് കൊളായി, മെഡിക്കൽ ഓഫീസർ ഡോ രേഖ ആർ, പി.ആർ.ഒ കെ.ബിനോയ്, ഓഡിയോ യൂണിറ്റ് നീതു സി, ഹെൽത്ത് ഇൻസ്പെക്ടർ മജീദ് ,ജെ എച്ച് ഐ സജിനി എന്നിവർ സംസാരിച്ചു.
