സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു
കെട്ടാങ്ങൽ :
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ഐ. ഡബ്ല്യൂ. എം. പി.പദ്ധതിയിൽപെട്ട ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ നീർത്തട പദ്ധതിയിൽ കള്ളൻതോട് നെച്ചൂളി തോട് സംരക്ഷണ ഭിത്തിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ് നിർവ്വഹിച്ചു.വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ ചന്ദ്രമതി,നിർമ്മാണ കമ്മിറ്റി കൺവീനർ അബ്ദുറഹിമാൻ, പി.കെ ഗഫൂർ, പി നുസ്റത്ത്, എ കെ ടി. ചന്ദ്രൻ, രംജിത്ത്, മുഹമ്മദ്, അബ്ദുറഹിമാൻ, മുഹമ്മദ് മായങ്ങോട്, ഫാസിൽ എം, നിസാർ ടി.പി, നിയാസ് എം.പി, ജയരാജൻ, അഷ്റഫ്, മൊയ്തീൻ കുട്ടി, ആസിഫ്,റനീസ്. പി സംസാരിച്ചു.
