Peruvayal News

Peruvayal News

കോവിഡ് മഹാമാരിയ്ക്കിടെ സജീവമായ ഒരു അദ്ധ്യയനവര്‍ഷമാണ് ജൂണ്‍ 1 മുതല്‍ നാം പ്രതീക്ഷിക്കുന്നത്.

കോവിഡ് മഹാമാരിയ്ക്കിടെ സജീവമായ ഒരു 
അദ്ധ്യയനവര്‍ഷമാണ് ജൂണ്‍ 1 മുതല്‍ നാം 
പ്രതീക്ഷിക്കുന്നത്. 
അതിനുതകും വിധമുള്ള പദ്ധതികളാണ് 
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് 
നടപ്പാക്കുന്നത്. 
 

1. മിക്സഡ് സ്കൂള്‍

ലിംഗസമത്വം, ലിംഗാവബോധം, ലിംഗനീതി 
എന്നിവ മുന്‍നിര്‍ത്തി ഗേള്‍സ്/ബോയ്സ് 
സ്കൂളുകള്‍ മിക്സഡ് സ്കൂളുകള്‍ ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ 
ലഭിക്കുന്നുണ്ട്. 
ലിംഗതുല്യത സംബന്ധിച്ച് പുരോഗമന 
ആശയങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തീരുമാന
ങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. 
ഏതെങ്കിലും സ്കൂള്‍ അധികൃതര്‍ സ്കൂളിനെ 
മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പി.ടി.എ., സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ 
സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി 
ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് 
സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണ്. 


2. സ്കൂള്‍ പ്രവേശനം

ഒന്നാം ക്ലാസു മുതല്‍ ഒമ്പതാം ക്ലാസുവരെയുള്ള 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനം 
ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 
ജൂണ്‍ 1 ന് സംസ്ഥാന വ്യാപകമായി 
പ്രവേശനോത്സവം സംഘടിപ്പിച്ചുകൊണ്ടാവും 
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്നത്. 
സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരത്ത് 
വച്ച് നടക്കും. 
 

3. പ്ലസ് വണ്‍ പരീക്ഷ

പ്ലസ് വണ്‍ മാതൃകാ പരീക്ഷ ജൂണ്‍ 2 മുതല്‍ 
7 വരെയും പൊതുപരീക്ഷ ജൂണ്‍ 13 മുതല്‍ 
30 വരെയും നടക്കും. 

4. പ്ലസ് ടു ക്ലാസുകള്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ 
ജൂലൈ 1 ന് ആരംഭിക്കും. 

 
5. അധ്യാപക പരിശീലനം

അക്കാദമികമായ മെച്ചപ്പെടലിന് വളരെയധികം 
പ്രാധാന്യം നല്‍കിക്കൊണ്ടാണ് അടുത്ത അദ്ധ്യയന വര്‍ഷം മുന്നോട്ടു പോവുക. 
അദ്ധ്യയനത്തില്‍ മാറ്റങ്ങള്‍ കാലാനുസൃതമായി 
വരേണ്ടതുണ്ട്. 
വിജ്ഞാനത്തിന്‍റെ ഈ ലോകത്ത് അപ്പപ്പോള്‍ ഉള്ള അറിവുകള്‍ കുട്ടികളില്‍ അപ്പപ്പോള്‍ തന്നെ 
എത്തിച്ചേരേണ്ടതുണ്ട്. 
അതിനായി അധ്യാപകര്‍ അനുദിനം അറിവ് 
പുതുക്കേണ്ടതുണ്ട്. 
കാലികമായ അറിവുകള്‍ ആര്‍ജ്ജിക്കുവാനും 
പകര്‍ന്നു കൊടുക്കുവാനും ഉതകും വിധം 
അധ്യാപകരെ പ്രാപ്തരാക്കുന്ന പരിശീലന 
പരിപാടി ആവിഷ്കരിച്ച് നടപ്പാക്കും. 
മെയ്  രണ്ടാമത്തെ ആഴ്ച മുതല്‍ മെയ് 
അവസാന ആഴ്ച വരെ  അധ്യാപകര്‍ക്ക് 
പരിശീലനം നല്‍കും. 
പരിശീലനത്തിന് മൊഡ്യൂള്‍ തയ്യാറാക്കാന്‍ കോര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍ 150 ഓളം പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
ഇവര്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പില്‍പ്പെട്ട തൊള്ളായിരത്തില്‍പ്പരം പേര്‍ക്ക് പരിശീലനം നല്‍കും. 
ഇവര്‍ ജില്ലകളിലെ ആറായിരത്തി ഇരുന്നൂറ് പേര്‍ക്ക് പരിശീലനം നല്‍കും. 
തുടര്‍ന്ന് എല്‍.പി. വിഭാഗത്തില്‍പ്പെട്ട അമ്പത്തിയെണ്ണായിരം അധ്യാപകര്‍ക്കും യു.പി. വിഭാഗത്തില്‍പ്പെട്ട നാല്‍പ്പതിനായിരത്തില്‍പ്പരം 
അധ്യാപകര്‍ക്കും ഹൈസ്കൂള്‍ വിഭാഗത്തില്‍പ്പെട്ട നാല്‍പ്പത്തിനാലായിരത്തില്‍പ്പരം അധ്യാപകര്‍ക്കും പരിശീലനം നല്‍കും. 

6. അധ്യാപക പരിശീലന ക്രമീകരണങ്ങള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം

അധ്യാപക പരിശീലനത്തിന്‍റെ സമഗ്രമായ 
വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിന് 
പ്രത്യേകമായ ഓണ്‍ലൈന്‍ ട്രെയിനിംഗ് 
മാനേജ്മെന്‍റ് സിസ്റ്റം കൈറ്റ് തയ്യാറാക്കുന്നതാണ്. 
പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള 
രജിസ്ട്രേഷന്‍, ഷെഡ്യൂളിംഗ്, അറ്റന്‍റന്‍സ്, 
ബാച്ചു തിരിക്കല്‍, പങ്കെടുത്തവര്‍ക്കുള്ള 
സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കല്‍ എന്നിങ്ങനെയുള്ള 
സൗകര്യങ്ങള്‍ക്കു പുറമെ പരിശീലനത്തിന്‍റെ 
ഫീഡ്ബാക്ക് ശേഖരിക്കാനും ഇതില്‍ 
സൗകര്യമുണ്ടാകും. 
സ്കൂള്‍, സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലെ തത്സമയ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി 
കൈറ്റിന്‍റെ ഈ പോര്‍ട്ടലിലൂടെ ലഭിക്കും.
ആകെ 1 മുതല്‍ 10 വരെയുള്ള ഒരു ലക്ഷത്തി 
മുപ്പത്തിനാലായിരം അധ്യാപകര്‍ക്കാണ് 
പരിശീലനം നല്‍കുക. 
ഹയര്‍ സെക്കണ്ടറി / വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് സ്കൂള്‍ തുറക്കുന്ന മുറയ്ക്ക് പരിശീലനം നല്‍കും. 

7. അദാലത്ത്

ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം പല 
ഓഫീസുകളിലുമുണ്ടെന്ന പരാതികള്‍ 
ഉയര്‍ന്നിട്ടുണ്ട്. 
മുന്നിലുള്ളത് മനുഷ്യരാണ് എന്ന 
പരിഗണനയോടെ ഫയലുകള്‍ കൈകാര്യം 
ചെയ്യേണ്ടതുണ്ട്. 
ഓഫീസുകളിലെ ഫയലുകള്‍ അടിയന്തിരമായി തീര്‍പ്പാക്കാന്‍ കര്‍മ്മപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 
ഇതിനായി ഫയല്‍ അദാലത്തിന് തുടക്കം 
കുറിക്കുകയാണ്. 
ഇതിന്‍റെ സംസ്ഥാനതല ഉത്ഘാടനം മെയ് 9 ന് 
പരീക്ഷാഭവനില്‍ നടക്കും. 
തുടര്‍ന്ന് എല്ലാ ജില്ലാ ഓഫീസുകളിലും 
സെക്രട്ടറിയേറ്റിലെ പൊതുവിദ്യാഭ്യാസ 
സെക്ഷനുകളിലും വകുപ്പിലെ കേന്ദ്ര 
ഓഫീസുകളിലും ഫയല്‍ അദാലത്തുകള്‍ 
നടത്തും. 
എയിഡഡ് സ്കൂളുകളിലെ നിയമാനംഗീകാരം 
സംബന്ധിച്ച് നിരവധിയായ പരാതികള്‍ ഉയര്‍ന്നു 
വരുന്നുണ്ട്. 
ഇത് പരിഹരിക്കുന്നതിനു വേണ്ടി എയിഡഡ് 
നിയമനങ്ങള്‍ നിലവില്‍ കൈകാര്യം ചെയ്തു 
വരുന്ന സമന്വയ സോഫ്റ്റ് വെയറില്‍ അടിമുടി 
പരിഷ്കരണം ലക്ഷ്യമിടുന്നു. 
അംഗീകാരം ലഭിക്കാതെ വര്‍ഷങ്ങളായി വിവിധ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ ഫയലുകള്‍ സൂക്ഷിച്ചിരിക്കുന്നവരോട് വിശദീകരണം തേടണം. 
ജില്ലാതലത്തില്‍ ഇത്തരം വിഷയങ്ങള്‍ക്ക് നിയമപരമായി പരിഹാരം കാണണം. 
 
8. പാഠപുസ്തക വിതരണം

2022-23 അദ്ധ്യയന വര്‍ഷത്തെ ഒന്നാം വാല്യം 
പാഠപുസ്തകങ്ങളുടെ  അച്ചടി കെ.ബി.പി.എസ്സ്-ല്‍   
നടന്നുകൊണ്ടിരിക്കുന്നതും ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി 
എത്തിക്കുകയും ചെയ്തിട്ടുണ്ട്.  
നിലവിലെ കോവിഡ് സാഹചര്യങ്ങളിലും വളരെ മുന്‍കൂട്ടി തന്നെ പാഠപുസ്തകങ്ങള്‍ കുട്ടികള്‍ക്ക് 
ലഭ്യമാകുന്ന സാഹചര്യം വകുപ്പ് 
കൈകൊണ്ടിട്ടുണ്ട്. 
288 റ്റൈറ്റിലുകളിലായി രണ്ട് കോടി എണ്‍പത്തി നാല് ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി 
അറുപത്തി ആറ് എണ്ണം (2,84,22,066) ഒന്നാം 
വാല്യം പാഠപുസ്തകങ്ങളാണ് ഇപ്പോള്‍ 
വിതരണത്തിനായി തയ്യാറാകുന്നത്.  
നിലവില്‍ ജില്ലാ ഹബ്ബുകള്‍ക്ക്  ലഭ്യമായ 
പാഠപുസ്തകങ്ങള്‍ 2022-23 അദ്ധ്യയന വര്‍ഷം 
ആരംഭിക്കുന്നതിന് മുന്നേ സ്കൂള്‍ 
സൊസൈറ്റികള്‍ വഴി കുട്ടികള്‍ക്ക് വിതരണം 
നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും വകുപ്പ് 
മുഖേന ചെയ്തു കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ വിതരണം നടത്തുന്ന 
പാഠപുസ്തകങ്ങളില്‍ മൈനര്‍ വിഷയങ്ങള്‍ 
ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും ആക്ടിവിറ്റി പുസ്തകങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.  
സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ക്ക് പുറമേ 
തുകയൊടുക്കി ചെലാന്‍ ഹാജരാക്കുന്ന 
അംഗീകൃത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കും 
തങ്ങള്‍ നല്‍കിയ ഇന്‍ഡന്‍റ് അടിസ്ഥാനപ്പെടുത്തി പാഠപുസ്തകം വിതരണം നടത്തുന്നതാണ്. 
പാഠപുസ്തക വിതരണത്തിന്‍റെ സംസ്ഥാനതല 
ഉത്ഘാടനം ഏപ്രില്‍ 28 ന് രാവിലെ 10 മണിക്ക് 
തിരുവനന്തപുരം കരമന ഹയര്‍ സെക്കന്‍ററി 
സ്കൂളില്‍ നടക്കും. 


9. സ്കൂള്‍ യൂണിഫോം

2022-23 അധ്യയന വര്‍ഷം ഇനി പറയുന്ന 
സ്കൂളുകളിലാണ് കൈത്തറി യുണിഫോം 
നല്‍കുന്നത്.

സര്‍ക്കാര്‍ സ്കൂള്‍
1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍ 
1 മുതല്‍ 5 വരെയുള്ള എല്‍.പി സ്കൂള്‍ 
1 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍ 
5 മുതല്‍ 7 വരെയുള്ള യുപി സ്കൂള്‍

എയിഡഡ് സ്കൂള്‍
1 മുതല്‍ 4 വരെയുള്ള എല്‍.പി സ്കൂള്‍
മൂവായിരത്തി എഴുന്നൂറ്റി പന്ത്രണ്ട് (3712)
സര്‍ക്കാര്‍ സ്കൂളുകളിലും മൂവായിരത്തി മുന്നൂറ്റി അറുപത്തിയഞ്ച് (3365) എയിഡഡ് സ്കൂളുകളിലും അടക്കം ആകെ ഏഴായിരത്തി എഴുപത്തിയേഴ് (7077) സ്കൂളുകളിലെ ഒമ്പത് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി അറുപത് (9,58,060) കുട്ടികള്‍ക്കാണ് കൈത്തറി യുണിഫോം നല്‍കുന്നത്. 
ആകെ 42.08 ലക്ഷം മീറ്റര്‍ തുണിയാണ് വിതരണം ചെയ്യുന്നത്.
നൂറ്റി ഇരുപത് കോടി രൂപയാണ് കൈത്തറി 
യൂണിഫോം പദ്ധതിക്കായി ഈ വര്‍ഷം 
ചെലവഴിക്കുന്നത്. 
സ്കൂള്‍ യൂണിഫോം വിതരണം സംസ്ഥാനതല 
ഉദ്ഘാടനം മെയ് 6 ന് കോഴിക്കോട് വച്ച് നടത്തും.


10. എസ്.എസ്.എല്‍.സി പരീക്ഷാ മാന്വല്‍

കഴിഞ്ഞ അദ്ധ്യയനവര്‍ഷം ഹയര്‍ സെക്കണ്ടറി 
പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പ്രസിദ്ധീക
രിച്ചിരുന്നു. 
പതിനാറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇത്തരത്തില്‍ പരീക്ഷാ മാന്വല്‍ പരിഷ്കരിച്ച് പുറത്തിറക്കിയത് . 
ഹയര്‍ സെക്കണ്ടറി പരീക്ഷാ മാതൃകയില്‍ 
വരും വര്‍ഷം എസ്.എസ്.എല്‍.സി.  പരീക്ഷാ 
മാന്വല്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ 
പുരോഗമിക്കുകയാണ്. 
 
11.  സ്കൂള്‍ മാന്വല്‍

സ്കൂളുകളുടെ നടത്തിപ്പിനെയും പ്രവര്‍ത്ത
നത്തെയും സംബന്ധിച്ച കൃത്യമായ ഒരു മാന്വല്‍ 
ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. 
വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സമഗ്രമായി 
പ്രതിപാദിക്കുന്ന ആധികാരിക രേഖയായിരിക്കണം അത്. 
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തലത്തില്‍ മാന്വല്‍ തയ്യാറാക്കുകയും വിശദമായി ചര്‍ച്ചകള്‍ക്ക് ഇവ 
വിധേയമാക്കുകയും ചെയ്യും. 
സ്കൂള്‍തലത്തില്‍ അധ്യാപകര്‍, പി.റ്റി.എ., 
ജനപ്രതിനിധികള്‍, തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ 
പങ്കെടുക്കും. 
സ്കൂള്‍ മാന്വലിന്‍റെ ഭാഗമായി പി.റ്റി.എ., 
എസ്.എം.സി., മദര്‍ പി.റ്റി.എ. എന്നിവയുടെ 
പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ മാര്‍ഗ്ഗ 
നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. 
ഈ മാര്‍ഗ്ഗരേഖ സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്കൂളുകള്‍ക്കും ബാധകമായിരിക്കും.
എന്നാല്‍ ഇതര സിലബസ് പിന്തുടരുന്ന 
സ്കൂളുകള്‍ക്കും വിവിധ ഘട്ടങ്ങളില്‍ 
അവലംബിക്കാവുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്കൂള്‍ എന്ന് പറഞ്ഞാല്‍ എന്താണ്? 
ഒരു സ്കൂളിന് എന്തെല്ലാം ഘടകങ്ങള്‍ ഉണ്ടാകും? 
ഓരോ ഘടകവും വിഭാവനം ചെയ്തിരിക്കുന്നത് 
എങ്ങനെയാണ്? 
ഓരോ ഘടകത്തിന്‍റെ യും പ്രവര്‍ത്തനം 
എങ്ങനെയാണ്?
എന്നു തുടങ്ങി സ്കൂളിന്‍റെ സമഗ്രമായ 
പ്രവര്‍ത്തനങ്ങളെ ആധികാരികമായി വിവരിക്കുന്നതായിരിക്കും സ്കൂള്‍ മാന്വല്‍. 


12.  അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍

അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സ്കൂള്‍ തലത്തിലുള്ള പ്രവര്‍ത്തന രേഖയാണ്. 
ഇത് ഓരോ സ്കൂളിന്‍റെയും സവിശേഷതകളുമായി ഉള്‍ച്ചേര്‍ന്ന് കിടക്കും. 
പ്രാദേശിക സവിശേഷതകള്‍ ഉള്‍ക്കൊണ്ടു
കൊണ്ടുള്ള ദീര്‍ഘ വീക്ഷണ പദ്ധതിയാണ് 
അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍. 
മുമ്പ് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനുകള്‍ സമഗ്രമായി പരിഷ്കരിക്കപ്പെടുകയും വരും വര്‍ഷങ്ങളിലെ 
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വഴി കാട്ടിയാകും വിധത്തില്‍ ദീര്‍ഘവീക്ഷണത്തോടു കൂടി 
തയാറാക്കപ്പെടുന്നത് ആകണം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍.
സ്കൂള്‍ കേന്ദ്രീകരിച്ച് ജനകീയ കൂട്ടായ്മ ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നു. 
ഈ കൂട്ടായ്മയില്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാനും ചര്‍ച്ച ചെയ്യും. 
ഓരോ സ്കൂളിന്‍റെയും സാഹചര്യം ഉള്‍ക്കൊണ്ടു കൊണ്ടാകണം അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ 
തയ്യാറാക്കേണ്ടത്. 
പ്രാദേശികമായ പ്രത്യേകതകള്‍ പ്രതിഫലിക്കുന്ന തനത് അക്കാദമിക് മാസ്റ്റര്‍ പ്ലാനായാരിക്കും ഓരോ 
സ്കൂളിനും ഉണ്ടാകുക. 

 
13.  സ്കൂള്‍ കെട്ടിടങ്ങള്‍

അഞ്ച് കോടി കിഫ് ബി സഹായത്തോടെ 
കൈറ്റ് സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ 
ആയി നിര്‍മ്മിക്കുന്ന നൂറ്റി നാല്‍പത്തിയൊന്ന് 
സ്കൂള്‍ കെട്ടിടങ്ങള്‍ നൂറ്റി ഇരുപത്തിയഞ്ചണ്ണം 
പൂര്‍ത്തീകരിച്ചു. 
പതിനാറ് കെട്ടിടങ്ങള്‍ നിര്‍മ്മാണ ഘട്ടത്തിലാണ്. 
അതില്‍ പതിമൂന്ന് കെട്ടിടങ്ങള്‍ ജൂണ്‍ 
മാസത്തോടെ പൂര്‍ത്തീകരിക്കാന്‍ കഴിയും. 
മൂന്ന് കോടി രൂപ കിഫ് ബി സഹായത്തോടെ 
നിര്‍മ്മിക്കുന്ന മുന്നൂറ്റി എണ്‍പത്തിയാറ് സ്കൂള്‍ കെട്ടിടങ്ങളില്‍ നൂറ്റി പതിനാല് എണ്ണം 
പൂര്‍ത്തീകരിച്ചു. 
എഴുപത് കെട്ടിടങ്ങള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. 
ഇരുന്നൂറ്റി രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണം 
ഇനിയും ആരംഭിക്കേണ്ടിയിരിക്കുന്നു.
 
14.  ഉച്ചഭക്ഷണ പദ്ധതി

മുന്‍ വര്‍ഷങ്ങളിലെ പോലെ 2022-23 വര്‍ഷവും 
കൂടുതല്‍ മികവാര്‍ന്ന രീതിയില്‍ സ്കൂള്‍ 
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് മുന്നോട്ട് 
കൊണ്ടുപോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം 
ചെയ്തിട്ടുണ്ട്.
ډ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പന്ത്രണ്ടായിരത്തി മുന്നൂറ്റി ആറ് (12306) സ്പെഷ്യല്‍ സ്കൂളുകള്‍, എം.ജി.എല്‍.സി കള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍/എയ്ഡഡ് 
സ്കൂളുകളിലെ ഏകദേശം മുപ്പത് 
ലക്ഷത്തോളം വരുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പോഷകപ്രദവും ഗുണ
മേډയുള്ളതുമായ ഉച്ചഭക്ഷണം 
നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ രണ്ടു 
ദിവസം പാല്‍, ഒരു ദിവസം മുട്ട/നേന്ത്രപ്പഴം 
എന്നിവ നല്‍കുന്ന സമഗ്ര പോഷകാഹാര 
പദ്ധതിയും ഏറെ മികവാര്‍ന്ന രീതിയിലും 
കാര്യക്ഷമമായും 2022-23 വര്‍ഷം 
നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ 
പൂര്‍ത്തീകരിച്ചിട്ടുണ്ട്.
ډ വിഷരഹിത പച്ചക്കറികള്‍ ഉച്ചഭക്ഷണ 
മെനുവില്‍ ഉള്‍പ്പെടുത്തുക എന്ന 
ലക്ഷ്യത്തോടും കാര്‍ഷിക സംസ്ക്കാരം 
ജീവിതത്തിന്‍റെ ഭാഗമാക്കുവാന്‍ കുട്ടികളെ 
പഠപ്പിക്കുന്നതിനുമായി കൃഷി വകുപ്പിന്‍റെ 
സഹായ സഹകരണത്തോടെ ഉച്ചഭക്ഷണ 
പദ്ധതിയുടെ പരിധിയില്‍ വരുന്ന 
സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും, 
ലഭ്യമായ സ്ഥല സൗകര്യം 
പ്രയോജനപ്പെടുത്തി, അടുക്കള പച്ചക്കറി 
തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള 
നടപടികള്‍ സ്വീകരിക്കുന്നതാണ്.

ډ ആരോഗ്യ വകുപ്പ്, ദേശീയ ആരോഗ്യ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ സ്കൂള്‍ 
ആരോഗ്യ പരിപാടിയുടെ ഭാഗമായി  അയണ്‍ഫോളിക് ആസിഡ്, വിരനിവാരണ 
ഗുളികകളുടെ വിതരണം എന്നിവ 
കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും 
സ്വീകരിക്കുന്നതാണ്.
ډ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്കൂളുകളിലേയും ഭക്ഷണ, 
കുടിവെള്ള സാമ്പിളുകള്‍ മൈക്രോ
ബയോളജിക്കല്‍/ കെമിക്കല്‍ 
പരിശോധനകള്‍ക്ക് വിധേയമാക്കുന്നതാണ്.
ډ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന മുഴുവന്‍ പാചകതൊഴിലാളികള്‍ക്കും സ്റ്റേറ്റ് 
ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ 
സഹായത്തോടെ പരിശീലനം നല്‍കുന്നതാണ്.

ډ സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, ഉച്ചഭക്ഷണ 
പദ്ധതിയുടെ ചാര്‍ജ്ജുള്ള അദ്ധ്യാപകര്‍, പി.ടി.എ, എസ്.എം.എസ്.സി ഭാരവാഹികള്‍ 
എന്നിവര്‍ക്കും ജില്ലാ ഉപജില്ലാ തലങ്ങളില്‍ 
ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പു ചുമതലയുളള 
ഉദ്യോഗസ്ഥര്‍ക്കും പദ്ധതി നടത്തിപ്പു 
സംബന്ധിച്ച് കൃത്യമായ പരിശീലനം 
നല്‍കുന്നതാണ്.
ډ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി സംബന്ധിച്ച് 
രക്ഷകര്‍തൃ സമൂഹത്തിനും വിശിഷ്യ 
പൊതു സമൂഹത്തിനും മികച്ച അറിവും 
അവബോധവും ലഭിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ 
നടപ്പാക്കുന്നതാണ്.
 
15.  വ്യാജവാര്‍ത്ത

വ്യാജവാര്‍ത്തകള്‍ക്ക് എതിരെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും 
ബോധവല്‍ക്കരിക്കുന്നതിനുള്ള സംവിധാനം 
ഉണ്ടാകും. 
 
16.  ബോധവല്‍ക്കരണം

വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള ആത്മഹത്യാ നിരക്ക് സീറോ പേഴ്സെന്‍റേജിലേക്ക് എത്തിക്കാന്‍ ബോധവല്‍ക്കരണം നടത്തും. 
ഇക്കാര്യത്തില്‍ പി.റ്റി.എ. യുടെ ആഭിമുഖ്യത്തില്‍ രക്ഷകര്‍ത്താക്കളെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തും. 
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 
പങ്കാളിത്തത്തോടു കൂടിയാകണം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. 
വിദ്യാലയങ്ങളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ സഹകരണം ഉറപ്പാക്കാനുള്ള പരിശ്രമം 
നടത്തണം. 

17.  മൂല്യനിർണ്ണയം

ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയത്തിനായി പുതുക്കിയ പരീക്ഷാ മാന്വൽ പ്രകാരം ഓരോ അധ്യാപകനും മൂല്യനിർണ്ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണത്തിൽ മാറ്റം
വരുത്തിയിട്ടുണ്ട്.
ബോട്ടണി, സുവോളജി, മ്യൂസിക് ഒഴികെയുള്ള വിഷയങ്ങൾക്ക് ഓരോ ദിവസവും നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം ഉച്ചയ്ക്ക് മുമ്പ് പതിമൂന്ന് ഉച്ചയ്ക്ക് ശേഷം പതിമൂന്ന്
എന്നിങ്ങനെ ആകെ ഇരുപത്തിയാറായിരുന്നു.
ബോട്ടണി, സുവോളജി, മ്യൂസിക് എന്നീ വിഷയങ്ങൾക്ക് ഉച്ചയ്ക്ക് മുമ്പ് ഇരുപതും ഉച്ചയ്ക്ക് ശേഷം ഇരുപതും എന്നിങ്ങനെ നാൽപത്
ആയിരുന്നു.
അത് യഥാക്രമം 17 + 17 = 34, 25 + 25 = 50 ആയി വർദ്ധിപ്പിച്ചിരുന്നു.
പരമാവധി മാർക്ക് 150 ആയിരുന്നപ്പോൾ
നിശ്ചയിച്ചതാണ്  ഉത്തരക്കടലാസുകളുടെയും എണ്ണം 26, 40 എന്നത്.
നിലവിൽ പരമാവധി മാർക്ക് 80/60/30 ആയി
കുറഞ്ഞപ്പോഴും നോക്കേണ്ട ഉത്തരക്കടലാ
സുകളുടെ എണ്ണത്തിൽ വർദ്ധനവ്
വരുത്തിയിട്ടുണ്ടായിരുന്നില്ല.
ഒരു വിദഗ്ദ്ധ സമിതിയുടെ പഠനത്തിന്റെ
അടിസ്ഥാനത്തിലാണ് മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം
പുനർനിശ്ചയിച്ചത്.
എന്നാൽ മൂല്യനിർണ്ണയം ആരംഭിക്കാൻ
ഇരിക്കുന്ന വേളയിൽ ചില അധ്യാപക
കൂട്ടായ്മകൾ വ്യത്യസ്തമായി അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.

അതുംകൂടി കണക്കിലെടുത്ത് ഓരോ ദിവസവും മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം 15 + 15 = 30 ഉം 22 + 22 = 44 ഉം ആയി പുനർനിശ്ചയിക്കുന്നു.
ഇതേ പാറ്റേണിലുള്ള തുല്യതാ പരീക്ഷകൾക്ക് ഇതേ അധ്യാപകർ നിശ്ചയിക്കപ്പെട്ടതിലധികം  ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്താൻ തയ്യാറാകുന്നുണ്ട്.

മൂല്യനിർണ്ണയ പ്രതിഫലം
ഒരു ദിവസം രണ്ടു സെഷനുകളിലായി 30 പേപ്പർ മൂല്യനിർണ്ണയം നടത്തുമ്പോൾ പേപ്പർ ഒന്നിന് 8 രൂപ നിരക്കിൽ 240/- രൂപ ലഭിക്കും.
ഓരോ ദിവസവും 600 രൂപ ഡി.എ. ഇനത്തിൽ ലഭിക്കും.
കൂടാതെ ക്യാമ്പുകളിൽ എത്തുന്നതിന് നിയമപ്രകാരം ട്രാവലിംഗ് അലവൻസും ലഭിക്കും.
മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കുമ്പോൾ
ശമ്പളത്തിനുപുറമെ ഓരോ ദിവസവും ഏതാണ്ട് രണ്ടായിരത്തി അഞ്ഞൂറിലധികം രൂപയുടെ അധിക ആനുകൂല്യം ലഭിക്കുന്നതാണ്.
ഇതിനു പുറമെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തുന്നതിനുള്ള പ്രതിഫലത്തുക ഉയർത്തുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയിലാണ്.
Don't Miss
© all rights reserved and made with by pkv24live