Peruvayal News

Peruvayal News

കേരള നദീ സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തിൽ ഭൗമദിനം ആചരിച്ചു.

കേരള നദീ സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തിൽ
ഭൗമദിനം ആചരിച്ചു.


കേരള നദീ സംരക്ഷണ സമതിയുടെ ആഭിമുഖ്യത്തിൽ മണാശ്ശേരി വെച്ച് ഭൗമദിനം ആചരിച്ചു. ഭൂമിക്കുള്ള സമർപ്പണദിനമായാണ് ഭൗമദിനം  1970  മുതലാചരിച്ച് വരുന്നതെങ്കിലും അമ്പതാംവർഷത്തിലും ഈദിനാചരണത്തിൻ്റെ
പ്രസക്തി വളരെ യേറെയാണെന്ന് വനമിത്ര അവാർഡ് ജേതാവായ തച്ചിലേടത്ത് ഗോപാലൻ അഭിപ്രായപ്പെട്ടു. 
മണാശ്ശേരിലെ ജൈവ വൈവിധ്യ സംരക്ഷണ കേന്ദ്രത്തിൽ വൃക്ഷ തൈകൾ നട്ടുകൊണ്ടാണ് ദിനാചരണം നടത്തിയത്.
കേരള നദീ സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ടി. വി. രാജൻ തൈകൾ നട്ടുകൊണ്ടാണ് ദിനാചരണം ഉദ്ഘാടനം ചെയ്തത്.കോഴിക്കോട് ജില്ലാ സെക്രട്ടറി ശബരി മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. പുരുഷോത്തമൻ പി. എൻ ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't Miss
© all rights reserved and made with by pkv24live