അബ്ദുറഹ്മാൻ ലത്തീഫിക്ക്
യാത്രയയപ്പ് നൽകി
കൊടിയത്തൂർ :
സമസ്ത കേരള ജമ്മിയ്യത്തുൽ മുഅല്ലിമീൻ ചെറുവാടി റെയ്ഞ്ചിന്റെ പ്രസിഡണ്ടായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ച അബ്ദുറഹ്മാൻ ലത്തീഫിക്ക് റെയ്ഞ്ചിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
സമസ്ത മാനേജർ കെ. മോയിൻ കുട്ടി മാസ്റ്റർ ഉപഹാരദാനം നിർവ്വഹിച്ചു. എസ്. എം. എഫ്. പഞ്ചായത്ത് വർക്കിംഗ് സെക്രട്ടരി അമ്പലക്കണ്ടി മുഹമ്മദ് ഷരീഫ്, ബീരാൻ മുസ്ലിയാർ, അസീസ് മുസ്ലിയാർ, കോട്ടമ്മൽ അബ്ദുൽ കരീം, പെരിങ്ങളം ആബിദ് നദവി സംസാരിച്ചു.
ജന. സെക്രട്ടരി റസീൽ ഹുദവി സ്വാഗതം പറഞ്ഞു.
