നാടിന്റെ ഐക്യം വിളിച്ചോതി ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മ ഇഫ്താർ വിരുന്നും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു
കട്ടാങ്ങൽ:
പരസ്പര സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും സന്ദേശം നൽകി കൊണ്ട് ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രവർത്തിച്ചു വരുന്ന ഈസ്റ്റ് മലയമ്മ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സമ്മേളനവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.
ഫൈസൽ പി.ടി അധ്യക്ഷത വഹിച്ച ചടങ്ങ് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്‌ഘാടനം നിർവഹിച്ചു വർത്തമാന കാലഘട്ടത്തിൽ ഇത്തരം കൂട്ടായ്മകൾ സമൂഹത്തിന് മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുന്നമംഗലം SHO യൂസുഫ് നടത്തറമ്മൽ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ ഓളിക്കൽ തുടങ്ങിയവർ മുഖ്യാതിഥിളായിരുന്നു.മുംതാസ് ഹമീദ്,കൃഷ്ണൻ കുട്ടി മാസ്റ്റർ,എൻ.പി ഹംസ മാസ്റ്റർ,അബൂബക്കർ ഫൈസി മലയമ്മ,സധാനന്ദൻ മാസ്റ്റർ ചേറ്റൂർ,അഗസ്ത്യൻ മാസ്റ്റർ,സൈനുൽ ആബിദീൻ തങ്ങൾ, വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി, ഹക്കീം മാസ്റ്റർ, ഫസീല സലീം, മുഹമ്മദ് പൈറ്റൂളി,ഇബ്രാഹിം കുട്ടി സഖാഫി, മഹല്ല് സിക്രട്ടറി TP അഹമ്മദ് കുട്ടി, ശരീഫ് മലയമ്മ,എൻ. പി ഹമീദ് മാസ്റ്റർ, ബാബു കോളോച്ചാലിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.വിവിധ മെഡിക്കൽ കോളേജുകളിൽ MBBS അഡ്മിഷൻ നേടി നാടിന് അഭിമാനമായ മുഹമ്മദ് ഇർഷാദ്, ഹന്ന ആനിഷ, ഹംന മുഹമ്മദ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.റഷീദ് സഫ സ്വാഗതവും റൈഹാന നാസർ നന്ദിയും പറഞ്ഞു. സലീം പുൽപറമ്പിൽ,
ഇ.എം അബ്ദുള്ള,രവീന്ദ്രൻ കിഴക്ക് വീട്ടിൽ,ഫസൽ പൂലോട്ട്,ഇസ്മായിൽ PK,
VK അശോകൻ, സാദിക്കലി പീടികക്കണ്ടി,കൃപേഷ് പൂലോട്ട്,ഷമീർ കുടുക്കിൽ,ഉമ്മർ ടിപി,അസ്‌ലം കെ.ടി,മൂസ CK തുടങ്ങിയവർ നേതൃത്വം നൽകി
