പന്തീരാങ്കാവ് പാറക്കുളം ചെറുകാട് കുന്ന് സഹകരണ ശുദ്ധജല വിതരണ പദ്ധതിയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് മരണാനന്തരം അഞ്ച് പേർക്ക് അവയവദാനം ചെയ്ത പി എം ഹരിദാസൻ്റെ കുടുംബത്തെയും
ആഹ്വാൻ സെബാസ്റ്റ്യൻ നാടക പുരസക്കാര ജേതാവ് ജയശ്രീ പന്തീരാങ്കാവിനെയും ആദരിച്ചു.
ചടങ്ങിൽ കമ്മിറ്റി സെക്രട്ടറി സബീഷ് സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് നാരായണിക്കുട്ടി അധ്യക്ഷയായി പെരുമണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു 17ാം വാർഡ് അംഗം ദീപക് ഇളമന, ശിവദാസൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
ടി സജീവൻ, ഷാലു പന്തീരാങ്കാവ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
ഡോ: ഇ.ദിവാകരൻ നന്ദി പറഞ്ഞു
