അതിഥി തൊഴിലാളികൾക്ക് രക്തപരിശോധന ക്യാമ്പും ബോധവത്കരണവും നടത്തി
മാവൂർ:ലോക മലമ്പനി ദിനാചരണത്തിൻ്റെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് രക്തപരിശോധനാക്യാമ്പും ആരോഗ്യ ബോധവത്കരണവും നടത്തി.
മാവൂർ ഗ്രാമപഞ്ചായത്തും എം.സി .എച്ച് യൂണിറ്റ് ചെറൂപ്പയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
മാവൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്
കെട്ടിടത്തിന് മുമ്പിൽ നടന്ന ക്യാമ്പ് മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തും. അതിഥി തൊഴിലാളികൾക്കുള്ള കൊതുകുവലയും അദ്ദേഹം വിതരണം ചെയ്തു.
ഹെൽത്ത് ഇൻസ്പെക്ടർ. പ്രജിത്ത് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. രഞ്ജിത്ത് എന്നിവർ നേതൃത്വം നൽകി.
