Peruvayal News

Peruvayal News

പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയിൽ രാമനാട്ടുകര നഗരസഭ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ആറാം സ്ഥാനവും നേടി

പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയിൽ രാമനാട്ടുകര നഗരസഭ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് ആറാം സ്ഥാനവും നേടി

രാമനാട്ടുകര:
പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയിൽ രാമനാട്ടുകര നഗരസഭ ഒന്നാം സ്ഥാനത്തും സംസ്ഥാനത്ത് ആറാമതും എത്തി. 2021 – 22 വര്‍ഷം അനുവദിച്ച വികസന ഫണ്ടില്‍ നിന്നുംകിട്ടിയ ഫണ്ടുകളിൽ നിന്നുമാണ് ഈ നേട്ടം കൈവരിക്കാനയത്
 ആരോഗ്യം മേഖലയ്ക്കും, പാര്‍പ്പിട മേഖലയ്ക്കും പ്രാധാന്യം നല്‍കി ഏറ്റെടുത്ത എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.കൊവിഡ് രൂക്ഷമായിരുന്ന കാലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കല്‍, ജനങ്ങള്‍ക്ക് ജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍, ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റീവും, കാലിത്തീറ്റ സബ്സിഡിയും വിതരണം, ലൈഫ് മിഷന്‍, പി.എം.എ.വൈ തുടങ്ങിയ ഭവന പദ്ധതികള്‍, ഭിന്ന ശേഷിക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പും ഉപകരണങ്ങളും വിതരണം, പട്ടിക ജാതി – പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, മാലിന്യ സംസ്‌ക്കരണരംഗത്ത് ഏവര്‍ക്കും മാതൃകയാക്കാവുന്ന രീതിയില എം.ആര്‍.എഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനമാണ് ഭരണ സമിതി ഏറ്റെടുത്ത് നടത്തിയത്. വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ മുതല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ വരെയുള്ള എല്ലാവരും ഭരണ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായതെന്നും നഗരസഭാധ്യക്ഷ പറഞ്ഞു .
കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ രാമനാട്ടുകര നഗരസഭക്കുള്ള ഉപഹാരം ജില്ലാകളക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംയുക്തമായി നൽകിയ ഉപഹാരം ചെയർപേഴ്സൺ ബുഷ്‌റ റഫീഖ്, മുൻസിപ്പൽ സെക്രട്ടറി പി ജെ ജെസിത, മുൻസിപ്പൽ വൈസ് ചെയർമാൻ കെ സുരേഷ്കുമാർ ,വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി.ടി നദീറ  , കെ.എം യമുന, മുൻസിപ്പൽ അസിസ്റ്റന്റ് എഞ്ചിനീയർ ഹിരൺ ടി , മുൻസിപ്പൽ ഹെൽത്ത് ഇൻസ്പെക്റ്റർ ബാബു ഇ ,എന്നിവർ ഏറ്റുവാങ്ങി
Don't Miss
© all rights reserved and made with by pkv24live