കാരുണ്യ യാത്ര;
ഫണ്ട് കൈമാറി
കോഴിക്കോട് സി എച്ച് സെന്‍ററിനെ സഹായിക്കാന്‍ നല്ലളം ബസാര്‍ യൂണിറ്റ് എസ് ടി യു ഏപ്രില്‍ 23 ശനിയാഴ്ച സംഘടിപ്പിച്ച കാരുണ്യ യാത്രയിലൂടെ ലഭിച്ച വരുമാനം സി എച്ച് സെന്‍റര്‍ ജനറല്‍ സെക്രട്ടറി എം .എ റസാഖ് മാസ്റ്റര്‍ക്ക് മോട്ടോർ തൊഴിലാളി യൂണിയൻ എസ്. ടി. യു ബേപ്പൂർ മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് ഷാഫി നല്ലളം കൈമാറി.
മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു ജില്ലാ ജനറൽ സെക്രട്ടറി യു എ ഗഫൂർ, ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീക്ക് ബേപ്പൂർ , നല്ലളം യൂണിറ്റ് പ്രസിഡണ്ട്. എ ബഷീർ, സെക്രട്ടറി കെ സക്കീർ,ട്രഷറർ. സി അബ്ബാസ് സംബസിച്ചു
