കെ.സി നായര്‍ സാംസ്കാരിക നിലയം
എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ നൊച്ചിപൊയില്‍ അംഗനവാടിക്ക് മുകളില്‍ നിര്‍മ്മിച്ച കെ.സി നായര്‍ സ്മാരക സാംസ്കാരിക നിലയം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടത്തിന്‍റെ പ്രവൃത്തി നടത്തിയിട്ടുള്ളത്.
ഗ്രാമപഞ്ചായത്ത് മെമ്പർ സജിത ഷാജി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി അനില്‍ കുമാര്‍ കെ.സി നായരുടെ ഫോട്ടോ അനാഛാദനം ചെയ്തു. കെ.എം ഗിരീഷ്, കേളന്‍ നെല്ലിക്കോട്ട്, പി രാജന്‍, ടി.പി സുനില്‍കുമാര്‍, പി രവീന്ദ്രൻ, മുഹമ്മദ് പാലക്കാട്ടിൽ സംസാരിച്ചു. മുന്‍ മെമ്പര്‍ എം.പി ശിവാനന്ദന്‍ സ്വാഗതവും സി.ഡി.എസ് ചെയർപേർസൺ കെ ശോഭന നന്ദിയും പറഞ്ഞു.
