കോൺഗ്രസ്സിൽ നിന്ന് സസ്പെന്റ് ചെയ്തു.
കോഴിക്കോട് :
പാർട്ടി വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും നടത്തിയതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ.ടി.അഹമ്മദ് കുട്ടിയെ അന്വേഷണ വിധേയമായി കോൺഗ്രസ്സ് പാർട്ടിയിൽ നിന്നും സസ്പെന്റ് ചെയ്തതായി ജില്ലാ കോൺഗ്രസ്സ് പ്രസിഡന്റ് കെ. പ്രവീൺ കുമാർ അറിയിച്ചു.
