പെരുന്നാൾ തിരക്കിലമർന്ന് മിഠായിത്തെരുവ്
കോഴിക്കോട് : ബുധനാഴ്ച ഉച്ചമുതൽ മിഠായിത്തെരുവിലേക്ക് ആൾക്കൂട്ടം നിറഞ്ഞൊഴുകുകയായിരുന്നു.വൈകുന്നേരമായപ്പോഴേക്കും തെരുവ് ജനനിബിഡമായിമാറി. കടകളും നിറഞ്ഞുകവിഞ്ഞു. കോവിഡ് ഭീതിയില്ലാത്ത ഒരു ആഘോഷക്കാലം ഇടവേളയ്ക്കുശേഷം തിരിച്ചുകിട്ടിയപ്പോൾ തളർന്നുകിടന്നിരുന്ന വിപണിയും ആവേശത്തിലായി.
ഏറെക്കാലത്തിനുശേഷം പുതിയ ട്രെൻഡുകളുമായാണ് വ്യാപാരികൾ പെരുന്നാളിനെ വരവേൽക്കുന്നത്. പിറകിൽ പലരീതിയിലുള്ള പ്രിന്റുകൾ പതിച്ച ഷർട്ട്, വീതിയുള്ള കൈകളുള്ള ഫൈവ് സ്ലീവ് ഷർട്ട് തുടങ്ങിയവയാണ് പുരുഷന്മാരുടെ വസ്ത്രവിപണിയിലെ പുതിയ ട്രെൻഡ്. ചൈനീസ് ഫാബ്രിക്കിലുള്ള വസ്ത്രങ്ങളുമുണ്ട്.
