Peruvayal News

Peruvayal News

ഐക്യ ട്രേഡ് യൂനിയൻ അനുശോചന യോഗം സംഘടിപ്പിച്ചു

ഐക്യ ട്രേഡ് യൂനിയൻ അനുശോചന യോഗം സംഘടിപ്പിച്ചു

അരീക്കാട്:
 ബുധനാഴ്ച അന്തരിച്ച മോട്ടോർ തൊഴിലാളി ഫെഡറേഷൻ എസ്. ടി. യു അരീക്കാട് യൂനിറ്റ് പ്രസിഡൻ്റ് എം മൻസൂറിൻ്റെ നിര്യാണത്തിൽ അരീക്കാട് ഐക്യ ട്രേഡ് യൂനിയൻ അനുശോചന യോഗം സംഘടിപ്പിച്ചു.
കെ. വി അൻവർ അധ്യക്ഷനായി. വിവിധ യൂനിയനുകളെ പ്രതിനിധീകരിച്ച്സിദ്ധീഖ്  വൈദ്യരങ്ങാടി,എം വി ഷൈജു ,
മൻസൂർ അരീക്കാട്
ഷാഫി നല്ലളം , കെ.പി ശശി,രാജേന്ദ്രൻ, 
എം.കെ അഷ്റഫ് ,അബ്ബാസ്,വി .പി അസ്‌ലം ,എ ബഷീർ സംസാരിച്ചു.

താൻ നേതൃത്വം നൽകുന്ന ഓട്ടോ തൊഴിലാളി സമൂഹത്തിനു വേണ്ടി പാർട്ടിയോ ജാതിയോ നോക്കാതെ ഏതറ്റം വരെ പോകാനും
ഓട്ടോക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ എവിടെയും ധീരമായി പറയാനും അവകാശങ്ങൾ നേടിയെടുക്കാനും ചങ്കൂറ്റം കാണിച്ച നേതാവായിരുന്നു മൻസൂർ എന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live