കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ
ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിനെ അഭിനന്ദിച്ചു.
മടവൂർ :
കൊടുവള്ളി സബ്ജില്ലയിൽ കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി മികച്ച വിജയം നേടിയ ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്‌കൂളിനെ മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി അഭിനന്ദിച്ചു. ഉപജില്ലയിലെ എ പ്ലസു കളുടെ എണ്ണത്തിലും വിജയ ശതമാനത്തിലും ചക്കാലക്കൽ എച് എസ് എസ് നാണ് ഒന്നാം സ്ഥാനം .923 വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 922 വിദ്യാർത്ഥികളെ വിജയിപ്പിക്കുകയും 155 ഫുൾ എ പ്ലസും 99.9% വിജയവുമാണ് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ നേടിയത് .92 വിദ്യാർത്ഥികൾക്ക് 9 എ പ്ലസും ലഭിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് അൻവർ ചക്കാലക്കൽ ഉപഹാരസമർപ്പണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ വി. മുഹമ്മദ് ബഷീർ, മാനേജർ പി.കെ. സുലൈമാൻ മാസ്റ്റർ, പി.ടി.എ. പ്രസിഡണ്ട് പി.പി. ജയഫർ മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്‌മിസ്ട്രസ്സ് ഉഷാ ദേവി, ഡിസിപ്ളിൻ കൺവീനർ അബ്ദുൽ അലി, പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുനീർ പുതുക്കുടി, ട്രഷറർ അസ്ഹറുദ്ദീൻ കൊട്ടക്കാവയൽ, സലീം പുല്ലാളൂർ തുടങ്ങിയവർ സംബന്ധിച്ചു.