Peruvayal News

Peruvayal News

പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസ്സ്‌ 19 നു ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക...

പി ടി എം ഹയർ സെക്കന്ററിയിൽ
ലൈബ്രറി കൗൺസിലിന്റെ കരിയർ ഗൈഡൻസ് ക്ലാസ്സ്‌, 


കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ പി സുരേന്ദ്രനാഥൻ മാസ്റ്റർ


പി എ ഹുസൈൻ മാസ്റ്റർ.
(സിജി കരിയർ മെന്റർ )

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുക്കം മേഖലാ സമിതി,കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ പ്ലസ്ടു വിദ്യാർത്ഥികൾക്കായി നടത്തുന്ന കരിയർ ഗൈഡൻസ് ക്ലാസ്സ്‌ 19 നു ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തുന്നു.
സ്കൂൾ പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ പി സുരേന്ദ്രനാഥൻ മാസ്റ്റർ ഉത്ഘാടനം ചെയ്യും.CIGI കരിയർ മെന്റർ പി എ ഹുസൈൻ മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകും.
ലൈബ്രറി കൗൺസിൽ മുക്കം മേഖല സമിതി കൺവീനർ ബി ആലിഹസ്സൻ മുഖ്യ പ്രഭാഷണം നടത്തും.
സൗത്ത് കൊടിയത്തൂർ സീതി സാഹിബ്‌ കൾച്ചറൽ സെന്റർ ലൈബ്രറി കമ്മിറ്റിയാണ് പരിപാടിയുടെ സംഘാടകർ.
Don't Miss
© all rights reserved and made with by pkv24live