Peruvayal News

Peruvayal News

ചെറുകുളത്തൂർ കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാലSSLC ,Plus 2, വിദ്യാർത്ഥി-വിദ്യാർത്ഥിനികളെയും, വ്യവസായ സംരംഭകരേയും ആദരിച്ചു...

ചെറുകുളത്തൂർ
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ( നേത്രദാന - അവയവദാനം ഗ്രാമം ചെറുകുളത്തൂർ) യുവതയുടെ നേത്യത്വത്തിൽ SSLC ,Plus 2, വിദ്യാർത്ഥി-വിദ്യാർത്ഥിനികളെയും, വ്യവസായ സംരംഭകരായ ബാലൻ കക്കാട്ട്, പ്രദീപ് കുമാർ ചോലയിൽ, വായനശാല ഭരണസമിതിയിലെ മുൻ  കാല പ്രവർത്തകരായ ടി.വി.ഗോവിന്ദൻ കുട്ടി, എം.വി.ദാമോദരൻ, പി.പി.മോഹനൻ, പ്രേമരാജൻ ചോലയിൽ എന്നിവരെയും ആദരിക്കുന്ന പരിപാടി കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ..പി.ടി.എ.റഹീം ഉദ്ഘാടനം ചെയ്തു. ആശംസയർപ്പിച്ച് പെരുവയൽ ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് മെമ്പർ  പി.അനിത, താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ ടി.എം.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. യുവത പ്രസിഡണ്ട് അശ്വന്ത് വലിയപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. യുവത സെക്രട്ടറി അശ്വിൻ പാലിയിൽ സ്വാഗതവും, വായനശാല ഭരണസമിതി അംഗം ഋത്വിക് ശ്രീധർ.ടി.പി നന്ദിയും പറഞ്ഞു .
Don't Miss
© all rights reserved and made with by pkv24live