Peruvayal News

Peruvayal News

എസ്.എസ്.എൽ.സി, പ്ലസ്‌ ടു ഉന്നത വിജയികളെ അനുമോദിച്ചു.

എസ്.എസ്.എൽ.സി, പ്ലസ്‌ ടു ഉന്നത വിജയികളെ അനുമോദിച്ചു.

കുന്ദമംഗലം : 
എസ്.എസ്.എൽ.സി, പ്ലസ്‌ ടു ഉന്നത വിജയികളെ അനുമോദിച്ചു. കുന്ദമംഗലത്തെ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയായ 'അറേബ്യൻ ക്ലബ്' ആണ് പരിപാടി സംഘടിപ്പിച്ചത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.കെ.സി. നൗഷാദ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് മെമ്പർ എൻ.കെ. സനൂഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി. കൗലത്ത്, ഫാത്തിമ ജസ്‌ലി എന്നിവർ വിജയികൾക്ക് ഉപഹാരം നൽകി. എൻ.എം. യൂസുഫ്, എം.വി. ബൈജു, എം.പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ക്ലബ്ബ് മെമ്പർമാരായ എൻ. സലീം, എൻ. കാമിൽ, കെ.സി. റിഷാദ്, ഫാരിസ്, ഫിറോസ് എന്നിവർ നേതൃത്വം നൽകി.  ടി.കെ. റിയാസ് സ്വാഗതവും കെ. ഷാഹുൽ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live