Peruvayal News

Peruvayal News

എസ് എസ് എൽ സി , പ്ലസ് റ്റു വിജയികളായ ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി മെമ്പർമാരുടെ മക്കളെ അനുമോദിച്ചു....

വിജയികളെ അനുമോദിച്ചു

ഫാറൂഖ് കോളേജ്:
എസ് എസ് എൽ സി , പ്ലസ് റ്റു വിജയികളായ ഫാറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി മെമ്പർമാരുടെ മക്കളെ അനുമോദിച്ചു . ഫാറൂഖ് കോളേജ് 
സാംസ്കാരിക നിലയത്തിൽ ചേർന്ന ജാഗ്രതാ സമിതി കുടുംബ സംഗമത്തിൽ നടന്ന  ചടങ്ങ് അൽ ഫാറൂഖ് എഡ്യുക്കേഷൻ സെന്റർ ഡയറക്ടർ ഡോക്ടർ എ കെ റഹീം ഉദ്ഘാടനം ചെയ്തു .  കൺവീനർ കെ വൈ സുബൈർ അദ്ധ്യക്ഷം വഹിച്ചു .
ജാഗ്രതാ സമിതി കുടുംബത്തിൽ നിന്നും 
സാമൂഹ്യ ആരോഗ്യ മേഖലയിൽ മാതൃകാപരമായ സേവനം നടത്തുന്നവരെയും , കലാ , കായിക  സാംസ്കാരിക മേഖലകളിൽ പുരസ്‌കാര ജേതാക്കളായവരെയും  ചടങ്ങിൽ ആദരിച്ചു .
 മലബാർ എഡ്യുക്കേഷൻ മൂവ്മെന്റ് ജനറൽ സിക്രട്ടറി അക്ഷയ് കുമാർ .ഒ ,  ഹർഷദ് ലാലു  , സി.പി.മൻസൂർ , അൽത്താഫ് പമ്മന , ഷിറാസ് കുണ്ടുകുളം എന്നിവർ സംസാരിച്ചു .
Don't Miss
© all rights reserved and made with by pkv24live