Peruvayal News

Peruvayal News

സ്കൂളുകളില്‍ ഇനിമുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ല:വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ഇനിമുതല്‍ ഹെഡ്‌മാസ്റ്റര്‍ പദവിയുണ്ടാകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍മാരാകും ഇനി മേധാവി. ഹെഡ്‌മാസ്റ്ററിന് പകരം വൈസ്‌ പ്രിന്‍സിപ്പല്‍ പദവിയായിരിക്കും ഇനിയുണ്ടാവുക. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മലയാളം പാഠപുസ്തകത്തില്‍ അക്ഷരമാല ഉള്‍പ്പെടുത്തും. സ്കൂള്‍ ക്യാമ്പ സിലും ക്ളാസ് മുറികളിലും വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്. വിദ്യാര്‍ത്ഥികളുടെ അമിതമായ ഫോണ്‍ ഉപയോഗം അദ്ധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫോണ്‍ ഉപയോഗം വ്യാപകമായത് പഠനത്തിനപ്പുറം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും സ്വഭാവവൈകല്യങ്ങള്‍ക്കും കാരണമാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എ ഇമാരടക്കമുള്ളവരുടെ മേഖലാ യോഗം ചേരും. ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്തും ഒന്‍പതിന് തൃശൂരുമാണ് യോഗം ചേരുന്നത്.
Don't Miss
© all rights reserved and made with by pkv24live