Peruvayal News

Peruvayal News

ട്രെയിന് യാത്രയ്ക്കിടെ വാട്‌സാപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം:

ട്രെയിന് യാത്രയ്ക്കിടെ വാട്‌സാപ്പില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം: സൗകര്യവുമായി IRCTC
ഐ.ആര്‍.സി.ടി.സിയുടെ ഫുഡ് ഡെലിവറി സേവനമായ സൂപ്പ് (Zoop) ജിയോ ഹാപ്റ്റികുമായി സഹകരിച്ച് ഉപഭോക്താക്കള്‍ക്കായി വാട്‌സാപ്പ് ചാറ്റ് ബോട്ട് സേവനം ആരംഭിച്ചു. ഇതുവഴി യാത്രക്കാര്‍ക്ക് അവരുടെ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ട്രെയിന്‍ യാത്രയ്ക്കിടെ ഭക്ഷണം വാങ്ങാനാവും.

ആദ്യം സന്ദേശം അയക്കുക- ഇതിനായി +91 7042062070 എന്ന നമ്പര്‍ ഫോണില്‍ സേവ് ചെയ്യുക. ഈ നമ്പറിലേക്ക് Hi എന്ന് സന്ദേശം അയക്കുക.

അപ്പോള്‍ ഒരു സ്വാഗത സന്ദേശം മറുപടിയായി ലഭിക്കും. ഇതിനൊപ്പം ലഭിക്കുന്ന ഓപ്ഷനുകളില്‍, ഓര്‍ഡര്‍ ഫുഡ്, ചെക്ക് പിഎന്‍ആര്‍ സ്റ്റാറ്റസ്, ട്രാക്ക് ഓര്‍ഡര്‍, റെയ്‌സ് എ കംപ്ലയ്ന്റ് എന്നീ ഓപ്ഷനുകളുണ്ടാവും. ഇതില്‍ Order Food തിരഞ്ഞെടുക്കുക.

അപ്പോള്‍, പത്തക്ക പിഎന്‍ആര്‍ നമ്പര്‍ ചോദിക്കും. ഇതുവഴി ട്രെയിനില്‍ നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കും. 

വിവരങ്ങള്‍ പരിശോധിച്ച് തൊട്ടടുത്ത സ്‌റ്റേഷനുകളില്‍ എവിടെയാണ് ഭക്ഷണം വേണ്ടത് എന്ന് ചോദിക്കും. അത് തിരഞ്ഞെടുക്കുക
തുടര്‍ന്ന് അവിടുത്തെ റസ്റ്റോറന്റുകളുടെ ലിസ്റ്റ് കാണാം. അതില്‍ ഒന്ന് തിരഞ്ഞെടുക്കാം.

തിരഞ്ഞെടുത്ത റസ്‌റ്റോറന്റില്‍ ലഭ്യമായ ഭക്ഷണങ്ങളുടെ പട്ടിക തുടര്‍ന്ന് കാണാം. അതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

തുടര്‍ന്ന് തിരഞ്ഞെടുത്തവയുടെ തുക കാണാം. ഇത് ഓണ്‍ലൈന്‍ ആയും നേരിട്ട് പണമായും നല്‍കാം.

ഓര്‍ഡര്‍ പൂര്‍ത്തിയായാല്‍ ഓര്‍ഡര്‍ ട്രാക്ക് ചെയ്യാന്‍ സാധിക്കും.
Don't Miss
© all rights reserved and made with by pkv24live