Peruvayal News

Peruvayal News

കാബേജ്, കോളിഫ്ലവർ കൃഷിക്ക് തുടക്കമായി

കാബേജ്, കോളിഫ്ലവർ കൃഷിക്ക് തുടക്കമായി


പെരുമണ്ണ എ എൽ പി സ്കൂളിൽ കാബേജ്, കോളിഫ്ലവർ കൃഷിക്ക് തുടക്കമായി. കോഴിക്കോട് റൂറൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ  ശ്രീമതി.പി സി.ഗീത തൈ നടീൽ കർമം നിർവഹിച്ചു. സ്കൂൾ പരിസരത്ത് നൂറിലധികം  ഗ്രോ ബാഗുകളിലായാണ് കാബേജ്, കോളിഫ്ലവർ കൃഷി ചെയ്യുന്നത്. സ്കൂൾ എം പി ടി എ യുടെ നേതൃത്വത്തിലാണ് കൃഷി ഒരുക്കുന്നത്.

സ്കൂൾ ഹെഡ്‌മിസ്ട്രസ്  എൻ. മിനിത, പി ടി എ പ്രസിഡന്റ് സി എം. ബഷീർ, എം പി ടി എ പ്രസിഡന്റ് വി.ഷെറീന, സ്കൂൾ കാർഷിക ക്ലബ്‌ കൺവീനർ പി കെ.അഖിലേഷ് എന്നിവർ സംബന്ധിച്ചു.
Don't Miss
© all rights reserved and made with by pkv24live