Showing posts with label Education News. Show all posts
Showing posts with label Education News. Show all posts

പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും.

No comments

പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ

പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ ജൂൺ മൂന്ന് വരെ നടത്തും. 

പരീക്ഷാഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ (ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെ) അടയ്ക്കാം. 
അപേക്ഷകർ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം.

കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് അനുബന്ധരേഖകൾ ഉൾപ്പെടെ പരീക്ഷാഫീസ് അതത് പരീക്ഷാകേന്ദ്രങ്ങളിൽ അടയ്ക്കണം.
 ഗ്രേഡിംഗ് വിഭാഗത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽപറഞ്ഞിരിക്കുന്ന തിയതിക്കുള്ളിൽ അപേക്ഷ നൽകണം. 



ക്രിസ്റ്റൽ ടാലൻറ് പരീക്ഷ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

No comments

ക്രിസ്റ്റൽ ടാലൻറ് പരീക്ഷ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

പുതിയ അധ്യയന വർഷത്തേക്കുള്ള 9,10 ക്ലാസ്സിലെ വിദ്യാർഥികൾക്കായി  ക്രിസ്റ്റൽ ട്യൂഷൻ എടവണ്ണപ്പാറ നടത്തിയ  ടാലൻറ് പരീക്ഷയിൽ  sslc വിഭാഗത്തിൽ  ആദിൽ. സി , വാവൂർ ഒന്നാം റാങ്കും റാബിയ റുമാന .കെ പി ചൂരപ്പട്ട രണ്ടാം റാങ്കും മുഹമ്മദ് അഫ്നാൻ. സി വാഴക്കാട് മൂന്നാം റാങ്ക് നേടി ഗോൾഡ് കോയിൻ അർഹരായി. ഒമ്പതാംക്ലാസ് വിഭാഗത്തിൽ ജിനാൻ സാദത്ത്, പണിക്കരപ്പുറായ ഗോൾഡ് കോയിനോട്  കൂടി ഒന്നാം റാങ്കും അമാൻ മുഹമ്മദ് എം പി ചെറുവട്ടൂർ രണ്ടാം റാങ്കും മെഹബിൻ. ടീ മപ്രം മൂന്നാം റാങ്കും കരസ്ഥമാക്കി.
പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിവിധ സ്കോളർഷിപ്പുകളോടെ ഉന്നത റാങ്കുകൾ കരസ്ഥമാക്കി.

ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ന് കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ്‌ അസോസിയേഷൻ കട്ടപ്പന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി

No comments

സ്പാർക്കിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തിര നടപടി  ആവശ്യപ്പെട്ട് ബഹു ധനകാര്യമന്ത്രി ഡോ തോമസ് ഐസക്ന് കേരള എയിഡഡ് സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫ്‌ അസോസിയേഷൻ കട്ടപ്പന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ വച്ചു നിവേദനം നൽകി. സംഘ ടനയെ പ്രതിനിധീകരിച്ചു സിൽബി ചുനയമ്മാക്കൽ, ജിൽസൺ ജോസഫ് തുടങ്ങിയവർ  പങ്കെടുത്തു.നിവേദനം സ്വീകരിച്ച മന്ത്രി അപ്പോൾ തന്നെ ധനകാര്യ വകുപ്പ് സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചു. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും എന്ന് മന്ത്രി ഉറപ്പു നൽകി.

സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ ക്യാഷ് ആയി തിരിച്ചു നല്‍കും

No comments

സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രില്‍ മുതല്‍ ക്യാഷ് ആയി തിരിച്ചു നല്‍കും

കോവിഡ് മൂലമുള്ള രുക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 2021 ഏപ്രില്‍ മുതല അഞ്ചുതവണകളായി തിരിച്ചുനല്‍കാന്‍ തീരുമാനിച്ചു. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്. 

പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനല്‍കും

ചിരിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്

No comments
സ്മൈല്‍  പ്ലീസ് 

ചിരിക്കാൻ ആർക്കാണ്
 ഇഷ്ടമില്ലാത്തത്!!!!


നർമ്മ സംഭാഷണത്തിൽ ഏർപ്പെടാൻ ഇഷ്ടമുള്ളവർ ആണ് നമ്മളിൽ ഏറെ പേരും . 
കേവലം സമയം കളയുക എന്നതില്‍ ഉപരി  ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് നിങ്ങൾക്കറിയാമോ? ചിരിയുടെയും നർമ്മത്തിന്റെയും ശക്തമായ നേട്ടങ്ങൾ നാം മനസ്സിലാക്കണം. ശരീരത്തിലെ ആരോഗ്യപരവും ശാരീരികവും വൈകാരികവുമായ മാറ്റങ്ങൾക്ക് കാരണമാകുന്ന തരത്തിൽ ഇത് ആളുകളെ ആകർഷിക്കുന്നു. ചിരി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്നു, മാനസികാവസ്ഥ വർദ്ധിപ്പിക്കുന്നു, വേദന കുറയ്ക്കുന്നു, സമ്മർദ്ദത്തിന്റെ ദോഷകരമായ ഫലങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. നമ്മുടെ പുഞ്ചിരി നമുക്ക് നല്‍കാവുന്ന ഒരു സംഭാവനയാണ്. ഒരു നല്ല ചിരിയേക്കാൾ നിങ്ങളുടെ മനസ്സിനെയും ശരീരത്തെയും സന്തുലിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ വേഗതയേറിയതോ കൂടുതൽ വിശ്വസനീയമായോ ഒന്നും പ്രവർത്തിക്കുന്നില്ല. നർമ്മം നിങ്ങളുടെ മാനസികഭാരം ലഘൂകരിക്കുന്നു, പ്രത്യാശയെ പ്രചോദിപ്പിക്കുന്നു, നിങ്ങളെ മറ്റുള്ളവരുമായി ബന്ധിപ്പിക്കുന്നു.നിങ്ങളുടെ ശ്രദ്ധയും ജാഗ്രതയും കൂട്ടുന്നു.  കോപം ശമിപ്പിക്കാനും ക്ഷമിക്കാനും ചിരി നിങ്ങളെ സഹായിക്കുന്നു.എല്ലാറ്റിനും ഉപരിയായി, ഈ അമൂല്യ ഔഷധം  രസകരവും സൗജന്യവും ഉപയോഗിക്കാൻ എളുപ്പവുമാണ്.

കുട്ടിക്കാലത്ത് നാം ഒരു ദിവസം ഏറെ  ചിരിക്കാറുണ്ട് . എന്നാൽ മുതിർന്നവരാകുമ്പോള്‍, ജീവിതം കൂടുതൽ ഗൗരവമുള്ളതും ചിരി അപൂർവവുമാകുന്നു. നർമ്മത്തിനും ചിരിക്കും കൂടുതൽ അവസരങ്ങൾ തേടുന്നതിലൂടെ,  വൈകാരിക ആരോഗ്യം മെച്ചപ്പെടുത്താനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ സന്തോഷം കണ്ടെത്താനും കഴിയുമെന്ന് മാത്രമല്ല, നമ്മുടെ ജീവിതത്തിലേക്ക് വർഷങ്ങൾ ചേർക്കാനും കഴിയും. ചിരി ആരോഗ്യത്തിന് നല്ലതാണ്. ചിരി ശരീരം മുഴുവൻ ശാന്തമാക്കുന്നു. നല്ല ഹൃദ്യമായ ചിരി ശാരീരിക മാനസിക സമ്മർദ്ദങ്ങള്‍ ഇല്ലാതാക്കുന്നു. നമ്മുടെ പേശികൾക്ക് 45 മിനിറ്റ് വരെ വിശ്രമം നൽകുന്നു. ചിരി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ചിരി സ്ട്രെസ്സ് ഹോർമോണുകളെ കുറയ്ക്കുകയും രോഗപ്രതിരോധ കോശങ്ങളെയും അണുബാധയെ പ്രതിരോധിക്കുന്ന ആന്റിബോഡികളെയും വർദ്ധിപ്പിക്കുകയും അങ്ങനെ രോഗത്തോടുള്ള നിങ്ങളുടെ പ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചിരി ശരീരത്തിന്റെ സ്വാഭാവികവും നല്ല രാസവസ്തുക്കളുമായ എൻ‌ഡോർ‌ഫിനുകളെ വ്യാപിപ്പിക്കുന്നു. എൻ‌ഡോർ‌ഫിനുകൾ‌ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമബോധത്തെ പ്രോത്സാഹിപ്പിക്കുകയും വേദനയെ താൽ‌ക്കാലികമായി ഒഴിവാക്കുകയും ചെയ്യും. ചിരി ഹൃദയത്തെ സംരക്ഷിക്കുന്നു. ചിരി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ഹൃദയാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിക്കും. ഒരു പഠനം കണ്ടെത്തിയത് ഒരു ദിവസം 10 മുതൽ 15 മിനിറ്റ് വരെ ചിരിക്കുന്നത് ഏകദേശം 40 കലോറി കത്തിക്കുമെന്നാണ്. ശരീരഭാരം ചെറിയ രീതിയില്‍ കുറക്കാൻ ഇത് മതിയാകും. 
ചിരി കോപത്തിന്റെ ഭാരം കുറയ്‌ക്കുന്നു. പങ്കിട്ട ചിരിയേക്കാൾ വേഗത്തിൽ കോപത്തെയും സംഘർഷത്തെയും ഇല്ലാതാക്കുന്ന മറ്റൊന്നില്ല. കാര്യങ്ങളിലെ ഹാസ്യ രസം കണ്ടെത്തുന്നത്,  പ്രശ്‌നങ്ങളെ ശരിയായ വീക്ഷണകോണിലേക്ക് എത്തിക്കുകയും അവ പാരുഷ്യമോ വിദ്വേഷമോ കൂടാതെ ഏറ്റുമുട്ടലുകള്‍ ഇല്ലാതെ പരിഹരിച്ച് മുന്നോട്ട് പോകാനും സാധിക്കും. 

ചിരിയുടെയും നർമ്മത്തിന്റെയും നേട്ടങ്ങള്‍ 
പ്രതിരോധശേഷി വർദ്ധിപ്പിക്കുക, സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കുക ,പേശികള്‍ക്ക്  വിശ്രമം നല്‍കുക മുതലായ ഗുണങ്ങള്‍ ശരീരത്തിന് നല്‍കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.     ജീവിതത്തിന് സന്തോഷവും താൽപ്പര്യവും
വര്‍ദ്ധിപ്പിക്കുക,  ഉത്കണ്ഠയും പിരിമുറുക്കവും കുറയ്ക്കുക,  സമ്മർദ്ദം ഒഴിവാക്കുക,     മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ഉന്മേഷം ശക്തിപ്പെടുത്തുക തുടങ്ങിയ മാനസിക നേട്ടങ്ങള്‍. ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു,  മറ്റുള്ളവരെ നമ്മിലേക്ക് ആകർഷിക്കുന്നു,    ടീം വർക്ക് മെച്ചപ്പെടുത്തുന്നു,      പൊരുത്തക്കേട് ഒഴിവാക്കാൻ സഹായിക്കുന്നു സ്‌നേഹബന്ധം വര്‍പ്പിക്കുന്നു തുടങ്ങിയ സാമൂഹിക നേട്ടങ്ങൾ. 

മാനസിക ആരോഗ്യത്തോടെ തുടരാൻ ചിരി നമ്മെ സഹായിക്കുന്നു. ചിരി നമുക്ക് സന്തോഷകരമായ അനുഭവം നൽകുന്നു. ചിരി അവസാനിച്ചതിനു ശേഷവും ഈ പോസിറ്റീവ് വികാരം നിലനില്‍ക്കുന്നു. വിഷമകരമായ സാഹചര്യങ്ങൾ, നിരാശ, നഷ്ടബോധം എന്നിവ സൃഷ്ടിക്കുന്ന ദുര്‍ഘട സന്ധിയിലും  പോസിറ്റീവ് ആയ ശുഭാപ്തിവിശ്വാസം നിലനിർത്താൻ നർമ്മം നിങ്ങളെ സഹായിക്കുന്നു. നല്ല ചിരി നിലനിര്‍ത്തി സന്തോഷകരമായ ഒരു ജീവിതം നയിക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.  

                             മുഹമ്മദ് ജാസിം കെ

ഇന്ത്യൻ ഓയിലിൽ അവസരം: ശമ്പളം 1,05,000 രൂപ വരെ.ഇന്ത്യൻ ഓയിലിൽ നോൺ-എക്സിക്യൂട്ടീവ് തസ്തികയിൽ 16 ഒഴിവുകൾ.

No comments
ഇന്ത്യൻ ഓയിലിൽ അവസരം: ശമ്പളം 1,05,000 രൂപ വരെ


ഇന്ത്യൻ ഓയിലിൽ നോൺ-എക്സിക്യൂട്ടീവ് തസ്തികയിൽ 16 ഒഴിവുകൾ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19. 
ഓൺലൈനായി അപേക്ഷിച്ചതിന് ശേഷം അപേക്ഷയുടെ പ്രിന്റൗട്ട് നേരിട്ട് അയക്കുക.

 
16 ജൂനിയർ എൻജിനീയറിങ്  അസിസ്റ്റൻറിന്റെ  ഒഴിവാണുള്ളത്. 
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000- 1,05,000 ശമ്പള സ്കെയിലിൽ നിയമനം നൽകും.
ബിഹാറിലെ ബറൗണിറിഫൈനറിയിലാണ് നിയമനം.  
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. 


പ്രധാന തീയതികൾ

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചത്- ജനുവരി 28
അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 19
ആപ്ലിക്കേഷന്റെ പ്രിന്റൗട്ടും ബന്ധപ്പെട്ട രേഖകളും ലഭിക്കേണ്ട അവസാന തീയതി- ഫെബ്രുവരി 27
എഴുത്ത് പരീക്ഷ (സാധ്യതാ തീയതി)- ഫെബ്രുവരി 28
എഴുത്ത് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കുന്ന തീയതി- മാർച്ച് 9


യോഗ്യത: 

കെമിക്കൽ / റിഫൈനറി ആന്റ് പെട്രോകെമിക്കൽ എഞ്ചിനീയറിങ്ങിലുള്ള 3 വർഷത്തെ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. 
അതല്ലെങ്കിൽ ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് മാത്സ്, ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കിൽ ഇന്റസ്ട്രിയൽ കെമിസ്ട്രിയിലുള്ള ബിരുദമുണ്ടായിരിക്കണം
ജനറൽ, ഇ.ഡബ്ല്യൂ.എസ്, ഒ.ബി.സി വിഭാഗക്കാർക്ക് 50 ശതമാനം മാർക്കുണ്ടാകണം. 
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതിയാകും.
പ്രവൃത്തിപരിചയം

പെട്രോൾ റിഫൈനറി/ പെട്രോകെമിക്കൽസ്/ ഫെർട്ടിലൈസർ/ ഹെവി കെമിക്കൽ/ ഗ്യാസ് പ്രോസസിംഗ് ഇന്റസ്ട്രി എന്നീ സ്ഥാപനങ്ങളിൽ പമ്പ് ഹൗസ്, ഫയർഡ് ഹീറ്റർ, കംപ്രസർ, ഡിസ്റ്റിലേഷൻ കോളം, റിയാക്ടർ, ഹീറ്റ് എക്സ്ചേഞ്ചർ തുടങ്ങിയവയുടെ ഓപ്പറേഷനിൽ (റൊട്ടോറ്റിങ് ഷിഫ്റ്റ്) കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.


പ്രായപരിധി: 

ജനറൽ വിഭാഗത്തിലും ഇ.ഡബ്ള്യൂ.എസ് വിഭാഗത്തിലും ഉൾപ്പെട്ടവരാണെങ്കിൽ കുറഞ്ഞത് 18 വയസും കൂടിയത് 26 വയസുമാണ് പ്രായപരിധി. 
2021 ജനുവരി 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
 എസ്.സി,എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൻമേൽ 5 വർഷത്തെ ഇളവ് ലഭിക്കും. 
ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും.


തെരഞ്ഞെടുപ്പ് രീതി

എഴുത്ത് പരീക്ഷ, സ്കിൽ/ പ്രൊഫിഷ്യൻസി/ ഫിസിക്കൽ ടെസ്റ്റ് (എസ്.എസ്.പി.ടി) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 
വിഭാഗം അനുസരിച്ചുള്ളതും തസ്തികയനുസരിച്ചുള്ളതുമായ മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 
എസ്.പി.പി.ടി ക്ക് യോഗ്യത നേടണമെങ്കിൽ എഴുത്ത് പരീക്ഷയിൽ കുറഞ്ഞത് 40 ശതമാനം മാർക്ക് നേടിയിരിക്കണം. 
എസ്.സി, എസ്.ടി വിഭാഗക്കാർക്ക് 5 ശതമാനം ഇളവ് ലഭിക്കും.


ഓൺലൈനായി അപേക്ഷിക്കാം 

അപേക്ഷാഫീസ് 150 രൂപ. 

വിജ്ഞാപനത്തിൽ പറയുന്ന യോഗ്യതകളുള്ളവർക്ക് ഐ.ഒ.സി.എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.iocrefrecruit.in സന്ദർശിക്കുക. 

ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. 

ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട രേഖകളും ഫോട്ടോയും സഹിതം Dy. General Manager (HR), Barauni Refinery, 2.0. Baraunioil refinery, Begusarai, Bihar - 851114 എന്ന വിലാസത്തിലേക്ക് അയക്കണം.


ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 19. 
അപേക്ഷ തപാലിൽസ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 27.
വിശദവിവരങ്ങൾക്കും അപക്ഷിക്കുന്നതിനും www.iocrefrecruit.in എന്ന വെബ്സൈറ്റ് കാണുക.

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

No comments

കാലിക്കറ്റ് സർവകലാശാല അറിയിപ്പുകൾ

പരീക്ഷാഅപേക്ഷ

കാലിക്കറ്റ് സര്‍വകലാശാല 2017, 2018 പ്രവേശനം സി.യു.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 12 വരേയും 170 രൂപ പിഴയോടെ 15 വരേയും ഫീസടച്ച് 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
2011 സ്‌കീം, 2012 മുതല്‍ പ്രവേശനം അഞ്ച് വര്‍ഷ ബി.ബി.എ. എല്‍.എല്‍.ബി. ഓണേഴ്‌സ് 4, 6, 8 സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2012-2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും, 2011 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും, മൂന്നു വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി 2015 സ്‌കീം, 2015 മുതല്‍ പ്രവേശനം നാലാം സെമസ്റ്റര്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും 2015-2018 പ്രവേശനം രണ്ടാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷക്കും, 2015 സ്‌കീം 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്കും പിഴ കൂടാതെ 23 വരേയും 170 രൂപ പിഴയോടെ 25 വരേയും ഫീസടച്ച് 27 വരെ അപേക്ഷിക്കാം.

 
2017-2018 പ്രവേശനം മൂന്നാം സെമസ്റ്റര്‍ എം.എസ്.സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ഡിസംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരേയും 170 രൂപ പിഴയോടെ 12 വരേയും ഫീസടച്ച് 17 വരെ അപേക്ഷിക്കാം.
2015 പ്രവേശനം നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 10 വരേയും 170 രൂപ പിഴയോടു കൂടി 12 വരേയും ഫീസടച്ച് 15 വരെ അപേക്ഷിക്കാം

KDRB: ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വങ്ങളില്‍ ഒഴിവ്‌: ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ വിവിധ കാറ്റഗറികളില്‍ ഒഴിവുണ്ട്.

No comments

KDRB: ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വങ്ങളില്‍ ഒഴിവ്‌

ഗുരുവായൂര്‍, മലബാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുകളില്‍ വിവിധ കാറ്റഗറികളില്‍ ഒഴിവുണ്ട്. 

കാറ്റഗറി നമ്ബര്‍ 39/2020 

മെഡിക്കല്‍ സൂപ്രണ്ടന്റ് (ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സൂപ്രണ്ടന്റ്) 
ഒരൊഴിവ്. 

കാറ്റഗറി നമ്ബര്‍ 40/2020, 

അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍, 
ഗുരുവായൂര്‍ ദേവസ്വം) 
രണ്ടൊഴിവ്. 


കാറ്റഗറി നമ്ബര്‍ 41/2020

ക്ലര്‍ക്ക് (മലബാര്‍ ദേവസ്വം) 
പത്തൊഴിവ്. 


കാറ്റഗറി നമ്ബര്‍ 42/2020 

ക്ലര്‍ക്ക് 5 (ബൈ ട്രാന്‍സ്ഫര്‍, 
മലബാര്‍ ദേവസ്വം ബോര്‍ഡ്), 


കാറ്റഗറി നമ്ബര്‍ 43/2020 

ഗോള്‍ഡ് സ്മിത്ത് (മലബാര്‍ ദേവസ്വം ബോര്‍ഡ്) 
ഒരൊഴിവ്. 


കാറ്റഗറി നമ്ബര്‍ 44/2020 

ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (മലബാര്‍ ദേവസ്വം ബോര്‍ഡ്), 
ഒഴിവുകള്‍ തിട്ടപ്പെടുത്തിയിട്ടില്ല. 


കാറ്റഗറി നമ്ബര്‍ 45/2020 

എല്‍ഡി ടൈപ്പിസ്റ്റ് (തിരുവിതാംകൂര്‍ ദേവസ്വം ) 
ഏഴൊഴിവ് 


അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 18. 




80,000 രൂപയുടെ സ്‌കോളര്‍ഷിപ്പോടെ സയന്‍സ് ബിരുദ പഠനം: inspire സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം

No comments

80,000 രൂപയുടെ സ്‌കോളര്‍ഷിപ്പോടെ സയന്‍സ് ബിരുദ പഠനം:
 inspire സ്‌കോളർഷിപ്പിന് 31 വരെ അപേക്ഷിക്കാം




ബിരുദതലത്തിൽ ശാസ്ത്രവിഷയമെടുത്ത് പരമാവധി അഞ്ചുവർഷംവരെ 80,000 രൂപ വാർഷികസ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. 60,000 രൂപ പണമായും 20,000 രൂപ സമ്മർ ടൈം അറ്റാച്ച്മെന്റ് ഫീയായും (സമ്മർ ടൈം റിസർച്ച് പ്രോജക്ടിലേക്ക്) അനുവദിക്കും.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റേതാണ് സ്കോളർഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ (ഷീ).

 

പഠനം റെഗുലർ ത്രിവത്സര ബി.എസ്സി./ബി.എസ്സി. (ഓണേഴ്സ്), നാലുവർഷ ബി.എസ്., അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം. എസ്സി./എം.എസ്. പ്രോഗ്രാമുകളിലൊന്നിൽ ആദ്യവർഷത്തിൽ ഇന്ത്യയിലെ അംഗീകൃത കോളേജിൽ/സർവകലാശാലയിൽ/സ്ഥാപനത്തിൽ ആയിരിക്കണം.

2019-20ൽ സ്റ്റേറ്റ്/സെൻട്രൽ ബോർഡിൽ നിന്ന് പ്ലസ്ടു ജയിച്ച 17-22 പ്രായപരിധിയിൽ ഉള്ള വിദ്യാർഥിയായിരിക്കണം. 2020-ലെ പ്ലസ്ടു പരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തിയ ഒരു ശതമാനം വിദ്യാർഥികളിൽ ഉൾപ്പെട്ടവരാവണം.

2020-ലെ ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്, നീറ്റ് എന്നിവയിലൊന്നിൽ കോമൺ മെറിറ്റ് പട്ടികയിൽ 10,000നുള്ളിൽ റാങ്ക് നേടിയവർ, കെ.വി.പി.വൈ. ഫെലോകൾ, എൻ.ടി.എസ്.ഇ. സ്കോളർമാർ, ഇന്റർനാഷണൽ ഒളിമ്പ്യാഡ് മെഡലിസ്റ്റുകൾ, ജഗദീശ് ബോസ് നാഷണൽ സയൻസ് ടാലന്റ് സർച്ച് സ്കോളർമാർ എന്നിവർക്കും അപേക്ഷിക്കാം.

ചില ദേശീയതല പ്രവേശനപരീക്ഷകൾ വഴി, സൂചിപ്പിച്ച കോഴ്സിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ്, യൂണിവേഴ്സിറ്റികൾ എന്നിവയിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാം.

പഠന വിഷയങ്ങൾ

ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, ആസ്ട്രോഫിസിക്സ്, ആസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യാനിക് സയൻസസ്.

അപേക്ഷ ഓൺലൈനായി //online-inspire.gov.in/ എന്ന വെബ്സൈറ്റുവഴി ഡിസംബർ 31നകം നൽകണം. ആകെ 10,000 സ്കോളർഷിപ്പ് അനുവദിക്കും. സ്കോളർഷിപ്പ് തുടർവർഷങ്ങളിൽ ലഭിക്കാൻ വാർഷിക പരീക്ഷയിൽ അക്കാദമിക് മികവ് തെളിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 മാനേജര്‍/എക്സിക്യുട്ടീവ് ഒഴിവുകൾ.എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 368 മാനേജർ/ജൂനിയർ എക്സിക്യുട്ടീവ് ഒഴിവ്.

No comments

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 368 മാനേജര്‍/എക്സിക്യുട്ടീവ് ഒഴിവുകള്‍


എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ 368 മാനേജർ/ജൂനിയർ എക്സിക്യുട്ടീവ് ഒഴിവ്. പരസ്യവിജ്ഞാപന നമ്പർ: 05/2020. ഓൺലൈനായി അപേക്ഷിക്കണം.

മാനേജർ (ഫയർ സർവീസസ്)-11 (ജനറൽ-6, ഇ.ഡബ്ല്യു.എസ്.-1, ഒ.ബി.സി.-3, എസ്.സി.-1):

യോഗ്യത: ഫയർ/മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ./ബി.ടെക്. 5 വർഷത്തെ പ്രവൃത്തിപരിചയം.

മാനേജർ (ടെക്നിക്കൽ)-2 (ജനറൽ):

യോഗ്യത: മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ./ബി.ടെക്. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.

ജൂനിയർ എക്സിക്യുട്ടീവ് (എയർ ട്രാഫിക് കൺട്രോൾ)-264 (ജനറൽ-107, ഇ.ഡബ്ല്യു.എസ്.-26, ഒ.ബി.സി.-72, എസ്.സി.-40, എസ്.ടി.-19):

യോഗ്യത: ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച സയൻസ് ബിരുദം. അല്ലെങ്കിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയമായി പഠിച്ച എൻജിനീയറിങ് ബിരുദം.
ജൂനിയർ എക്സിക്യുട്ടീവ് (എയർപോർട്ട് ഓപ്പറേഷൻസ്)-83 (ജനറൽ-35, ഇ.ഡബ്ല്യു.എസ്.-8, ഒ.ബി.സി.-21, എസ്.സി.-14, എസ്.ടി.-5):

യോഗ്യത: സയൻസ് ബിരുദവും രണ്ടുവർഷത്തെ എം.ബി.എ.യും. അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം.
ജൂനിയർ എക്സിക്യുട്ടീവ് (ടെക്നിക്കൽ)-8 (ജനറൽ-5, ഒ.ബി.സി.-2, എസ്.സി.-1):

യോഗ്യത: മെക്കാനിക്കൽ/ഓട്ടോമൊബൈൽ ബി.ഇ./ബി.ടെക്.


പ്രായപരിധി: 

മാനേജർ തസ്തികയിൽ 32 വയസ്സ്
എക്സിക്യുട്ടീവ് തസ്തികയിൽ 27 വയസ്സ്.


തിരഞ്ഞെടുപ്പ്: 

ഓൺലൈൻ പരീക്ഷയിലൂടെയും അതിനുശേഷം രേഖകളുടെ പരിശോധന/അഭിമുഖം/ശാരീരികപരിശോധന/ഡ്രൈവിങ് ടെസ്റ്റ്/വോയ്സ് ടെസ്റ്റ് എന്നിവയിലൂടെ.



അപേക്ഷിക്കുന്ന വിധം 

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.aai.aero എന്ന വെബ്സൈറ്റ് കാണുക. 
ഡിസംബർ 15 മുതലാണ് അപേക്ഷിച്ചുതുടങ്ങാനാവുക. 
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14

കെ-ടെറ്റ് പരീക്ഷാതീയതി പുനഃക്രമീകരിച്ചു. ഡിസംബര്‍ 28നും 29നും നടത്താനിരുന്ന കെടെറ്റ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചു.

No comments

കെ-ടെറ്റ് പരീക്ഷാതീയതി പുനഃക്രമീകരിച്ചു.
ഡിസംബര്‍ 28നും 29നും നടത്താനിരുന്ന കെടെറ്റ് പരീക്ഷാ തീയതി പുനഃക്രമീകരിച്ചു. 

ഹാള്‍ടിക്കറ്റ് ജനുവരി ഒന്നുമുതല്‍ പരീക്ഷാഭവന്‍ വെബ് സൈറ്റില്‍നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. 

കാറ്റഗറി ഒന്ന് ജനുവരി ഒന്‍പതിന് രാവിലെ പത്തുമുതല്‍ 12.30 വരെയും കാറ്റഗറി രണ്ട് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകീട്ട് 4.30 വരെയും നടക്കും. 

കാറ്റഗറി മൂന്ന് പത്തിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി നാല് ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെയും നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ബിരുദമുള്ളവർക്ക് കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാം.ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് (ജനറല്‍ ഡ്യൂട്ടി ബ്രാഞ്ച്) തസ്തികയിലേക്ക് അപേക്ഷിക്കാം.

No comments

ബിരുദമുള്ളവർക്ക് കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാകാം



ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് (ജനറല്‍ ഡ്യൂട്ടി ബ്രാഞ്ച്) തസ്തികയിലേക്ക് അപേക്ഷിക്കാം. 

എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റാണിത്. 
പുരുഷന്മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അര്‍ഹത. 
പരിശീലനം ഏഴിമല നാവിക അക്കാദമിയില്‍ 2021 ജൂണില്‍ തുടങ്ങും.


യോഗ്യത: 

കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരാകണം. 
പന്ത്രണ്ടാം ക്ലാസില്‍ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങള്‍ പഠിക്കുകയും ഇവ രണ്ടിനുംകൂടി 60 ശതമാനം മാര്‍ക്ക് നേടുകയും വേണം. 
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് ബിരുദതലത്തിലെ യോഗ്യതയില്‍ അഞ്ചു ശതമാനം മാര്‍ക്കിന്റെ ഇളവുണ്ട്. എന്നാല്‍, 12ാം ക്ലാസിലെ മാര്‍ക്കില്‍ ഇളവില്ല. ബിരുദതലത്തില്‍ ഉയര്‍ന്ന മാര്‍ക്കുള്ളവര്‍ക്ക് ചുരുക്കപ്പട്ടിക തയ്യാറാക്കുമ്പോള്‍ മുന്‍ഗണന ലഭിക്കും.



പ്രായപരിധി: 

1996 ജൂലായ് 1നും 2000 ജൂണ്‍ 30നും ഇടയില്‍ (രണ്ടു തീയതികളും ഉള്‍പ്പെടെ) ജനിച്ചവരായിരിക്കണം. 
എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ വയസ്സിളവുണ്ട്.


അപേക്ഷ

www.joinindiancoastguard.gov.in വഴി ഡിസംബര്‍ 21 മുതല്‍ 27 വരെ  അപേക്ഷിക്കാം.

TISS: ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷിക്കാം

No comments

TISS: ബിരുദ, ബിരുദാനന്തര പ്രവേശനത്തിന് അപേക്ഷിക്കാം



മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്സ്), മുംബൈ മുഖ്യ കാമ്പസ്; തുല്‍ജാപുര്‍, ഹൈദരാബാദ്, ഗുവാഹാട്ടി ഓഫ് കാമ്പസുകള്‍ എന്നിവിടങ്ങളിലായി 2021-ല്‍ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ബിരുദപ്രോഗ്രാമുകള്‍: 

ബി.എ. സോഷ്യല്‍ സയന്‍സസ് ; 

റൂറല്‍ ഡെവലപ്മന്റ് സ്‌പെഷ്യലൈസേഷനോടെയുള്ള ബി.എ. (ഓണേഴ്‌സ്) സോഷ്യല്‍ വര്‍ക്ക് (തുല്‍ജാപുര്‍).
എം.എ. പ്രോഗ്രാമുകള്‍ (മുംബൈ): 

മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് ഇന്‍ സോഷ്യല്‍ വര്‍ക്ക് ഇന്‍ചില്‍ഡ്രണ്‍ ആന്‍ഡ് ഫാമിലീസ്
കമ്യൂണിറ്റി ഓര്‍ഗനൈസേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് പ്രാക്ടീസ്, 
ക്രിമിനോളജി ആന്‍ഡ് ജസ്റ്റിസ്
ദളിത് ആന്‍ഡ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍
ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍
മെന്റല്‍ ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത്
വിമണ്‍ സെന്റേര്‍ഡ് പ്രാക്ടീസ്
എം.എ: 

ഹ്യൂമണ്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ലേബര്‍ റിലേഷന്‍സ്
സോഷ്യല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ്, എജ്യുക്കേഷന്‍
എജ്യുക്കേഷന്‍ (എലിമെന്ററി), െഡവലപ്‌മെന്റ് സ്റ്റഡീസ്
വിമണ്‍സ് സ്റ്റഡീസ്
ലേബര്‍ സ്റ്റഡീസ് ആന്‍ഡ് പ്രാക്ടീസസ്
മീഡിയ ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ്
ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് ചേഞ്ച് ആന്‍ഡ് ലീഡര്‍ഷിപ്പ് (സ്വാശ്രയം)
 അപ്ലൈഡ് സൈക്കോളജി (ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സലിങ് പ്രാക്ടീസ്)
എം.എ./എം.എസ്‌സി.: 

എന്‍വയോണ്‍മെന്റ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് സസ്‌ടെയിനബിലിറ്റി സ്റ്റഡീസ്
റെഗുലേറ്ററി/അര്‍ബന്‍/വാട്ടര്‍ പോളിസി ആന്‍ഡ് ഗവര്‍ണന്‍സ്

 
ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, അനലറ്റിക്‌സ് (സ്വാശ്രയം)
കൂടാതെ ഇന്റഗ്രേറ്റഡ് ബി.എഡ്.എം.എഡ്., മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പബ്ലിക് ഹെല്‍ത്ത്, ലോസ് (എല്‍എല്‍.എം.). പ്രോഗ്രാമിനനുസരിച്ച്, ടിസ് ബാറ്റ് (യു.ജി.), ടിസ് നെറ്റ് (മാസ്റ്റേഴ്‌സ്), ടിസ് മാറ്റ് (മാനേജ്‌മെന്റ് പ്രോഗ്രാം) എന്നീ അഭിരുചിപരീക്ഷകള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടാകും.

മാസ്റ്റേഴ്‌സ് തല പ്രോഗ്രാമുകള്‍ക്ക് ഓണ്‍ലെനായി അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 15 ആണ്. 

അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി ജനുവരി 20 വരെ സ്വീകരിക്കും. 

ബി.എ. പ്രോഗ്രാം അപേക്ഷാസമര്‍പ്പണ സമയക്രമം പിന്നാലെ പ്രഖ്യാപിക്കും. 



സ്‌നേഹപൂര്‍വ്വം പദ്ധതി: ഡിസംബർ 31 വരെ അപേക്ഷിക്കാം.കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.

No comments

സ്‌നേഹപൂര്‍വ്വം പദ്ധതി: ഡിസംബർ 31 വരെ അപേക്ഷിക്കാം

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. 

അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞതും നിര്‍ദ്ധനരായവരുമായ കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വ്വം.

2020-21 അദ്ധ്യയന വര്‍ഷത്തെ അപേക്ഷ, പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓണ്‍ലൈന്‍ ആയി അപ്‌ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടുള്ള അപേക്ഷ പരിഗണിക്കില്ല.



ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.


ടോള്‍ഫ്രീ നമ്ബര്‍ 1800-120-1001.

ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

No comments

ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു


കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വരെ അപേക്ഷ സ്വീകരിക്കും.

ഫെബ്രുവരിയില്‍ ക്ലാസ് ആരംഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി 30 വയസ്സ്.

മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ പഠനസമയത്തു നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്‌ജേണലിസം, ഓണ്‍ലൈന്‍ ജേണലിസം, മൊബൈല്‍ ജേണലിസം, ടെലിവിഷന്‍ പ്രോഗ്രാം ആങ്കറിങ് എന്നിവയിലും പരിശീലനം ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. ksg.keltron.in ലും അപേക്ഷാഫോം ലഭിക്കും.


 
ഓണ്‍ലൈന്‍ പഠനസൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 8137969292.

വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, രണ്ടാംനില, ചെമ്ബിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വിമണ്‍സ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014.

മസഗോണ്‍ ഡോക്കില്‍ 86 ഒഴിവുകൾ. മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ അപ്രന്റിസ് 86 ഒഴിവുണ്ട്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്.

No comments

മസഗോണ്‍ ഡോക്കില്‍ 86 ഒഴിവുകൾ


മുംബൈയിലെ മസഗോണ്‍ ഡോക്കില്‍ അപ്രന്റിസ് 86 ഒഴിവുണ്ട്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗത്തിലാണ് ഒഴിവ്. 



ഗ്രാജ്വേറ്റ് അപ്രന്റിസ് 79 ഒഴിവുണ്ട്. 

കെമിക്കല്‍ 1
കംപ്യൂട്ടര്‍ 2
സിവില്‍ 3
ഇലക്‌ട്രിക്കല്‍ 15
ഇലക്‌ട്രോണിക്സ് ആന്‍ഡ് ടെലികോം 5
മെക്കനിക്കല്‍ 43
പ്രൊഡക്ഷന്‍ 5
ഷിപ് ബില്‍ഡിങ് ടെക്നോളജി 5


യോഗ്യത 

ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനിയറിങ്/ടെക്നോളജി ബിരുദം. 



ഡിപ്ലോമ അപ്രന്റിസ്ഴി ഏഴൊഴിവ്. ഇലക്‌ട്രിക്കല്‍ 2, മെക്കാനിക്കല്‍ 5 എന്നിങ്ങനെയാണ് ഒഴിവ്. 

യോഗ്യത : ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ. 



അവസാന തിയതി ഡിസംബര്‍ 23. 

വിശദവിവരം www.mazagondock.in

ഇന്ത്യന്‍ ഓയിലില്‍ 436 അപ്രന്റിസ് ഒഴിവുകൾപൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയിലില്‍ അപ്രന്റിസ് 436 ഒഴിവുകൾ അവസാന തിയതി ഡിസംബര്‍ 19

No comments

ഇന്ത്യന്‍ ഓയിലില്‍ 436 അപ്രന്റിസ് ഒഴിവുകൾ

പൊതു മേഖലാ സ്ഥാപനമായ  ഇന്ത്യന്‍ ഓയിലില്‍ അപ്രന്റിസ് 436 ഒഴിവുകൾ 

അവസാന തിയതി ഡിസംബര്‍ 19

ഛണ്ഡീഗഡ് 5
ഡെല്‍ഹി 102
ഹരിയാന 54
ഹിമാചല്‍പ്രദേശ് 11
ജമ്മു ആന്‍ഡ് കശ്മീര്‍ 10
പഞ്ചാബ് 46
രാജസ്ഥാന്‍ 67
യുപി 122
ഉത്തരാഖണ്ഡ് 19 എന്നിങ്ങനെയാണ് ഒഴിവുകൾ 
യോഗ്യത 

ടെക്നീഷ്യന്‍ അപ്രന്റിസ് ത്രിവത്സര റെഗുലര്‍ ഡിപ്ലോമ 50 ശതമാനം മാര്‍ക്കോടെയാണ് യോഗ്യത. 
മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍/സിവില്‍/ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്സ് എന്‍ജിനിയറിങ് വിഭാഗങ്ങളില്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ട്രേഡ് അപ്രന്റിസ് ഫിറ്റര്‍/ ഇലക്‌ട്രീഷ്യന്‍/ഇലക്‌ട്രോണിക് മെക്കാനിക്/ഇന്‍സ്ട്രുമെന്റ് മെക്കാനിക്/മെഷീനിസ്റ്റ് യോഗ്യത എന്‍സിവിടി/ എസ്സിവിടി അംഗീകൃത ഐടിഐ സര്‍ടിഫിക്കറ്റ്. നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ് യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദം. 

 
നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ (ഫ്രഷര്‍) 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. നോണ്‍ ടെക്നിക്കല്‍ ട്രേഡ് അപ്രന്റിസ് (ഡാറ്റ എന്‍ട്രി ഓപറേറ്റര്‍, സ്കില്‍ സര്‍ടിഫിക്കറ്റ് ഹോള്‍ഡര്‍) യോഗ്യത 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, അംഗീകൃത നാഷണല്‍ സ്കില്‍ സര്‍ടിഫിക്കറ്റ്. 
അപേക്ഷിക്കുന്ന വിധം 

www.iocl.com വഴി ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 19. 
വിശദവിവരം വെബ്സൈറ്റില്‍

നല്ല ശീലങ്ങൾ ഭാഗം :26. മാന്യമായി സംസാരിക്കുക

No comments

നല്ല ശീലങ്ങൾ 
ഭാഗം :26.
മാന്യമായി സംസാരിക്കുക 

നാവിനെ മുമ്പിൽ വെച്ചു ,ഹൃദയത്തെ പിന്നിൽ നിർത്തി സംസാരിക്കുന്നവരുണ്ട് .അവർ ഒന്നും ആലോചിക്കാതെ ,നാവിൽ വരുന്നത് വിളിച്ചു പറയും .ഹൃദയത്തോട് ഒരു അഭിപ്രായം കൂടി ചോദിക്കില്ല .പറയുന്നത് പലതും വികല വാക്കുകളായിരിക്കും .മറ്റുള്ളവരുടെ മനസ്സിനെ വേദനിപ്പിക്കുന്ന സംസാരമായിരിക്കും ഏറെക്കുറെ ഉണ്ടാവുക .
ഹൃദയത്തെ മുന്നിൽ നിർത്തി ,നാവിനെ പിന്നിൽ നിർത്തി സംസാരിക്കുന്നവരുണ്ട് .അവർ സംസാരിക്കുന്നതിന് മുമ്പ് ഹൃദയത്തോട് കൂടിയാലോചിക്കും .സാധാരണ സംസാരത്തിൽ , ഇത്തരക്കാർക്ക് അബദ്ധം പിണയാറില്ല .മറ്റുള്ളവരെ സന്തോഷിപ്പിക്കുന്ന സംസാരം ഇവരിൽ നിന്ന് പ്രതീക്ഷിക്കാം .
നർമ്മരസം തുളുമ്പുന്ന സംസാരം കേൾക്കുവാനും ,അവരെ ആദരിക്കുവാനും ഒട്ടു മിക്കവർക്കും താല്പര്യമാണ് .ഇവ വ്യക്തികളെ കുറ്റപ്പെടുത്തി കൊണ്ടുള്ളവയായിരിക്കരുത് .
സശ്രദ്ധം കേൾക്കുക ,നിങ്ങൾ സംസാരിക്കുമ്പോൾ ശ്രോതാവിന്റെ മുഖത്തേക്ക് തന്നെ നോക്കുക .അതൊരു തുറിച്ചു നോട്ടമാകരുത് .സംസാരത്തിൽ പാലിക്കേണ്ട വലിയൊരു മാന്യതയാണിത് .ശ്രോതാവിനോട് നിങ്ങൾ താല്പര്യം കാണിക്കുകയും വേണം .സംസാരത്തിൽ ഇരു കൂട്ടർക്കും താല്പര്യം ഉണ്ടാകണമെങ്കിൽ ആത്മാർത്ഥതയും നിസ്വാർത്ഥതയും അനിവാര്യമാണ് .ശ്രോതാക്കളുടെ താല്പര്യവും സ്നേഹവും പിടിച്ചുപറ്റാൻ സംസാരത്തിന്റെ സ്വരത്തിന്ന് വളരെയേറെ പ്രാധാന്യം ഉണ്ട് . സംസാരത്തിന്റെ രീതിയിൽ മര്യാദയും ആദരവും സ്നേഹവും പ്രകടമായിരിക്കണം .മര്യാദയോട് കൂടിയുള്ള സംസാരം , ചർച്ചകൾ മുതലായവ ശ്രോതാക്കളിൽ ഉന്മേഷവും മഹാമനസ്കതയും ഉളവാക്കും .
മറ്റുള്ളവരെ സംസാരിച്ചു ബോറടിപ്പിക്കരുത് .പല സന്ദർഭങ്ങളിലും മൗനം പാലിക്കുക മൗനം പലപ്പോഴും തന്ത്രമായി മാറുന്നു .കള കള സംസാരം എല്ലാവർക്കും ഇഷ്ടപ്പെട്ടെന്ന്  വരില്ല ആളെ നോക്കി ,സമയവും സന്ദർഭവും നോക്കി സംസാരിക്കുക വശ്യമായ സംസാരം ശീലിക്കുക .


          എ.ആർ കൊടിയത്തൂർ .
            GHSS PERINGOLAM
                  

നല്ല ശീലങ്ങൾ ഭാഗം : 25 മനസ്സിന്നു കുളിർമ .

No comments
നല്ല ശീലങ്ങൾ 
ഭാഗം : 25
മനസ്സിന്നു കുളിർമ .

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
നമ്മുടെ കഴിവുകൾ നമ്മുടെയും സമൂഹത്തിന്റെയും നന്മക്കു വേണ്ടി വിനിയോഗിക്കുകയും പരസ്പരം ആത്മാർത്ഥതയോടു കൂടി ജീവിക്കുകയും ചെയ്താൽ ശോഭനമായ ഒരു ഭാവി നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും .മനുഷ്യ മനസ്സിൽ കുടികൊള്ളുന്ന "സ്നേഹം " എന്ന ശക്തി വളർത്തിയെടുക്കുകയും സജീവമാക്കുകയും ചെയ്താൽ , ദുഷ്ടത ഒഴിവാക്കുവാനും സൗഭാഗ്യം കൈവരിക്കുവാനും അനായാസം സാധിക്കും .മഹാകവി കുമാരനാശാൻ പാടി .
"സ്നേഹത്തിൽ നിന്നുദിക്കുന്നു ലോകം .
സ്നേഹത്താൽ വൃദ്ധി നേടുന്നു ."
പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുക എന്നുള്ളതാണ് മനുഷ്യന്റെ ഏറ്റവും വലിയ കടമ .
നാം സാധാരണ കണ്ടു വരാറുള്ള സംഭവമാണല്ലോ റോഡ് അപകടങ്ങൾ .ഒരു വാഹനം ഒരാളുടെ മേൽ തട്ടി പരിക്ക് പറ്റുന്നു . തട്ടിച്ച ആൾ ദാക്ഷിണ്യമില്ലാതെ തടി സലാമത്താക്കുന്നു .ചോരയിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ആളെ നോക്കി ,സഹതാപം അറിയിച്ചു പലരും കടന്നു പോകുന്നു .വയ്യാവേലിക്ക് ഞാനില്ല എന്ന മട്ടിലാണ് പലരും ഒഴിഞ്ഞു പോകുന്നത് .വിലയേറിയ ഒരു ജീവനാണ് ഇവിടെ നോവുന്നത് എന്നു ഇക്കൂട്ടർ കണക്കാക്കുന്നില്ല .പിന്നീട് വന്ന ആരോ ചിലർ ആശുപത്രിയിൽ എത്തിക്കുന്നു .കാരുണ്യത്തിന്റെ ഉറവ വറ്റാത്ത ചിലർ .
സംസ്കാര സമ്പന്നനായ ഒരു വ്യക്തി എല്ലാവരാലും സ്നേഹിക്കപ്പെടും .അയാളുടെ ഏറ്റവും വലിയ മഹത്വം സ്വാർത്ഥത അയാളെ തൊട്ടു തീണ്ടിയിട്ടു പോലുമില്ലെന്നുള്ളതാണ് .അങ്ങനെ ഒരു വ്യക്തിയായി തീരുന്നത് ഒരു കലയാണ് .ഈ കലയിൽ പ്രാവീണ്യം നേടണമെങ്കിൽ പല കാര്യങ്ങളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ട് .
മറ്റുള്ളവരെ അംഗീകരിക്കുകയും നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ പ്രതിഫലേച്ഛ കൂടാതെ അവർക്കു ചെയ്തു കൊടുക്കുകയും അവരെ മാനിക്കുകയും ചെയ്യുക .കഴിഞ്ഞ കാലങ്ങളിൽ നിങ്ങൾക്കു പറ്റിയ തെറ്റുകളെ കുറിച്ചോ ,കുറ്റങ്ങളെ കുറിച്ചോ ചിന്തിച്ചു വേവലാതിപ്പെട്ടു കൊണ്ടിരിക്കരുത് . അവയിൽ നിന്ന് പാഠങ്ങൾ പഠിക്കുകയും മേലിൽ അങ്ങനെ സംഭവിക്കാതിരിക്കുവാൻ ശ്രദ്ധിക്കുകയുമാണ് വേണ്ടത് .മറ്റുള്ളവരുടെ താല്പര്യങ്ങൾ മനസ്സിലാക്കുവാനും അതനുസരിച്ചു അവരോട് ഇടപെടുവാനും ശ്രദ്ധ ചെലുത്തുക .സംസാരം ,പെരുമാറ്റം മുതലായവ തികഞ്ഞ ആത്മാർത്ഥതയോടു കൂടിയായിരിക്കുകയും വേണം .മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുക .

                എ .ആർ .കൊടിയത്തൂർ .
                    GHSS PERINGOLAM 
                        9605848833
                  

നല്ല ശീലങ്ങൾ ഭാഗം : 24 സ്വാർത്ഥത വേണ്ട

No comments

നല്ല ശീലങ്ങൾ
 ഭാഗം : 24
സ്വാർത്ഥത വേണ്ട 

പ്രിയ വിദ്യാർത്ഥികളെ ,
മനസ്സു നന്നാവട്ടെ .
ചെറിയ അളവിലെങ്കിലും സ്വാർത്ഥത ഇല്ലാത്തവർ ഉണ്ടാകില്ലെന്ന് തോന്നുന്നു .സ്വാർത്ഥതയുടെ അളവ് കൂടുമ്പോഴാണ് പ്രശ്നം .നിങ്ങളെ കുറിച്ചു നിങ്ങൾക്ക് അറിയാവുന്നതിലേറെ കാര്യങ്ങൾ നിങ്ങളുടെ അയൽക്കാർക്ക് അറിയാം .ശരിയല്ലേ ഞാനീ പറഞ്ഞത് .
ചുറ്റുപാടും കാണുന്ന പല കാര്യങ്ങളും ശ്രദ്ധിക്കാനും മനസ്സിലാക്കാനും നമ്മിൽ പലരും ഒട്ടേറെ സമയം ചെലവഴിക്കാറുണ്ട് .എന്നാൽ വളരെയേറെ പ്രാധാന്യമർഹിക്കുന്ന ഒരു സംഗതിയെ കുറിച്ചു മാത്രം മനസ്സിലാക്കുവാൻ നാം ശ്രദ്ധിക്കാറില്ല .'സ്വയം മനസ്സിലാക്കൽ 'ആണത് .
അധികം ആളുകളും സ്വന്തം താല്പര്യങ്ങൾക്ക് മാത്രമേ മുൻ‌തൂക്കം കൊടുക്കാറുള്ളൂ .പലരും തികഞ്ഞ സ്വാർത്ഥത മാത്രം വെച്ചു പുലർത്തുന്നവരാണ് .''ഞാൻ' ,'എന്റെ' എന്നുള്ള ചിന്ത മാത്രം വെച്ചു പുലർത്തുന്ന ഇവരുടെ മനോഭാവം മറ്റുള്ളവരുടെ കാര്യത്തിൽ ഞാൻ എന്തിനു താല്പര്യം കാണിക്കണം എന്നായിരിക്കും .
ബസ്സിൽ യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടുന്ന ചില കാര്യങ്ങൾ ഉണ്ട് .രണ്ടാളുടെ സീറ്റിൽ ,ആദ്യം ഇരിക്കുന്ന ആൾ സീറ്റിന്റെ മുക്കാൽ ഭാഗവും കയ്യടക്കി വെച്ചിട്ടുണ്ടാവും .പോരാത്തതിന് ,ചെറിയൊരു ബാഗ് സൈഡിൽ തിരുകിയിട്ടുമുണ്ടാവും .ഇനി വരുന്ന ആൾ എങ്ങനെ ഇരുന്നാലെന്താ ,എന്നാണ് ഭാവം .പ്രയാസപ്പെട്ട് ഇരിക്കുന്ന രണ്ടാമൻ ഇത്തിരി നീങ്ങിയിരിക്കാമോ എന്നു ചോദിച്ചാൽ ,കനപ്പിച്ചൊരു നോട്ടമായിരിക്കും ഫലം .ചിലർ മനമില്ലാ മനസ്സോടെ ഇത്തിരി ഒതുങ്ങും .
ജീവിതത്തിൽ പല രൂപത്തിലുള്ള അഡ്ജസ്റ്റ്മെന്റുകൾ നടക്കണം .എന്റെ സുഖം മറ്റുള്ളവരുടെയും സുഖമായി കാണാൻ നമുക്ക് കഴിയണം .ഓരോ ദിവസവും മറ്റുള്ളവർക്ക് വേണ്ടി എന്തു ചെയ്തു എന്നു നാം ആലോചിക്കണം .നമ്മുടെ ഒരു പ്രവൃത്തി കൊണ്ട് മറ്റൊരാളിൽ സന്തോഷമുളവാകുന്നുവെങ്കിൽ മാത്രമേ നമുക്ക്  സന്തോഷിക്കുവാൻ ഒക്കുകയുള്ളൂ .ഈ സത്യം മനസ്സിലാക്കിയാൽ നമ്മൾ സ്വാർത്ഥത കൈവെടിയും .അപ്പോൾ ആനന്ദവും സംതൃപ്തിയും നമ്മെ വലയം ചെയ്യും .എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ജീവിതമാണ് നാം നയിക്കേണ്ടത് .സ്കൂളിലും കൂട്ടുകാർക്കിടയിലും സ്വാർത്ഥത ഇല്ലാത്ത പ്രവർത്തനമാണ് നിങ്ങളിൽ നിന്നും  ഉണ്ടാവേണ്ടത് .വിശാലമായ മനസ്സിനെ കുടുസ്സാക്കരുത് .ചുറ്റുമുള്ളവരെയെല്ലാം  നല്ലവരായി കണക്കാക്കുക .നിസ്വാർത്ഥ സേവന നിരതരാവുക .

                എ .ആർ .കൊടിയത്തൂർ 
                      GHSS പെരിങ്ങൊളം 
                        
Don't Miss
© all rights reserved and made with by pkv24live