Showing posts with label Kozhikode News special Story. Show all posts
Showing posts with label Kozhikode News special Story. Show all posts

ഖത്തറിൽ നിന്നും....എ ആർ കൊടിയത്തൂർ.....ലോക കപ്പിന്നായി ഒരുങ്ങുന്ന ഖത്തർ.....

No comments
ഖത്തറിൽ നിന്നും....
എ ആർ കൊടിയത്തൂർ.....
ലോക കപ്പിന്നായി ഒരുങ്ങുന്ന ഖത്തർ.....

ലോക കാൽപന്ത് മത്സരത്തെ വരവേൽക്കാനായി ഖത്തർ ഒരുങ്ങികൊണ്ടിരിക്കുന്നു. പല ആകൃതിയിലുമുള്ള വമ്പൻ സ്റ്റേഡിയങ്ങൾ നിർമിച്ചു. ഇതിൽ കണ്ടയിനർ കൊണ്ടുണ്ടാക്കിയ സ്റ്റേഡിയവുമുണ്ട്. കളി കഴിഞ്ഞാൽ അവ മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാം. ഖത്തറിലേക്ക് മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഞാനും ഭാര്യ ജൂറൈനയും ഖത്തറിൽ സന്ദർശനത്തിന്നായി വരുമ്പോൾ ഒരു ദിവസത്തെ ഹോട്ടൽ കോറൻഡയിൻ ആണ് ഉണ്ടായിരുന്നത്.ഇപ്പോൾ എത്ര ദിവസം ഖത്തറിൽ നിൽക്കുന്നുവോ അത്രയും ദിവസം ഹോട്ടൽ കൊറൻഡയിൻ വേണം. 
ഖത്തറിലേക്കുള്ള വരവ് നിയന്ത്രിച്ചിരിക്കുകയാണ്.
അടുത്ത നവംബർ 21ന് തുടങ്ങുന്ന ഫിഫ വേൾഡ് കപ്പിൽ 32 ടീമുകളാണ് കളിക്കുക. ലോക കപ്പിന്റെ 92 വർഷത്തിന്നിടെ ആദ്യമായാണ് ടീമുകളെ തെരഞ്ഞെടുക്കാൻ നറുക്കെടുപ്പ് നടത്തിയത്. ഫിഫയുടെ പുതിയ റാങ്കിങ്ങിൽ ബ്രസീൽ ആണ് ഒന്നാമത്. ബെൽജിയം രണ്ടാമതും ഫ്രാൻസ് മൂന്നാമതും അർജന്റീന നാലാമതുമാണ്. ഡിസംബർ 18 ന് ഫൈനൽ മത്സരം നടക്കും.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽത്താനി നേതൃത്വം നൽകുന്ന വേൾഡ് കപ്പ് ഫുട്‌ബോളിന്റെ മത്സര ക്രമ പട്ടിക ഫിഫ ഔദ്യോഗികമായി അവരുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽബയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്.
ഖത്തറിലെ ഒട്ടുമിക്ക ഫുട്‌ബോൾ പ്രേമികളും കളി കാണാനുള്ള ടിക്കറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്. ഖത്തറിലുള്ള മകൾ ജസ്‌നയുടെ ഭർത്താവ് അമീർ ഷാജി നല്ലൊരു ഫുട്ബാൾ പ്രേമിയാണ്.അതുപോലെ മകൻ ജസീമിന്റെ ഭാര്യ ഹന ഹാറൂൻ നല്ലൊരു ആസ്വാദകയുമാണ്. അവരും നേരത്തെ ടിക്കറ്റ് എടുത്തിട്ടുണ്ട്. വിശ്വ മേളയുടെ ഗാലറി ഇരിപ്പിടങ്ങളിലേക്കാണ് ഫുട്ബാൾ ആരാധകർ ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഖത്തറിൽ താമസക്കാരായവർക്ക് ലോക കപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിലാണ് സംഘാടകർ ടിക്കറ്റ് വിൽപ്പന നടത്തിയത്. ഖത്തറിലുള്ളവർക്ക് വിസ കാർഡ് വഴി മാത്രമാണ് ടിക്കറ്റ് നൽകിയത്. ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു ദിവസം നാലു മത്സരങ്ങൾ വീതമുണ്ടാവും. സ്റ്റേഡിയങ്ങൾ തമ്മിൽ വലിയ അകലമില്ലെന്ന് കണക്കിലെടുത്താണ് ഒരു ദിവസം നാല് മത്സരങ്ങൾ നടത്താൻ ഫിഫ തയ്യാറായത്.ആദ്യ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 3.30ന് ആയിരിക്കും. തുടങ്ങുക. നാലാമത്തെ മത്സരം ഇന്ത്യൻ സമയം രാത്രി 12.30ന് ആയിരിക്കും ആരംഭിക്കുക.
60000പേർക്ക് ഇരിക്കാവുന്ന അൽകോറിലെ അൽബയ്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലുസൈൽ സ്റ്റേഡിയത്തിലാണ് കലാശക്കൊട്ട്. രണ്ടാം തവണയാണ് ലോക കപ്പ് ഒരു ഏഷ്യൻ രാജ്യത്ത് വന്നെത്തുന്നത്. ഖത്തറിലെ ഏത് വഴിയിലൂടെ സഞ്ചരിച്ചാലും ഫിഫ ലോക കപ്പിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകളാണ് കാണാൻ കഴിയുന്നത്.
ഫുഡ്ബോൾ മാമാങ്കത്തിന്റെ വേദികർ ഒരുക്കാനും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന്നുമായി 200ബില്യൺ റിയാൽ (നാലു ലക്ഷം കോടിയിലേറെ രൂപ )ചെലവഴിച്ചിട്ടുണ്ടെന്നാണ് മത്സര നടത്തിപ്പിന് വേണ്ടി രൂപീകരിച്ച ഏകോപന സമിതിയായ സുപ്രീം കൗൺസിൽ ഫോർ ഡെലിവറി ആന്റ് ലെഗസി നൽകുന്ന കണക്ക്.
ലോക കപ്പ് വേദി പ്രഖ്യാപിക്കുമ്പോഴത്തെ ഖത്തറല്ല ഇന്നത്തേത്. അത്രയേറെ മാറ്റങ്ങളാണ് ഈ രാജ്യത്ത് ഉണ്ടായിട്ടുള്ളത്.
ലോക കപ്പിന്റെ വേദിയായി ഖത്തറിനെ പ്രഖ്യാപിക്കുമ്പോൾ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താൻ സൗകര്യമുള്ള ഒരൊറ്റ സ്റ്റേഡിയമേ രാജ്യത്തുണ്ടായിരുന്നുള്ളൂ.1978ൽ രാജ്യത്തിനു സമർപ്പിച്ച ഖലീഫ ഇന്റർ നാഷണൽ മൾട്ടി പർപസ് സ്റ്റേഡിയമായിരുന്നു അത്.40000കാണികളെ ഉൾകൊള്ളാനുള്ള സൗകര്യവും ഉഷ്ണകാലത്ത് ശീതീകരണ സംവിധാനത്തിലൂടെ മത്സരങ്ങൾ നടത്താനുള്ള സംവിധാനവും ഇവിടെയുണ്ട്.
പടുകൂറ്റൻ തമ്പിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന അൽബയ്ത് സ്റ്റേഡിയം പൗരാണിക കാലത്തെ അറേബ്യൻ നാടോടികളുടെ ജീവിതത്തെ പ്രതിനിധീകരിക്കുന്നു. സ്റ്റേഡിയത്തിന്ന് പുറത്ത് സജ്ജീകരിച്ച അതി മനോഹരമായ ഉദ്യാനം ഏറെ ആകർഷണീയമാണ്. ഈ സ്റ്റേഡിയത്തിൽ 60000പേർക്ക് ഇരിക്കാം. ഷിപ്പിംഗ് കണ്ടയിനറുകൾ ഉപയോഗിച്ച് തുറമുഖത്തെ കടൽ തീരത്തോട് ചേർന്ന് നിർമിച്ചിരിക്കുന്ന സ്റ്റേഡിയം 974അറേബ്യൻ ഗൾഫിലെ തുറമുഖ പട്ടണമായ ദോഹയുടെ ചരിത്രപരമായ സവിശേഷതകളെ പ്രതിനിധീകരിക്കുന്നു. രാജ്യത്തിന്റെ ടെലഫോൺ കോഡ് ആണ് 974. ലോക കപ്പ് പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ നഗരമായ ലുസൈലിലാണ് ലോക കപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം നില കൊള്ളുന്നത്. അറേബ്യൻ കരകൗശല  നിപുണതയുടെ സുവർണ കാലത്തെ അടയാളപ്പെടുത്തുന്ന ഈ സ്റ്റേഡിയത്തിൽ 80000ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മത്സ്യ ബന്ധന മേഖലയായ അൽവക്രയിൽ നിർമിച്ച അൽ ജനൂബ് സ്റ്റേഡിയത്തിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും മത്സരങ്ങൾ നടത്തുന്നതിനുള്ള കൂളിംഗ് സംവിധാനം ഒരുക്കിയിട്ടിട്ടുണ്ട്. അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയുള്ളതിനാൽ ഏത് കാലാവസ്ഥയിലും ഇവിടെ മത്സരങ്ങൾ സംഘടിപ്പിക്കാം. അറേബ്യൻ പത്തെമാരിയുടെ ആകൃതിയിൽ നിർമിച്ചമനോഹര സ്റ്റേഡിയത്തിൽ 40000പേർക്കുള്ള ഇരിപ്പിടമാണ് ഒരുക്കിയിട്ടുള്ളത്.
രത്‌നത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ നിറം സൂര്യന്റെ ചലനതിന്നനുസരിച് മാറിക്കൊണ്ടിരിക്കും. ഈ രത്‌ന കൂടാരത്തിൽ 40000ഇരിപ്പിടങ്ങളുണ്ട്. റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയം അതി മനോഹരമായ നിർമിതിയാണ്.40000പേർക്ക് കളി കാണാനുള്ള സൗകര്യമുണ്ട്. അറബികളുടെ പരമ്പരാഗത തൊപ്പിയുടെ രൂപത്തിൽ ഖത്തരി ആർക്കിടെക്ട് ഇബ്രാഹിം എം ജയ്ദയാണ് അൽത്തുമാമ സ്റ്റേഡിയം രൂപകല്പന ചെയ്തിരിക്കുന്നത്.40000പേർക്ക് ഇരുന്ന് കാൽപന്ത് മത്സരം കാണാം. തല്ക്കാലം ഈ കുറിപ്പ് ഇവിടെ നിർത്തുകയാണ്. ഖത്തറിൽ വിപ്ലവകരമായ വികസന പ്രവർത്തനങ്ങളാണ് നടന്നത്.

അവർ വിരഹത്തോടെ യാത്രയായി.....

No comments
അവർ വിരഹത്തോടെ യാത്രയായി.....

എസ് എസ് എൽ സി 2022 ബാച്ച് വിദ്ധ്യാർത്ഥികൾ  വിരഹത്തോടെയാണ് യാത്രയായത്.
രണ്ട് വർഷം മുമ്പേ കോവിഡിൻ്റെ പശ്വാതലത്തിൽ വിദ്യാർഥികൾക്ക്  ഒന്നു കൂട്ടുകൂടാനോ ചങ്ങാത്തം പറയാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇതെല്ലാം കഴിഞ്ഞു.. എസ്എസ്എൽസി പരീക്ഷ കഴിഞ്ഞു എല്ലാവരും വേർപിരിയാൻ പോവുകയാണ്.

 ചിലർക്ക് പഠിച്ച സ്കൂളിൽ തന്നെ പ്ലസ് വണ്ണിന് അഡ്മിഷൻ കിട്ടിയേക്കാം. എന്നാൽ മറ്റുചിലർ മറ്റേതെങ്കിലും സ്കൂളിലേക്ക് പോകുമ്പോൾ അവരുടെ സുഹൃത്ത് ബന്ധം സൗഹൃദങ്ങൾ ചങ്ങാത്തങ്ങൾ വല്ലപ്പോഴും ആയേക്കാം...
 

വർഷങ്ങൾ പഴക്കമുള്ള കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ 2022 ബാച്ചിൽ പഠിച്ചുകൊണ്ടിരിക്കുന്ന എസ്എസ്എൽസി വിദ്യാർഥികൾക്കായി  സെന്റ് ഓഫ് സംങ്കടിപ്പിച്ചു.

വളരെ ആവേശത്തോടെയും ആഹ്ലാദത്തോടെയും  ചടങ്ങുകൾ ആഘോഷ പൂരിതമാക്കി.
 എസ്എസ്എൽസി പരീക്ഷ എല്ലാംതന്നെ കഴിഞ്ഞതിനുശേഷ മായിരുന്നു ഹെഡ്മാസ്റ്റർ വി കെ ഫൈസലിൻ്റെ നേതൃത്വത്തിൽ സെന്റ് ഓഫ് സംഘടിപ്പിച്ചത്.
മുഴുവൻ അധ്യാപക അധ്യാപികമാരും
  ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു.


 ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ അധ്യാപക-അനധ്യാപകർക്കും പത്താം ക്ലാസ് എ യിൽൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
 സ്കൂൾ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എ എം നൂറുദ്ദീൻ അധ്യക്ഷതയും
എ കെ അഷ്റഫ്
 ടി കെ ഫൈസൽ, കെ പി സാജിദ് , സ്മിത,
 എം ഹസീന ,കെ ടി ഹസീന,
 സിറാജുദ്ദീൻ, കെ സീന, നഫ്സിക്ക് ,പിടിഎ പ്രസിഡണ്ട് സലീം
 തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു 
 ഉച്ചക്ക് രണ്ടു മണിക്ക് തുടങ്ങിയ ചടങ്ങുകൾ
 വിവിധ ഇനം കലാപരിപാടികളോടുകൂടി
വൈകുന്നേരം അഞ്ചു മണിയോടുകൂടി അവസാനിച്ചു...
 അഞ്ചുമണിക്ക് ചടങ്ങുകളെല്ലാംതന്നെ കഴിഞ്ഞപ്പോൾ വിദ്യാർഥികളുടെ മുഖത്ത് വേർപിരിയലിൻ്റെ ഒരു പ്രതീതി കാണപ്പെട്ടു.


 കാരണം അവർക്ക് ഇനി ഇതേ രൂപത്തിൽ ഒത്തുകൂടാൻ കഴിയില്ല..
 പലരും പല  വ്യത്യസ്ത രീതിയിലേക്ക് മാറാൻ പോവുകയാണ്....
 എപ്പോഴെങ്കിലും അല്ലെങ്കിൽ എന്നെങ്കിലും കാണാം എന്ന ഒരു മുഖഭാവം കൂടി വിദ്യാർത്ഥികളുടെ മുഖത്തുനിന്നും വായിച്ചെടുക്കാൻ സാധിച്ചു...

വിരഹ വേദനയോടെ ഗുരുനാഥന് വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി

No comments

വിരഹ വേദനയോടെ ഗുരുനാഥന് വിദ്യാർത്ഥികൾ യാത്രയയപ്പ് നൽകി

 കോഴിക്കോട്:
 കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും റിട്ടയർമെന്റ് ചെയ്യുന്ന ഈ ഫാത്തിമ ടീച്ചർക്ക് 2021 22 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികൾ വിരഹ വേദനയോടുകൂടി യാത്രയയപ്പ് നല്കി. 

1988 നവംബർ 5 മുതൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ലീവ് വേക്കൻസിയിൽ പ്രവേശിക്കുകയും  എന്നാൽ 1989 മുതൽ സ്ഥിരം പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ട ഈ ഫാത്തിമ ടീച്ചർ ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകളിൽ അധ്യാപനം നടത്താൻ സാധിച്ചു. ബയോളജി ആയിരുന്നു ടീച്ചറുടെ മുഖ്യവിഷയം.
 

ഒരു മരത്തിൽ നിന്നും പഴുത്ത ഇല വീഴുമ്പോൾ പച്ചയില ഒരിക്കലും ചിരിക്കാറില്ല. കാരണം പച്ചയിലക്കും നാളെ ഇതേ അവസ്ഥ തന്നെയാണ് വരാനുള്ളത്. വിദ്യാർഥികൾക്കും സഹപ്രവർത്തകർക്കും ഒരുപാട് ഇഷ്ടമായിരുന്നു ഈ ഫാത്തിമ ടീച്ചറെ.
 സ്നേഹത്തോടെയുള്ള ആ തലോടലും സഹപ്രവർത്തകരോടുള്ള സമീപനവും പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിൽ ആയിരുന്നു. പുഞ്ചിരിച്ചുകൊണ്ടല്ലാതെ സഹപ്രവർത്തകരോട് സംസാരിച്ചിട്ടില്ല.


 ഇന്ന് സ്കൂൾ വിട്ടതിനു ശേഷം വിദ്യാർത്ഥികൾ സ്വന്തം ഗുരുനാഥന് വളരെ വിരഹ ത്തോടുകൂടി ഒരു യാത്രയയപ്പ് നൽകി.
 സ്കൂൾ ഹെഡ്മാസ്റ്റർ വി കെ ഫൈസൽ സാറിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ എല്ലാം തന്നെ സംഘടിപ്പിച്ചിട്ടുള്ളത്.


 സ്റ്റാഫ് സെക്രട്ടറി എ എം നൂറുദ്ദീൻ മുഹമ്മദ്, ഹസീന ടീച്ചർ, വഹീദ ടീച്ചർ, ശ്രീജ ടീച്ചർ, കെട്ടി ഹസീന ടീച്ചർ, എ കെ അഷ്റഫ്, പി സ്മിത, തുടങ്ങിയവരും ഈ ചടങ്ങിന് സാക്ഷ്യംവഹിച്ച വരാണ്.
 വിദ്യാർഥികൾക്ക് ഒട്ടുംതന്നെ ഇഷ്ടമില്ല ടീച്ചർ വിടപറയുന്നത്.
 ഒരു കുട്ടിയുടെ ആദ്യത്തെ പാഠശാല മാതാപിതാക്കളാണ് എങ്കിൽ പിന്നീടുള്ള വിദ്യാഭ്യാസം സ്കൂൾതലത്തിൽ ആണ്. ഫാത്തിമ ടീച്ചറെ പോലുള്ളവർ സ്കൂളിൽ നിന്നും വിട പറയുമ്പോൾ അത് വിദ്യാർഥികൾക്ക് മാത്രമല്ല സഹപ്രവർത്തകർക്കും തീരാനഷ്ടം തന്നെയാണ്.

 ഏറ്റവും സന്തോഷ പൂർണ്ണമായ റിട്ടയർമെന്റ് ജീവിതം നയിക്കാൻ കഴിയട്ടെ എന്നുള്ളത് ആശംസ പ്രസംഗത്തിലൂടെ അധ്യാപകരും വിദ്യാർത്ഥികളും ആശംസിച്ചു.
 സ്കൂളിനു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ ഫാത്തിമ ടീച്ചർക്ക് കഴിഞ്ഞിട്ടുണ്ട്.
 വിദ്യാർഥികളെ പഠിപ്പിക്കൽ മാത്രമല്ല ഒരു മാതാവിന്റെ സ്ഥാനം കൂടി ടീച്ചർ സ്കൂളിൽ നിറവേറ്റി പോന്നു.
 ഈ ഫാത്തിമ ടീച്ചർക്ക് സർവ്വശക്തനായ നാഥൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്നുള്ളത് ആശംസ പ്രസംഗത്തിലൂടെ  വിദ്യാർത്ഥികളും മറ്റു സഹപ്രവർത്തകരും ആശംസിച്ചു.
 വേദനകളെല്ലാം തന്നെ ഉള്ളിലൊതുക്കി കൊണ്ട് ഈ ഫാത്തിമ ടീച്ചർ ചടങ്ങിൽ മറുപടി പ്രസംഗം നടത്തി 

അധ്യാപന ജീവിതത്തിൽ നിങ്ങൾ സംതൃപ്തനാണോ?

No comments

അധ്യാപന ജീവിതത്തിൽ നിങ്ങൾ സംതൃപ്തനാണോ?

 ഏതൊരു അധ്യാപകനും ഒരുപാട് കുരുന്നുകൾക്ക് അറിവ് പറഞ്ഞു കൊടുക്കുകയും  അവരെല്ലാവരും തന്നെ ഉയർന്ന പദവിയിലെത്തിയ വരും ഉണ്ട്. 
ഉന്നത വിദ്യാഭ്യാസം നേടി ഏതൊരു വിദ്യാർത്ഥിയും ഉയർന്ന പദവിയിൽ എത്തുമ്പോൾ അധ്യാപകൻ എന്ന നിലയ്ക്ക് നിങ്ങൾക്ക് സംതൃപ്തി ലഭിക്കാറുണ്ടോ?.
 ഇവിടെ മാതൃക കാണിക്കുകയാണ് തന്റെ അധ്യാപന ജീവിതത്തിൽ എ കെ അഷ്റഫ് എന്ന ഉറുദു അധ്യാപകൻ.


 കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനാണ് എ കെ.
 കോഴിക്കോട് ജില്ലയിലെ പൂനൂർ സ്വദേശിയാണ് ഈ അധ്യാപകൻ. കലാകായിക സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ എന്നുവേണ്ട സന്നദ്ധ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് എ കെ അഷ്റഫ്.
 പിഞ്ചു കുഞ്ഞുങ്ങളോട് എന്നപോലെ തുല്യമാം പ്ലസ് ടു വിദ്യാർത്ഥികൾ.
 കുട്ടികളോട് വല്ലാത്തൊരു ഇഷ്ടമാണ് എ കെ അഷ്‌റഫിന്.
 എന്നാൽ കുട്ടികൾക്ക് തിരിച്ചും ഇങ്ങനെ തന്നെയാണ്.
 ഒരുപാട് ഉറുദു കവിതകൾക്കും പാട്ടുകൾക്കും ഇദ്ദേഹം രചനകൾ നൽകി ട്യൂൺ ചെയ്ത് ഒരുപാട് വിദ്യാർത്ഥികളെ സംസ്ഥാന കലാമേളയിൽ പങ്കെടുപ്പിക്കുകയും വിജയം നേടിയെടുക്കാനും
സാധിച്ചിട്ടുണ്ട്.

 താൻ പഠിപ്പിച്ച ഒരു വിദ്യാർത്ഥി സ്കൂൾ എന്ന ആ സുന്ദരമായ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങി പിന്നെ അതേ വിദ്യാർത്ഥി വീണ്ടും ടീച്ചിംഗ് പ്രാക്ടീസ് ചെയ്യാൻ അതേ അധ്യാപകൻ്റെ ശിക്ഷണത്തിൽ വരിക എന്നത് ഏതൊരു അധ്യാപകനും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആണ്. അത്തരം സന്ദർഭങ്ങളിലാണ് ഏതൊരു അധ്യാപകനും സംതൃപ്തി നേടുന്നത്....

 
Don't Miss
© all rights reserved and made with by pkv24live