ഹോപ്പ് ട്രഷറർ ഗിരീഷ്ബാബുവിന് ആദരവ്

No comments
ഹോപ്പ് ട്രഷറർ ഗിരീഷ്ബാബുവിന് ആദരവ് 
ഫെവിക്കോൾ ചാമ്പ്യൻ ക്ലബ്ബിന്റെ    "രക്‌തദാന മേഖലയിലെ സമഗ്ര സംഭാവനക്കുള്ള'' ആദരവ് ഹോപ്പ് സംസ്ഥാന ട്രഷററും ശാരദാമന്ദിരം ചിറക് രക്തദാന സേനയുടെ ജീവനാഡിയുമായ ഗിരീഷ്ബാബു ശാരദമന്ദിരത്തിന് .. കോഴിക്കോട് വെച്ച്‌ നടന്ന ചടങ്ങിൽ FCC   ഏരിയ സെയിൽസ് എക്സിക്യൂട്ടീവ് സുരേഷിൽ നിന്ന് ഗിരീഷ്ബാബു ആദരവ് ഏറ്റുവാങ്ങി .. ബിസിനസ്‌ ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ് സുമേഷ് ,FCC റീജിയണൽ ഡെവലപ്പ്മെന്റ് മാനേജർ സജിത്ത് ബ്രാഞ്ച് മാനേജർ വിപിൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു..

മാനിപുരം കളരാന്തിരി പട്ടിണിക്കര കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി(85)നിര്യാതനായി

No comments
കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി
മാനിപുരം കളരാന്തിരി പട്ടിണിക്കര കൈവേലിക്കൽ വി സി മുഹമ്മദ് ഹാജി(85)നിര്യാതനായി

ഭാര്യ: പരേതയായ ഫാത്തിമ
മക്കൾ: സുബൈദ, സുഹറ, സൈനബ
മരുമക്കൾ: അസീസ് മദ്രസബസാർ,
പരേതനായ ആലി ഗുരിക്കൾ,
ഹുസൈൻ കരുവൻപോയിൽ

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 8.30 ന് കളരാന്തിരി കക്കാടൻ ചാലിൽ ജുമ മസ്ജിദിലും 9.30ന് കാന്തപുരം ജുമ മസ്ജിദിലും

ഇപിഐപി ​ഗുണഭോക്താക്കൾക്കുള്ള ഐഡി കാർഡ്, ഭക്ഷ്യക്കിറ്റ് വിതരണം

No comments
ഇപിഐപി ​ഗുണഭോക്താക്കൾക്കുള്ള ഐഡി കാർഡ്, ഭക്ഷ്യക്കിറ്റ് വിതരണം

രാമനാട്ടുകര: അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട (ഇപിഐപി) കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണവും തിരിച്ചറിയൽ കാർഡ് വിതരണവും നഗരസഭ ചെയർപേഴ്‌സൺ ബുഷറ റഫീക്ക് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി.എം.പുഷ്പ അധ്യക്ഷത വഹിച്ചു.

ദാരിദ്ര്യം ഇല്ലായ്മ ചെയ്യുകയെന്ന സർക്കാരിന്റെ കർമ്മപദ്ധതിയുടെ ഭാഗമായാണ് അതി ദരിദ്രരുടെ പട്ടിക തയ്യാറാക്കിയത്. ഇങ്ങനെ കണ്ടെത്തിയവർക്ക് 'അതിജീവനം' എന്ന പേരിൽ നഗരസഭ പദ്ധതി തയ്യാറാക്കി പൊതുജന പങ്കാളിത്തത്തോടെ പണം സമാഹരിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. നഗരസഭാ ഉപാധ്യക്ഷൻ കെ.സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.എം.യമുന, പി.കെ.അബ്ദുൽ ലത്തീഫ്, കൗൺസിലർ അനിൽകുമാർ മേലത്ത്, നഗരസഭാ സെക്രട്ടറി  ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ:

No comments
പാലക്കാട്- കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ:
 നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കാൻ നടപടി വേണം: വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രമേയം

വാഴക്കാട്:  
പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്ക് ഭൂമിയും, വീടും, കൃഷിയും നഷ്ടപ്പെടുന്നവർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുന്നതിന് ഹൈവേ അതോറിറ്റിയും, ഡെപ്യൂട്ടി കളക്ടറും തയ്യാറാക്കണമെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വിശാല എക്സിക്യൂട്ടീവ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇപ്പോൾ നൽകിയ നഷ്ടപരിഹാരത്തുക തികച്ചും അപര്യാപ്തവും, തീരെ കുറവുമാണ്. സമീപ പഞ്ചായത്തുകൂടിയായ കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിൽ നൽകിയ നഷ്ടപരിഹാരത്തിനനുസരിച്ചുള്ള തുക മലപ്പുറം ജില്ലയിലെ ഭൂമിയും, വീടും, കൃഷിയും നഷ്ടപ്പെടുന്നവർക്ക് ലഭ്യമാക്കി ഇരകളെ സംരക്ഷിക്കണമെന്ന് വാഴക്കാട്  മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ  വിശാല എക്സിക്യൂട്ടീവ് യോഗത്തിൽ കെ.പി. രവീന്ദ്രനാഥൻ അവതരാകനായും, പി.രവീന്ദ്രനാഥ് അനുവാദകനായും അവതരിപ്പിച്ച പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.

മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷത വഹിച്ചു.

 ഡി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. എം. എ റഹ്മാൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി സക്കറിയ,  മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റുമാരായ സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, പി. കെ മുരളീധരൻ, ഡി.സി.സി മെമ്പർ എം മാധവൻ, മഹിള കോൺഗ്രസ്സ് ജില്ല ജന:സെക്രട്ടറി ആമിന ആലുങ്ങൽ, മണ്ഡലം  വൈസ് പ്രസിഡന്റുമാരായ സി. എ കരീം, ഹമീദ് ഊർക്കടവ്, സുൽഫി മപ്രം, ജനറൽ സെക്രട്ടറിമാരായ ഷംസു മപ്രം,  യു.കെ അസൈൻ, ശ്രീദാസ് വെട്ടത്തൂർ,എം മുഹമ്മദ് ബഷീർ , പി.കെ. ആലിക്കോയ കെ.ടി ഷിഹാബ്, ജനപ്രതിനിധികൾ, ബേങ്ക് ഡയറക്ടർമാർ, പോഷകസംഘടന മേൽകമ്മറ്റി ഭാരവാഹികൾ, മണ്ഡലം അധ്യക്ഷന്മാർ, വാർഡ് - ബൂത്ത് പ്രസിഡണ്ടുമാർ എന്നിവർ സംബന്ധിച്ചു. 

മണ്ഡലം ജനറൽ സെക്രട്ടറിമാരായ പി.സുരേന്ദ്രൻ സ്വാഗതവും, മുസ്തഫ വാഴക്കാട് നന്ദിയും പറഞ്ഞു

തലമുറകൾ ഒന്നിച്ചിരുന്ന് ടി.പി കുടുംബ സംഗമം

No comments
തലമുറകൾ ഒന്നിച്ചിരുന്ന് ടി.പി കുടുംബ സംഗമം


കാരശ്ശേരി പഞ്ചായത്തിലെ പ്രമുഖ കുടുംബമായ കക്കാട് താളത്തിൽ പൂളമണ്ണ് കുടുംബ സംഗമത്തിൽ തലമുറകൾ ഒത്തുചേർന്നു. താളത്തിൽ പൂളമണ്ണ് കുട്ടിരായിൻ ഹാജിയുടെ മക്കളിൽ അഞ്ചാമനായ ടി.പി.അബൂബക്കർ ഹാജിയുടെ മക്കളും പേരമക്കളുമാണ് സംഗമിച്ചത്. മാവൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പരിപാടി കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. 

അബൂബക്കർ ഹാജിയുടെ മക്കളായ മുണ്ടുമുഴി മഠത്തിപറമ്പ് ഇത്തയ്യ ഹജ്ജുമ്മ , മുക്കം കീലത്ത് ആയിഷ ഹജ്ജുമ്മ, മാളിയേക്കൽ ഫാത്തിമ ഹജുമ്മ, ടി.പി.സി മുഹമ്മദ് ഹാജി, കെ.സി റുഖിയ ഹജ്ജുമ്മ, ടി.പി ഹുസൈൻ ഹാജി എന്നിവരുടെ മക്കളും പേരമക്കളും സംഗമത്തിൽ ഒത്തുചേർന്നു.  

ഓണാവധിക്കാലത്ത് നടന്ന വിവിധ ഓൺലൈൻ മത്സരങ്ങളും കലാ കായിക മത്സരങ്ങളും സംഗമത്തിന് കൊഴുപ്പേകി. കുടുംബനാഥൻമാരെ ചടങ്ങിൽ ആദരിച്ചു. വിവിധ മത്സരങ്ങളിലെ വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗഫൂർ ഓളിക്കൽ, കക്കാട് വാർഡ് മെമ്പർ ആമിന എടത്തിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. കുടുംബ പുസ്തകത്തിന്റെ പ്രകാശനവും നറുക്കെടുപ്പും വി.പി. സ്മിത നിർവഹിച്ചു.

ഡോക്ടർ എം.പി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഉമർ ഫൈസി മുക്കം, എൻ.കെ അബ്ദുറഹ്മാൻ , എം.എ അബ്ദു റഹ്‌മാൻ മാസ്റ്റർ , കെ.സി മൊയ്തീൻ കോയ , കെ.ടി. ഉണ്ണിമോയി തുടങ്ങിയവർ സന്നിഹിതരായി. 

മുഹമ്മദ് മാളിയേക്കൽ, മാളിയേക്കൽ അബൂബക്കർ , ടി.പി.അബ്ദുന്നാസർ, ടി.പി. സാദിഖ്, കെ.സി. ഷിഹാബുദ്ധീൻ , കെ.സി.അഷ്റഫ്, ഡോ.എം.പി. അബ്ദുനാസർ, കീലത്ത് റാഷിദ്, കീലത്ത് ഉസ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി. ടി.പി.അബൂബക്കർ സ്വാഗതവും ടി.പി അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു

പ്രവചന മത്സരത്തിൽ ഉനൈസ് പെരുവയൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

No comments
പ്രവചന മത്സരത്തിൽ
ഉനൈസ് പെരുവയൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പെരുവയൽ:
പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ പെരുവയൽ പ്രദേശത്ത് പ്രവർത്തിച്ചു പോരുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ സ്വസ്ഥം വാട്സാപ്പ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ പ്രവചന മത്സരം സംഘടിപ്പിച്ചിരുന്നു.
പെരുവയൽ പ്രദേശത്ത് തന്നെയുള്ള നൂറോളം ആളുകൾ പ്രവചന മത്സരത്തിൽ പങ്കെടുത്തിരുന്നു.
പലരും വ്യത്യസ്ത രീതിയിലുള്ള കണക്കുകൾ അവതരിപ്പിച്ചപ്പോൾ ഉനൈസ് പെരുവയൽ വെറും 15 വോട്ടിന്റെ വ്യത്യാസത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
37704 വോട്ടാണ് ഉനൈസ് അരീക്കൽ പ്രവചിച്ചത്.
എന്നാൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് കിട്ടിയ വോട്ടുകളുടെ എണ്ണം 37719.
വളരെ കൃത്യമായി തന്നെ അദ്ദേഹത്തിന് പ്രവചനം നടത്താൻ സാധിച്ചു.
പെരുവയലിലെ സാമൂഹിക പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്വസ്തം ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.
ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ഇത്തരം മത്സരങ്ങളും സംഘടിപ്പിച്ചത്.
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉനൈസ് പെരുവയലിന് രണ്ട് കിലോയോളം തൂക്കം വരുന്ന ഒരു കോഴിയെയാണ് സമ്മാനമായി ലഭിച്ചത്.

എം.എസ്.എം ഹൈസക് രജിസ്ടേഷൻ ആരംഭിച്ചു.

No comments
എം.എസ്.എം ഹൈസക് രജിസ്ടേഷൻ ആരംഭിച്ചു.

കോഴിക്കോട്: " ധാർമികതയാണ് , മാനവികതയുടെ ജീവൻ " എന്ന പ്രമേയത്തിൽ എം.എസ്.എം കോഴിക്കോട് സൗത്ത്  ജില്ല കമ്മിറ്റി ഒക്ടോബർ 22 ന് മുക്കം - പുൽപ്പറമ്പിൽ വെച്ച് സംഘടിപ്പിക്കുന്ന ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ രജിസ്ടേഷൻ ആരംഭിച്ചു. ജില്ല തല രജിസ്ടേഷൻ ഉദ്ഘാടനം കെ.എൻ.എം ജില്ല സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം നിർവഹിച്ചു. എം.എസ്.എം ജില്ല പ്രസിഡണ്ട് അസ് ജദ് കടലുണ്ടി അധ്യക്ഷത വഹിച്ചു. എം എസ്.എം ജില്ല സെക്രട്ടറി ഷമൽ മദനി, സഹ ഭാരവാഭാരവാഹികളായ ജാനിഷ് മദനി, ശിബിലി മുഹമ്മദ്, അഹമ്മദ് റിഹാബ്, ജാസിൽ , അമീൻ തിരുത്തിയാട്, മുബഷിർ സലഫി, സനാബിൽ പുത്തൂർ എന്നിവർ സംസരിച്ചു. http://linkin.bio/msmcalicut എന്ന ലിങ്ക് വഴി ഹയർ സെക്കണ്ടറി വിദ്യാർഥികൾക്ക് രജിസ് ടേഷൻ നടത്താവുന്നതാണ്.

ഹോപ്പ് പ്രഥമ ജീവരക്ഷ പുരസ്കാരം നർഗീസ് ബീഗത്തിന്

No comments
ഹോപ്പ് പ്രഥമ ജീവരക്ഷ പുരസ്കാരം നർഗീസ് ബീഗത്തിന്

രക്തദാന ജീവകാരുണ്യസേവന മണ്ഡലങ്ങളിൽ കേരളത്തിനകത്തും പുറത്തും വലിയ പ്രവർത്തനങ്ങൾ ചെയ്തു വരുന്ന ഹോപ്പ് ബ്ലഡ് ഡോണേഴ്സ്   ഗ്രൂപ്പിന്റെ 
പ്രഥമ ജീവരക്ഷ പുരസ്കാരത്തിന് പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ നർഗീസ് ബീഗത്തെ തെരഞ്ഞെടുത്തതായി ഹോപ്പിന്റെ  ഭാരവാഹികളായ ഗിരീഷ് ബാബു,ജംഷാദ് ,നാസർ മാഷ് എന്നിവർ അറിയിച്ചു.
സെപ്റ്റംബർ 24ന് കോഴിക്കോട് എസ് കെ പൊറ്റക്കാട് സാംസ്കാരിക കേന്ദ്രത്തിൽ നടക്കുന്ന രക്തദാതാക്കളുടെ സംഗമമായ ജീവരക്ഷ2023 പരിപാടിയിൽ വെച്ച് പുരസ്കാരം കോഴിക്കോട് ജില്ല കളക്ടർ ശ്രീമതി : എ ഗീത IAS നൽകും .

ഖുർആൻ മാനവിക ഐക്യം ഉദ്ഘോഷിക്കുന്ന വേദ ഗ്രന്ഥം

No comments
ഖുർആൻ മാനവിക ഐക്യം ഉദ്ഘോഷിക്കുന്ന വേദ ഗ്രന്ഥം

മാങ്കാവ്: 
പരിശുദ്ധ ഖുർആൻ മനുഷ്യ സമാധാനത്തിനും ശാന്തിക്കും വലിയ പ്രാധാന്യം നൽകുന്നതും മാനവിക ഐക്യം ഉദ്ഘോഷിക്കുന്നതുമായ ഗ്രന്ഥമാണെന്നും ഖുർആൻ ഒരാവർത്തിയെങ്കിലും വായിക്കുന്ന ഏതൊരാൾക്കും ഈ കാര്യം ബോധ്യപ്പെടുമെന്നും  ഐ.എസ്.എം മാങ്കാവ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'വെളിച്ചം' ഖുർആൻ പഠിതാക്കളുടെ സംഗമം അഭിപ്രായപ്പെട്ടു. വെളിച്ചം സംഗമത്തിൽ പതിനാലാം ഘട്ട വെളിച്ചം ബാല വെളിച്ചം വിജയികൾക്കുള്ള അവാർഡ് ദാനവും പഠനക്ലാസ്സും നടത്തി. സംഗമം ഐ.എസ്.എം സംസ്ഥാന ട്രഷറർ കെ.എം.എ അസീസ് ഉദ്ഘാടനം ചെയ്തു. വളപ്പിൽ അബ്ദുസ്സലാം, ബഷീർ പട്ടേൽത്താഴം, അഷ്റഫ് ബാബു, അഫ്‌സൽ പട്ടേൽത്താഴം, ഒ.അബ്ദുല്ലത്തീഫ്, ഫജറു സാദിഖ് ളവണ്ണ, ഫിറോസ് പുത്തൂർമഠം, ഇഖ്ബാൽ ഒളവണ്ണ, ഷക്കീൽ കമ്പിളിപറമ്പ്, ശമീർഖാൻ കിണാശ്ശേരി എന്നിവർ സംസാരിച്ചു.

കുറ്റിക്കാട്ടൂർ ഗുഡ്സ് സ്റ്റാന്റ് ഓണസമ്മാനം

No comments

 കുറ്റിക്കാട്ടൂർ ഗുഡ്സ് സ്റ്റാന്റ് ഓണസമ്മാനംകുറ്റിക്കാട്ടൂർ: ഓണത്തോട് അനുബന്ധിച്ചു കുറ്റിക്കാട്ടൂർ ഗുഡ്സ് സ്റ്റാന്റ് എസ്ടിയു സംഘടിപ്പിച്ച ഓണ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.  ചടങ്ങ് റിലീഫ് കമ്മറ്റി പ്രസിഡന്റ് എ.ടി ബഷീർ ഉൽഘാടനം ചെയ്തു.  സഹപ്രവർത്തകർക്ക് ഓണ സഹായം മുൻകണ്ടാണ് പരിപാടി സങ്കടിപ്പിച്ചത്. എസ്ടിയു യൂണിറ്റ് പ്രസിഡന്റ് ജംഷീർ അധ്യക്ഷതവഹിച്ചു.


എസ്ടിയു ജില്ലാ സെക്രട്ടറി യു.എ ഗഫുർ, കുറ്റിക്കാട്ടൂർ വ്യാപാരി വ്യവസായി സെക്രട്ടറി ഹബീബ്, യൂത്ത് വിങ് പ്രസിഡന്റ് സമീർ,   ജോ.സെക്രട്ടറി ഹാരിസ് മലബാർ, അഷ്‌റഫ്‌ ഇ, ഹമീദ് ജികെ, മുസ്തഫ, കെ.എം ഇബ്രാഹിം ഹാരിസ് എൻ കെ സംസാരിച്ചു.

ചടങ്ങിൽ സെക്രട്ടറി നൗഷാദ് പികെ. സ്വാഗതവും ട്രഷറർ ഹാരിസ് നന്ദിയും പറഞ്ഞു.

വീടിൻ്റെ അടുക്കള കത്തി നശിച്ചു.

No comments
വീടിൻ്റെ അടുക്കള കത്തി നശിച്ചു.

പെരുവയൽ: 
മുൻ ഗ്രാമ പഞ്ചായത്തംഗം നടുക്കണ്ടി മുനീറിൻ്റെ വീടിൻ്റെ അടുക്കള ഭാഗം ഇന്നലെ പുലർച്ചെ കത്തി നശിച്ചു .
ഫ്രിഡ്ജിൽ നിന്നുള്ള ഷോക്ക് സർക്യൂട്ട് ആണെന്ന് സംശയിക്കുന്നു .
ഫ്രിഡ്ജ് ,മിക്സി ,ഹീറ്റർ ,ഓവൻ അടക്കം അടുക്കളയിലെ മൊത്തം സാധനങ്ങളും കത്തി നശിച്ചു .
പുലർച്ചെ രണ്ട് മണിക്ക് ശബ്ദം കേട്ട് വീട്ടുകാർ എഴുന്നേറ്റപ്പോഴാണ് കത്തുന്നത് ശ്രദ്ധയിൽ പെട്ടത് .
ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി .
മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായതായി വീട്ടുടമ എൻ.കെ മുനീർ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടാഞ്ചേരി ,വൈസ് പ്രസിഡണ്ട് പി.കെ ശറഫുദ്ധീൻ വാർഡ്  മെമ്പർമാരായ സീമ ഹരീഷ് ,എം പി സലീം ,വിനോദ് എളവന സ്ഥലം സന്ദർഷിച്ചു.

അസ്മ കൂട്ടായി (51) അന്തരിച്ചു.

No comments
തിരൂർ: നാല് പതിറ്റാണ്ടോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. രോഗബാധിതയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കലാ കുടുംബത്തിൽനിന്ന് ഗായികയായെത്തിയ അസ്മ അഞ്ചാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. പിതാവ് ചാവക്കാട് ഖാദർ ഭായ് ഗായകനും തബലിസ്റ്റും ആയിരുന്നു. മാതാവ് ആമിന ബീവിയും ഗായികയായിരുന്നു. തബലിസ്റ്റായ മുഹമ്മദലി എന്ന ബാവയാണ് ഭർത്താവ്. ലൗ എഫ്.എം എന്ന ചിത്രത്തിൽ അസ്മ പിന്നണി പാടിയിട്ടുണ്ട്. ദർശന ടി.വിയിലെ ‘കുട്ടിക്കുപ്പായം’ റിയാലിറ്റി ഷോയിൽ ജഡ്ജായും എത്തി. ഏറെക്കാലം ഭർത്താവിനൊപ്പം ഖത്തറിലായിരുന്ന അവർ അവിടെയും മാപ്പിളപ്പാട്ട് വേദികളിൽ സജീവമായിരുന്നു. സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അസ്മയെ തേടിയെത്തിയിട്ടുണ്ട്.
മയ്യിത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി- കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും

വയോജന ക്ലബ്ബ് രൂപീകരിച്ചു

No comments
വയോജന ക്ലബ്ബ് രൂപീകരിച്ചു

ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് കെട്ടാങ്ങൽ വാർഡ് 5 ൽ വയോജന ക്ലബ്ബ് രൂപീകരിച്ചു വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ ഉൽഘാടനം ചെയ്തു, കുമാരൻ ഉമ്മത്തടം, ഷീബ ടീച്ചർ, പി.നു സ്റത്ത്, ജാസ്മിൻ പരപ്പൻ കുഴി, രേഖാ മാധവൻ, നസീമ കണ്ടിയിൽ,ഗോപാലൻ പുളിയുള്ളക്കണ്ടി, സി.ബി ശ്രീധരൻ, ഐ ഗോപാലൻ, എൻ.പി അച്ചുതൻ, എന്നിവർ സoസാരിച്ചു ഭാരവാഹികളായി കുമാരൻ ഉമ്മത്തടം (ചെയർമാൻ) സി.ബി ശ്രീധരൻ (കൺവീനർ) വി.ടി അച്ചുതൻ (ട്രഷർ ) കമ്മറ്റി രൂപീകരിച്ചു

പുഷ്പ (59) അന്തരിച്ചു .

No comments
ചെറുകുളത്തൂർ കിഴക്കുംമ്പാടം മള്ളാറുവീട്ടിൽ പുഷ്പ (59) അന്തരിച്ചു . പരേതരായ കുട്ടൻ്റെയും ചന്ദ്രിയുടെയും മകളാണ്. ഭർത്താവ്: അശോകൻ. മക്കൾ: അനൂപ് , അനുഷ. മരുമക്കൾ: അഖിൽ, സൂര്യ . സഹോദരങ്ങൾ: ബാബു, ബേബി, സതീഷ് , വിജയൻ, നിഷ, ഷീജ, ഷിജിത്ത്കുമാർ . മരണാനന്തരം കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളേജ് നേത്ര ബാങ്കിന് ദാനം ചെയ്തു. 

കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

No comments
കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

കുറ്റിക്കാട്ടൂർ: 
കഴിഞ്ഞ 7 വർഷമായി കുറ്റിക്കാട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പുതിയ ഓഫീസ്, പെരുവയൽ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അനീഷ് പാലാട്ട്
ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചെയർമാൻ എം .കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ പി ബാബു, പതിനഞ്ചാം വാർഡ് മെമ്പർ എം പി സലിം, ടി സുലൈമാൻ, ഈ പ്രദീപ്കുമാർ, റഹ്മാൻ കുറ്റിക്കാട്ടൂർ, ശർമു മാസ്റ്റർ, ബുഷ്റ മുണ്ടോട്ട് , വ്യാപാരി പ്രതിനിധി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. കുറ്റിക്കാട്ടൂരിൽ പാലിയേറ്റീവ് കെയർ കൺവീനർ മുസ് ലിഹ് പെരിങ്ങൊളം സ്വാഗതവും ട്രഷറർ കെ ബാബു നന്ദിയും പറഞ്ഞു.

മുഹമ്മദ് കുട്ടി (62) നിര്യാതനായി.

No comments


കൊടിയത്തൂർ:
സൗത്ത് കൊടിയത്തൂരിൽ താമസിക്കുന്ന മുക്കത്ത് ദീർഘകാലമായി ബാർബർഷാപ്പ് നടത്തികൊണ്ടിരുന്ന പാലക്കോട്ട് പറമ്പിൽ മുഹമ്മദ് കുട്ടി (62) നിര്യാതനായി.

ഭാര്യ നബീസ താമരശ്ശേരി.
മക്കൾ.
ഷബീർ (ദുബായ്), ശബ്‌ന, ശിബിനി.
മരുമക്കൾ.
ജമാൽ രാമനാട്ടുകര,
 അസ്കർ കൊണ്ടോട്ടി എക്കാപറമ്പ്, അൽഫിന പന്നിയങ്കര.

മയ്യിത്ത് നിസ്കാരം ഇന്ന് (ശനി) രാത്രി 
8.30 - ന് കൊടിയത്തൂർ ജുമാ മസ്ജിദിൽ

സ്റ്റാഫ് റൂമും ഉദ്ഘാടനം

No comments
വാഴക്കാട് ഗവ:ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടവും ഹയർ സെക്കണ്ടറി സ്റ്റാഫ് റൂമും ഉദ്ഘാടനം ചെയ്തു

വാഴക്കാട് : 
വാഴക്കാട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ആർ എം എസ് എ ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെയും  സ്റ്റാഫ് റൂമിന്റെയും ഉദ്ഘാടനം  ബഹു :മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് റഫീഖ കെ.എം  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൾ നാസർ എൻ ആമുഖ ഭാഷണം നടത്തി . വാഴക്കാട്  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി സക്കറിയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങംകുളത്തിൽ,   മനോജ് കുമാർ (എസ് .എസ് .കെ ഡിസ്ട്രിക്റ്റ് പ്രോജക്റ്റർ ഓഫീസർ മലപ്പുറം )
നിസാർ കെ.വി (എസ്.എം.സി  ചെയർമാൻ ), സി.വി അബ്ദുൾ നാസർ (വൈസ്പ്രസിഡണ്ട്  പി.ടി.എ ),വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ടി പി അലി അക്ബർ , ജൈസൽ എളമരം,
അബ്ദുൽ അലി മാസ്റ്റർ, ഒ കെ അയ്യപ്പൻ, ശ്രീനിവാസൻ  എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു.സ്കൂൾ പി.ടി.എ പ്രസിഡണ്ട്  മോട്ടമ്മൽ മുജീബ് മാസ്റ്റർ സ്വാഗതവും സ്കൂൾ ഹെഡ് മാസ്റ്റർ പി മുരളീധരൻ നന്ദിയും രേഖപ്പെടുത്തി.
ചടങ്ങിൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് പ്രഭാവതി ടീച്ചറെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് റഫീഖ ഉപഹാരം നൽകി ആദരിച്ചു.

നേര് സംഘടിപ്പിച്ചു

No comments
നേര് സംഘടിപ്പിച്ചു        
മുക്കം: 
നേരാണ് നിലപാട് എന്ന പ്രമേയത്തിൽ ഡിസംബർ അവസാനവാരം എറണാകുളത്ത് വെച്ച് നടക്കുന്ന  ഐ എസ് എം  സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഐ എസ് എം  മുക്കം മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ " നേര് " സംഘടിപ്പിച്ചു. പരിപാടി കെ എൻ എം മുക്കം മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ പി മുഹമ്മദ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഐ എസ് എം കോഴിക്കോട് സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി ഹാഫിസ് റഹ്മാൻ മദനി പുത്തൂർ മുഖ്യപ്രഭാഷണം നടത്തി. ജഹ്ഫർ കാരമൂല, ഫളലു റഹ്മാൻ കക്കാട്, ദാവൂദ് സ്വലാഹി എന്നിവർ സംസാരിച്ചു.

ടി. രഞ്ജിത് പ്രസിഡന്റ് പദവി രാജിവെച്ചു

No comments
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് പ്രസിഡന്റ് പദവി രാജിവെച്ചു

മാവുർ: 
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. രഞ്ജിത് പദവി രാജിവെച്ചു. യു.ഡി.എഫിൽ നേരത്തെയുണ്ടാക്കിയ ധാരണയനുസരിച്ചാണ് രാജി. ശേഷിക്കുന്ന രണ്ടര വർഷം കോൺഗ്രസ് പ്രതിനിധി പ്രസിഡന്റാകും. കെ.സി. വാസന്തി വിജയനാകും പ്രസിഡന്റാകുക. ധാരണയനുസരിച്ച് ആദ്യ ഒന്നര വർഷം മുസ്ലിം ലീഗിനും തുടർന്ന് ഒരു വർഷം ആർ.എം.പി.ഐക്കും ശേഷിക്കുന്ന രണ്ടര വർഷം കോ​ൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം. ധാരണയനുസരിച്ച് മാവൂർ ഗ്രാമ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനവും  മാറുന്നുണ്ട്. വൈസ് പ്രസിഡന്റ് കോൺഗ്രസിലെ ജയശ്രീ ദിവ്യപ്രകാശ് നേരത്തെ രാജിവെച്ചിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് സെപ്റ്റംബർ 14ന് നടക്കും. മുസ്ലിം ലീഗിലെ ഫാത്തിമ ഉണിക്കൂറിനാണ് സാധ്യത. പ്രസിഡൻറ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

ആഹ്ലാദ പ്രകടനം നടത്തി

No comments
ആഹ്ലാദ പ്രകടനം നടത്തി

മാവൂർ: 
പുതുപ്പള്ളിയിൽ യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വിജയത്തെ തുടർന്ന് മാവൂരിൽ യു. ഡി. എഫ് ആഹ്ലാദപ്രകടനം നടത്തി. കുന്ദമംഗലം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വളപ്പിൽ റസാഖ്, മാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് വി. എസ്. രഞ്ജിത്ത്, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എൻ. പി. അഹമ്മദ്, യു. ഡി. എഫ് പഞ്ചായത്ത് ചെയർമാൻ എം. ഇസ്മായിൽ, കെ.എം. അപ്പുകുഞ്ഞൻ, മൈമൂന കടുക്കാഞ്ചേരി, ജയശ്രി ദിവ്യപ്രകാശ്, രമ്യ ഉണ്ണികൃഷ്ണൻ, കെ.ലത്തീഫ്, ഇ.കെ.നിധീഷ്, പുലപ്പാടി ഉമ്മർ, യു.എ.ഗഫൂർ, ഹബീബ് ചെറൂപ്പ, ടി. മണി, ടി.പി. ഉണ്ണികുട്ടി, സി.പി.കൃഷ്ണൻ, കെ .സജി, പി. ചന്ദ്രൻ, പി.നാരായണൻ, കെ.പി. അരവിന്ദൻ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live