ജീവിതശൈലീരോഗ ബോധവൽക്കരണത്തിനായി കൂട്ടനടത്തം.
മാവൂർ ഗവർണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്‌ക്കിമിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനത്തിൽ 'ആഗോള പ്രമേഹനടത്തം' സംഘടിപ്പിച്ചു. ജീവിത ശൈലീരോഗങ്ങൾ അകറ്റിനിർത്തേണ്ടതിന്റെ ആവശ്യകത വെളിവാക്കുന്ന പ്ലക്കാർഡുകളേന്തി എഴുപത് വളണ്ടിയർമാർ രണ്ടുകിലോമീറ്റർ നടന്നു.. പ്രിൻസിപ്പൽ ശൈലജദേവി പരിപാടി ഉദ്‌ഘാടനം ചെയ്തു.. പ്രോഗ്രാം ഓഫീസർ സുമയ്യ,പി എ സി അംഗം മിനി എ പി എന്നിവർ സംസാരിച്ചു. വളണ്ടിയര്മാരായ ഷിബിൻദാസ് കെ, മന്യ മനോജ്, മിത്ര, മേഘ, അർജുൻ, തുടങ്ങിയവർ നേതൃത്വം നൽകി
