വടകര:-
കോഴിക്കോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് രചനാ മത്സരങ്ങളോടെ വടകരയിൽ തുടക്കമായി.തികച്ചും പരിസ്തിതി സൗഹൃദ അന്തരീക്ഷത്തിലാണ് ഈ വർഷത്തെ കലോത്സവം നടക്കുന്നത്. വടകരയിലെ വിവിധ വിദ്യാലയങ്ങളിലായി ഇരുപതോളം വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. വിദ്യാർത്ഥികളിൽ പരിസ്തിതി സ്നേഹം വർദ്ദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വർഷം മുതൽ ജില്ലാ കലോത്സവത്തിൽ "ഗ്രീൻ പ്രോട്ടോകോൾ" എന്ന കമ്മറ്റി കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അധ്യാപക സംഘടനയായ 'കേരള ഉറുദു ടീച്ചേർസ് അസോസിയേഷൻ (KUTA) ആണ് ഗ്രീൻ പ്രോട്ടോ കോൾ കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത്.
തിരികെ നടക്കാം നമുക്ക് പ്രകൃതിയിലേക്ക്, രക്ഷിച്ചെടുക്കാം നമുക്ക് നാടിനെയും നന്മകളെയും. ഹരിതഭംഗിയുള്ള നമ്മുടെ നാടിന്റെ നടുവൊടിച്ചും പ്രകൃതിയെ ചൂഷണം ചെയ്തും നാം ആധുനികതയെ പ്രണയിക്കുമ്പോൾ നഷ്ടപ്പെട്ടു പോക്കുന്ന നാട്ടു നന്മകളെ വീണ്ടെടുക്കേണ്ടുന്നതിലേക്കുള്ള ഒരു കാൽ വെപ്പായി കൊണ്ട് ഒരു പ്രകൃതി സന്ദേശം ഗ്രീൻ പ്രോട്ടോ കോൾ കമ്മറ്റി മുന്നോട്ടുവെക്കുന്നു. കുളങ്ങളെ , അരുവികളെ, പുഴകളെ, കടലിനെ, നമ്മുടെ താൽകാലിക നേട്ടത്തിന് വേണ്ടി നാം നശിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്ത്, ശുദ്ധജല സ്രോദ സ്സുകളെ വീണ്ടെടുപ്പാനുള്ള ഒരു ശ്രമമാണിത്. പ്രതികാര ദാഹിയായി പ്രകൃതി പ്രതികരിക്കാതിരിക്കാൻ ഉള്ള ഒരു ശ്രമം. പ്ലാസ്റ്റിക്കന്ന വിപത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാനുള്ള എളിയ ശ്രമം. പ്രകൃതിയെ, ഭൂമിയെ, സമുഹത്തെ ഇഷ്ടപ്പെടുന്ന കുട്ടുകാരായി നന്മയുടെ നല്ല പാഠം ചൊല്ലുന്ന ഉത്തമ പൗരന്മാരായി പുതുതലമുറയ്ക് മാറാൻ ഉള്ള പ്രചോദനം ആകാനുള്ള എളിയ ഒരു ശ്രമം ആണിത്.
ജില്ലാ കലോത്സവത്തിൽ രചനാ മൽസരത്തിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മഷിപേന നൽകി ക്കൊണ്ട് മാതൃകയാവുകയാണ് ഗ്രീൻ പ്രോട്ടോ കോൾ കമ്മിറ്റിയുടെ ചുമതലയുള്ള കേരളാ ഉറുദു ടീച്ചേർസ് അസോസിയേഷൻ (KUTA) ജില്ലാ കമ്മിറ്റി. മഷിപേന വിതരണത്തിന്റെ ഉൽഘാടനം പേനയിൽ മഷി നിറച്ചു കൊണ്ട് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ EK സുരേഷ് കുമാർ നിർവ്വഹിച്ചു. KUTA സംസ്ഥാന ജന:സിക്രട്ടറി ശ്രീ V VM ബഷീർ മാസ്റ്റർ മുഖ്യാഥിതി ആയിരുന്നു. KP സുരേഷ് മാസ്റ്റർ ( ജില്ലാ പ്രസിഡന്റ് KUTA ) സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുല്ല അക്കരോ ൽ അധ്യക്ഷം വഹിച്ചു. വടകര മുൻ സിപ്പൽ കൗൺ സിലർ ശ്രീ നഫ്സൽ, കലോത്സവ പ്രോഗ്രാം കമ്മിറ്റ കൺവീനർ മധുമാസ്റ്റർ, K സജീവ് കുമാർ (പ്രിൻസിപ്പൽ MUM VHSS ), സിസ്റ്റർ രേഖ (H M സെന്റ് ആന്റണീസ് HSS ) അബൂബക്കർ CT , ശഹ്സാദ് മാസ്റ്റർ (KUTA വടകര വിദ്യാഭ്യാസ ജില്ലാ ജന: സി ക്രട്ടറി, അബ്ദുൽ മജീദ് , യുനസ് വടകര, തുടങ്ങിയവർ ചടങ്ങിൽ സാന്നിധ്യം വഹിച്ചു. ലൈസ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.
