Peruvayal News

Peruvayal News

വ്യക്തി സംസ്കരണത്തിനു ഏറ്റവും ഉചിതമായ മാർഗമാണ് മരണചിന്ത..,

     വ്യക്തി സംസ്കരണത്തിനു ഏറ്റവും ഉചിതമായ മാർഗമാണ്  മരണചിന്ത..,  മരണത്തെക്കുറിച്ചുളള  ചിന്ത വരുമ്പോൾ സ്വാഭാവികമായും ജീവിതത്തിന്റെ നശ്വരത ബോധ്യപ്പെടും...

     മനുഷ്യനിലെ മൃഗീയ ഭാവങ്ങളെ മരണചിന്ത മാറ്റിയെടുക്കും..,  അടുത്ത ഏതു നിമിഷവും ചലനമറ്റുപോകാനും മണിക്കൂറുകൾക്കകം മണ്ണറയിലേക്കു യാത്രയാകാനുമുളളതാണെന്ന  വിചാരം എല്ലാ അഹങ്കാരങ്ങളെയും അക്രമവാസനകളെയും നശിപ്പിക്കും...

    ഐഹിക സുഖസൗകര്യങ്ങൾ അനുഭവിച്ച് അഹങ്കാരികളും ധിക്കാരികളുമായി  ജീവിതം നയിക്കുന്ന മനുഷ്യനെ ഒറ്റ നിമിഷംകൊണ്ടു പിടിച്ചു നിർത്താൻ മരണചിന്തക്കു കഴിയും...

    എത്രയെത്ര ആഹ്ളാദകരമായ നിമിഷങ്ങളാണ് ഞൊടിയിടകൊണ്ടു മരണം തകർത്തുകളയുന്നത്...

Don't Miss
© all rights reserved and made with by pkv24live