കർഷകനോടൊപ്പം ഒരു ദിനം
മാവൂർ ഗവ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീം വളണ്ടിയർമാർക്ക് ഒരു നവ്യാനുഭവമായിരുന്നു ഇന്ന് ...
വനമിത്ര പുരസ്‌കാര ജേതാവ് ശ്രീ തച്ചോലത്തു ഗോപാലേട്ടനോടൊപ്പം മണ്ണിനെ , പ്രകൃതിയെ ,കൃഷിയെ , പറഞ്ഞു , പാടി അറിഞ്ഞ ഒരുദിവസമായിരുന്നു കുട്ടികൾക്ക് . ജൈവകൃഷി , പ്രകൃതിയെ അറിഞ്ഞ ജീവിതം , തങ്ങൾക്കു ജീവിതത്തിൽ പകർത്താൻ കുറെ വേറിട്ട പാഠങ്ങൾ ലഭിച്ച സന്തോഷത്തിലാണ് വളണ്ടിയർമാർ.
പ്രോഗ്രാം ഓഫീസർ സുമയ്യ കെ , വളണ്ടിയർ ലീഡർ സിബിൻദാസ് , അനന്യ ,ശില്പ ,വിഷ്ണു , അഭിനന്ദ് തുടങ്ങിയവർ നേതൃത്ത്വം നൽകി
