Peruvayal News

Peruvayal News

വാട്സപ്പ് നിയന്ത്രണവുമായി സർക്കാർ; സ്വീകാര്യമല്ലെന്ന് കമ്പനി

വാട്സപ്പ് നിയന്ത്രണവുമായി സർക്കാർ; സ്വീകാര്യമല്ലെന്ന് കമ്പനി

 

ന്യൂദല്‍ഹി: വാട്‌സാപ്പ് ഫോര്‍വേഡുകള്‍ ആദ്യം ആരാണയച്ചത് എന്നറിയാന്‍ സംവിധാനം വേണമെന്ന ഇന്ത്യാ സര്‍ക്കാരിന്റെ നിര്‍ദേശം അ്‌സ്വീകാര്യമെന്ന് വാട്‌സാപ് അധികൃതര്‍. ഇതടക്കം ഇന്ത്യ മുന്നോട്ടുവെച്ച നിയന്ത്രണങ്ങള്‍ ഒരുപക്ഷെ വാട്‌സാപിന്റെ ഇന്ത്യയിലെ സേവനം തന്നെ അവസാനിപ്പിക്കാന്‍ കാരണമായേക്കാം.


വാട്‌സാപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഏകദേശം 20 കോടി ഉപയോക്താക്കളാണ് അവര്‍ക്ക് ഇവിടെയുള്ളത്. ആഗോളതലത്തില്‍ 150 കോടി ഉപയോക്താക്കളുള്ള ഈ മെസേജിങ് സേവനത്തിന് ഏറ്റവുമധികം സ്വീകാര്യത ലഭിച്ച രാജ്യം ഇന്ത്യയാണ്.

എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതിനാല്‍ വ്യാജവാര്‍ത്ത പരത്തുന്ന കുറ്റവാളിയെ കണ്ടെത്താനാകുന്നില്ല എന്നാണ് സര്‍ക്കാരിന്റ വാദം. പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം ഇനി വാട്‌സാപ് പോലെയുള്ള ഓരോ സര്‍വീസ് പ്രൊവൈഡറും വാര്‍ത്ത ആദ്യം നല്‍കിയ ആളെ ചൂണ്ടിക്കാണിക്കേണ്ടിവരും.


സര്‍ക്കാര്‍ വാദം അംഗീകരിച്ച് മെസേജ് പരമാവധി അഞ്ചു പേര്‍ക്കു മാത്രമെ ഫോര്‍വേഡ് ചെയ്യാനാകൂ എന്ന നിയന്ത്രണം വാട്‌സാപ് ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യയില്‍ ഒരു മേധാവിയെയും വച്ചിരുന്നു.


Don't Miss
© all rights reserved and made with by pkv24live