ദുബൈ കെ.എം.സി.സി കൈത്താങ്ങ്
പെരുവയൽ: ദുബൈ കെ.എം.സി.സി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പാവപ്പെട്ടവർക്കുള്ള ഭക്ഷ്യ വിതരണ പദ്ധതി(കൈത്താങ്ങ് 20) യുടെ പെരുവയൽ പഞ്ചായത്ത് തല ഉദ്ഘാടനം കുറ്റിക്കാട്ടൂരിൽ നടന്നു. നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ്.പ്രസിഡണ്ട് എ.ടി ബഷീർ ഉദ്ഘാഘാടനം ചെയ്തു. ടി പി മുഹമ്മദ് അധ്യക്ഷത വഹിച്ചു.പൊതാത്ത് മുഹമ്മദ് ഹാജി ,മുളയത്ത് മുഹമ്മദ് ഹാജി ,ഇ.സി മുഹമ്മദ് ,മുജീബ് റഹ്മാൻ ഇടക്കണ്ടി ,ഷരീഫ് പെരുമണ്ണ ,കെ .എം ഷാഫി ,ഉനൈസ് പെരുവയൽ ,മുഹമ്മദ് കോയ കായലം, എ.എം ആഷിഖ് ,ആർ.വി ജാഫർ , മരക്കാർ ഹാജി ,യൂസുഫ് ഹാജി ,ടി - കെ റംല ,സി കെ ഫസീല സംസാരിച്ചു.പരിപാടിയിൽ ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടന്നു.
