അടുക്കമല ചെങ്കൽ ഖനനം:യൂത്ത് ലീഗ് വില്ലേജ് ഓഫീസ് ധർണ്ണ 12 ന്
മടവൂർ: രാംപൊയിൽ അടുക്കമലയിൽ നടക്കുന്ന ചെങ്കൽ ഖനന സ്ഥലം ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് ഖനനം അവസാനിപ്പിച്ച് ജനങ്ങൾക്കുള്ള ആശങ്കയകറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി മാർച്ച് 12 നു ചൊവ്വ മടവൂർ വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തും.കുത്തനെയുള്ള മലയുടെ ചുറ്റിലും ജനങ്ങൾ തിങ്ങിതാമസിക്കുന്ന പ്രദേശമാണു.ഒരു കല്ല് അടർന്ന് വീണാൽപോലും ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലാണു മലയുടെ കിടപ്പ്.ഇവിടെയുള്ള ബൈത്തുൽ ഇസ്സ മാനേജ്മെന്റിനു കീഴിലുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും യാതൊരു സുരക്ഷിതത്വവും ഇല്ലാതെയാണു പ്രവർത്തിക്കുന്നത്.ഇതിനെതിരെയും യൂത്ത് ലീഗ് പരാതി നൽകും.പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ആരു നടത്തിയാലും യൂത്ത്ലീഗ് എതിർക്കും.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രശ്നം ഗൗരവമായി കണ്ട് നടപടിയെടുത്തില്ലെങ്കിൽ കൂടുതൽ ശക്തമായ ജനകീയ സമരത്തിനു നേതൃത്വം നൽകാനും രാംപൊയിലിൽ നടന്ന മടവൂർ പഞ്ചായത്ത് യൂത്ത് ലീഗ് കൺവെൻഷൻ തീരുമാനിച്ചു.
പ്രസഡണ്ട് റാഫി ചെരച്ചോറ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.കെ കുഞ്ഞിമൊയ്തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പസിഡണ്ട് വി.സി റിയാസ് ഖാൻ, മുജീബ് രാംപൊയിൽ,അസീസ് പാറന്നൂർ, അനീസ് മടവൂർ,ഷറഫുദ്ധീൻ അരീക്കൽ,യഹ്‌യ എടത്തിൽ,അബ്ദുൽ ഹസീബ്.എം,സിദ്ധീഖലി.എ.പി,റിയാസ് ടി.പി, ഇബ്രാഹിം നരിക്കുനി, മുഹമ്മദലി മാസ്റ്റർ, അബ്ദുറഹിമാൻ മുക്ക്, അഷിഖ് ആരാമ്പ്രം,റിയാസ് രാംപൊയിൽ തുടങ്ങിയവർ സംസാരിച്ചു.
ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും ട്രഷറർ മുനീർ പുതുക്കുടി നന്ദിയും പറഞ്ഞു.
