Peruvayal News

Peruvayal News

സംസ്ഥാന പ്രൈമറി അധ്യാപക പഠന കോൺഗ്രസ് സമാപിച്ചു.

സംസ്ഥാന പ്രൈമറി അധ്യാപക പഠന കോൺഗ്രസ് സമാപിച്ചു.

 അലനല്ലൂർ :പൊതു വിദ്യാലയങ്ങൾ മികവിന്റ കേന്ദ്രങ്ങളാണെന്ന വസ്തുതകളും കാഴ്ച്ചപ്പാടുകളും തെളിവുകൾ നിരത്തി അവതരിപ്പിച്ചു കൊണ്ട്  അലനല്ലൂരിൽ സംഘടിപ്പിച്ച സംസ്ഥാന പ്രൈമറി അധ്യാപക പഠന കോൺഗ്രസ് സമാപിച്ചു.


 കേരളത്തിലെ അക്കാദമിക് രംഗത്ത് പുതിയ പരീക്ഷണങ്ങൾക്ക് തുടക്കം കുറിച്ച വിവിധ പ്രൈമറി അധ്യാപക കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അധ്യാപക പoന കോൺഗ്രസ്   - ചോക്കു പൊടി - 2019    സംഘടിപ്പിച്ചത്.അലനല്ലൂർ കൃഷ്ണ എ.എൽ.പി.സ്കൂളിൽ നടന്ന  പരിപാടി പാലക്കാട് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി സെക്രട്ടറി ടി.ടി.പൗലോസ് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് ബി.പി.ഒ, കെ.മുഹമ്മദാലി, ഹെഡ്മിസ്ട്രസ് പി.ശ്രീരഞ്ജിനി, സ്കൂൾ മാനേജർ യു.സോമശേഖരൻ, കെ.ജയ മണികണ്ഠ കുമാർ എന്നിവർ പ്രസംഗിച്ചു.തുടർന്ന് വിവിധ വിഷയങ്ങളിൽ കെ.എം.നൗഫൽ എറണാംകുളം, ഷാജൻ കക്കോടി, എസ്.അമ്പിളി അറക്കൽ,പി. സംഗീത മണ്ണാർക്കാട്, ഹാരിസ് കോലോത്തൊടി, ടി. ശുഹൈബ കോഴിക്കോട്, അബ്ദുറഹ്മാൻ കോഴിക്കോട് എന്നിവർ വിഷയാവതരണം നടത്തി.


ഇതോടനുബന്ധിച്ച് ടീച്ചിംഗ് മാന്വൽ തയ്യാറാക്കുന്നതിൽ സംസ്ഥാന തല അംഗീകാരം നേടിയ അലനല്ലൂർ കൃഷ്ണ എ എൽ .പി .സ്കൂളിലെ സർവ്വീസിൽ നിന്ന് വിരമിക്കുന്ന പി. ജ്യോതി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. യാത്രയയപ്പ് സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിൻ ഉദ്ഘാടനം ചെയ്തു. നൗഫൽ കെ.എം.അധ്യക്ഷത വഹിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ റഷീദ് ആലായൻ, പി.ടി.എ പ്രസിഡണ്ട് പാക്കത്ത് യൂസഫ്, പി.നാസർ, പി.ദീപക്, ടി.പി.സഷീർ എന്നിവർ പ്രസംഗിച്ചു. മെ ന്റെഴ്സ് ,

ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി ,ഒന്നാം ക്ലാസ് സംസ്ഥാന കൂട്ടായ്മ, ശാസ്ത്ര സഹായി,സ്കൂൾ ആ പ്, റൈസിംഗ് ഫോർത്ത് അലനല്ലൂർ തുടങ്ങിയ അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഏകദിന പഠന കോൺഗ്രസ് സംഘടിപ്പിച്ചത്.

Don't Miss
© all rights reserved and made with by pkv24live