അറിയിപ്പ്
മാർച്ച് 6 ന് ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷയിലെ ചില വിഷയങ്ങൾ പ്രയാസമായിരുന്നു എന്നും അതിനാൽ അവ വീണ്ടും നടത്താൻ തീരുമാനിച്ചു എന്നും നവമാധ്യമങ്ങളിലൂടെ വാർത്തകൾ ബോധപൂർവം പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.ഈ പ്രചരണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ഹയർ സെക്കൻഡറി പരീക്ഷാ സെക്രട്ടറി അറിയിച്ചു.ഇത്തരത്തിൽ വ്യാജപ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ശിക്ഷാർഹമാണ്.
