മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത്
എസ്.എസ്.എൽ.സി, പ്ലസ് 2, CBSE ഉന്നത വിജയം നേടിയവരെ ആദരിച്ചു.
മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിൽ 2018-19 വർഷത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളേയും, സി.ബി.എസ്.ഇ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ1 നേടിയ വിദ്യാർത്ഥികളേയും മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ വെച്ച് നടന്ന പരിപാടി കോണ്ടാട്ടി ഗവ.കോളേജ് പ്രിൻസിപ്പൽ ഡോ.എ.കെ. അബ്ദുൽ ഗഫൂർ ഉൽഘാടനം ചെയ്തു.
ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ പി.റിഷ്നയേയും, എസ്.എസ്.എൽ.എസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയ മുതുവല്ലൂർ ഗവ.സ്കൂളിനേയും പ്രത്യേകം ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.സഗീര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് റഹ്മ മുജീബ്, വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എൻ.ബഷീർ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷഹര്‍ബാനു.സി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ.പ്രദീപന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.ഒ. രാധാകൃഷ്ണൻ, അബ്ദുള്ള മൗലവി, തുടങ്ങിയവർ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു.
മുനീര്‍ മാസ്റ്റര്‍ അനുമോദന പ്രസംഗം നടത്തി.
വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ബാബുരാജ് സ്വാഗതവും, യൂത്ത് കോ-ഓഡിനേറ്റര്‍ ഫാറൂഖ് നന്ദിയും പറഞ്ഞു.
വാര്‍ഡ് മെമ്പർമാരായ മൊയ്തീന്‍ കോയ.പി, ഷാഹിദ.ഡി, കുമാരന്‍.എം, രശ്മി.ഇ.എം, ഷീല, അസി.സെക്രട്ടറി മുഹമ്മദ് ഫൈസല്‍.എം, സി.ഡി.എസ് പ്രസിഡന്റ് ഫാത്തിമ, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, നിര്‍വ്വഹണ ഉദ്ദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
