Peruvayal News

Peruvayal News

തല്‍സമയം ഫലമറിയാന്‍ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : "വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ "

തല്‍സമയം ഫലമറിയാന്‍ ആപ്ലിക്കേഷനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ : "വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ " 


ന്യൂ ഡല്‍ഹി :

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ യഥാര്‍ത്ഥ ഫലമറിയാന്‍ രാജ്യം കാത്തിരിക്കുകയാണ് . ഉച്ചയോടെ ഫലമറിയുമെങ്കിലും വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണിയതിനു ശേഷം വൈകുന്നേരത്തോടെയാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനമുണ്ടാകുക .


ഇത്തവണ തെരഞ്ഞെടുപ്പ് ഫലം തല്‍സമയം അറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ .  " വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ " എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഫല സൂചനകള്‍ അറിയാന്‍ സഹായിക്കുക .


നാളെ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമായി തുടങ്ങും .


സംസ്ഥാനങ്ങളെ വേര്‍തിരിച്ചും സ്ഥാനാര്‍ത്ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട് . കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് 


ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും " വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ " ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം .

Don't Miss
© all rights reserved and made with by pkv24live