നവജാത ശിശു സംരക്ഷണ അറിവുകൾ
നവജാത ശിശുവിന്റെ ആരോഗ്യസ്ഥിതി അളക്കുന്നത് എങ്ങിനെ?
ഒരു ശിശുവിന്‍റെ പ്രസവശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി അളക്കാന്‍ ഉപയോഗിക്കുന്ന രീതിയെയാണ് എ പി ജി എ ആര്‍ എന്ന് പറയുന്നത്. 5 പ്രധാന ലക്ഷണങ്ങളാണ് എ പി ജി എ ആര്‍ സ്‌കോര്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്
ഹൃദയസ്പന്ദന നിരക്ക്
ശ്വോസോച്ഛോസ പ്രയത്നം
സെന്‍ട്രല്‍, പെരിഫറല്‍ സൈനോസിന് പ്രത്യക്ഷമോ അപ്രത്യക്ഷമോ ആകാം
മാംസപേശിയുടെ ആരോഗ്യം
ഉത്തേജകങ്ങളോടുളള പ്രതികരണം
ഓരോ പ്രധാന ലക്ഷണങ്ങള്‍ക്കും 0 അഥവാ 1 അഥവാ 2 എന്നീ സ്‌കോര്‍ (മൂല്യങ്ങള്‍) നല്‍കും. ഒരു പ്രധാന ലക്ഷണത്തിന് സ്‌കോര്‍ ലഭിച്ചാല്‍ അത് സാധാരണം, 1 ലഭിച്ചാല്‍ കഠിനമല്ലാത്ത അസ്വാഭാവികത്വം ഉണ്ട്, സ്‌കോര്‍ 0 ആണെങ്കില്‍ കഠിനമായ അസ്വാഭിവകത ഉണ്ട്. ഇത്തരം വ്യക്തിഗത പ്രധാന ലക്‍ഷ്യങ്ങളും ആകെ തുക 10 ന് കണക്കാക്കിയാണ് എ പി ജി എ ആര്‍ സ്‌കോര്‍ നല്‍കുന്നത്. എ പി ജി എ ആര്‍ ന്‍റെ ഏറ്റവും താഴ്ന്ന സ്‌കോര്‍ പൂജ്യവുമാണ്.
സാധാരണ എ പി ജി എ ആര്‍ മൂല്യം 7 ഉം 10 ഇടയ്ക്കാണ്. 4 മുതല്‍ 6 വരെ സ്‌കോറുള്ള കുട്ടികളില്‍ പ്രധാന ലക്ഷണങ്ങള്‍ മിതമായ വിഷാദം ഉണ്ടാകും. 0 മുതല്‍ 3 വരെയുള്ള സ്‌കോറുള്ള കുട്ടികളില്‍ പ്രധാന ലക്ഷണങ്ങള്‍ അമിതമായ വിഷാദം ആയിരിക്കും.
പെരിഫറ സൈനോസിന്‍റെ സാന്നിദ്ധ്യം മിക്കവാറും കുട്ടികളിലും ജനിച്ച ഉടന്‍ 1 മിനിട്ട് കൊണ്ട് 10 സ്‍കോറില്‍ എത്താന്‍ സാധ്യമല്ല. 5 മിനിട്ട് കൊണ്ട് സ്‌കോര്‍ 10 ആകുന്നു. എ പി ജി എ ആര്‍ സ്‌കോര്‍ ഊഹിക്കുകയോ കൃത്യമായി വിശകലനം ചെയ്യാതിരിക്കുകയോ ചെയ്താല്‍ സ്‍കോര്‍ സാധാരണയ്ക്ക് ഉയര്‍ന്നിരിക്കും. ഇതാണ് എ പി ജി എ ആറില്‍ ഉണ്ടാക്കുന്ന പൊതുവായ തെറ്റ്.
സാധാരണ എ പി ജി എ ആര്‍ സ്‌കോര്‍ 7 അഥവാ ഉയര്‍ന്നതോ ആകാം
എപ്പോഴാണ് നിങ്ങള്‍ എ പി ജി എ ആര്‍ സ്കോര്‍ അളക്കുന്നത്?
എ പി ജി എ ആര്‍ സ്‌കോര്‍ അടയാളപ്പെടുത്തുന്നത് സാധാരണയായി ജനിച്ച് ഒരു മിനിട്ടിനുള്ളിലാണ്. കാരണം ജനനസമയത്ത് ആരോഗ്യ നിലയും ശിശുവിന് ഉത്തേജനം ആവശ്യമാണോ എന്നെക്കെ തീരുമാനിക്കുവന്നത് ഇതിന്‍റെ അടിസ്ഥാനത്തിലാണ്. ഒരു മിനിട്ടിലെ എ പി ജി എ ആര്‍ സ്‌കോര്‍ 7 ന് താഴെയാണെങ്കില്‍ ഉത്തേജനത്തിന്‍റെ വിജയ പരാജയങ്ങള്‍ രേഖപെടുത്താന്‍ എ പി ജി ആര്‍ സ്‌കോര്‍ 5 മിനിട്ട് വരെ ആവര്‍ത്തിക്കപ്പെടണം. 5 മിനിട്ടിലെ സ്‌കോറും താഴ്ന്ന നിലയിലാണെങ്കില്‍ എല്ലാ 5 മിനിട്ടിലും എ പി ജി എ ആര്‍ സ്‌കോര്‍ ഏഴോ അതില്‍ കൂടുതലോ ആകുന്നതുവരെ ആവര്‍ത്തിക്കണം. നിരവധി ആശുപത്രികളില്‍ 1 മിനിട്ട് സ്‌കോര്‍ സാധാരണ നിലയിലാണെങ്കിലും 5 മിനിട്ട് ഇടവിട്ടുള്ള സ്‌കോര്‍ ആവര്‍ത്തിക്കുന്നു. ഇത് ആവശ്യമില്ലാത്തതും കുഞ്ഞിനെ മാതാവിന് കൈമാറേണ്ടതുമാണ്. ഐ. പി. ജി. എ. ആര്‍ സ്‌കോറിംങ് കുഞ്ഞിന്‍റെ ആരോഗ്യനില രേഖപ്പെടുത്തുന്നതിന് വളരെ പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണ്. ഉത്തേജകപ്രക്രിയയും ആശുപത്രി അഥവാ ചികിത്സാ രേഖകളില്‍ രേഖപ്പെടുത്തേണ്ടതാണ്.
എല്ലാ ശിശുക്കളും എ. പി. ജി.എ. ആര്‍. ഒരു മിനിട്ടില്‍ സ്വീകരിച്ചിരിക്കണം
കുറഞ്ഞ എ. പി. ജി. എ. ആറിന് കാരണങ്ങള്‍ ഏവ?
ഇതിന് കാരണങ്ങള്‍ നിരവധിയാണ്. അവ താഴെ പറയുന്നു:
പ്രസവത്തിന് മുമ്പുള്ള ഹൈപ്പോക്സിയ മൂലമുള്ള ഗര്‍ഭസ്ഥശിശുവിന്‍റെ വിപത്ത് (പ്രത്യേകിച്ച് പ്രസവ സമയത്ത്)
പൊതു മാതൃ അനസ്‌ത്തേഷ്യ അഥവാ അടുത്ത കാലത്ത് സംഭവിച്ച അനന്‍ജീസിയ
മാസം തികയാതെ ജനിച്ച ശിശു
പ്രയാസമേറിയതോ അബോധാവസ്ഥയിലുള്ളതോ ആയ പ്രസവം
പ്രസവശേഷമുള്ള അമിതമായ വായു വലിച്ചെടുക്കല്‍
അതി കഠിനമായ സ്വാസോച്ഛോസ ക്ലേശം
ഹൈപ്പോക്സിയ മൂലം ഉണ്ടാകുന്ന ഗര്‍ഭസ്ഥ ശിശു അപകടാവസ്ഥയാണ് നവജാതശിശു അസിയക്ക് കാരണം.
താഴ്ന്ന ഒരു മിനിട്ട് എ.പി.ജി.എ. ആര്‍. സ്‌കോറിന് കാരണം കണ്ടെത്തുന്നതും ശ്രമം നടത്തുന്നതും എപ്പോഴും വളരെ പ്രധാനമാണ്. എ.പി.ജി.എ. ആര്‍. സ്കോര്‍ 5 മിനിട്ടിലും താഴ്ന്നതാണെങ്കില്‍ ഉത്തേജകസഹായം മെച്ചപ്പെടുത്തണം. ഇത്തരം കുട്ടികളില്‍ സാധാരണ ജനനസമയത്ത് ഗര്‍ഭസ്ഥശിശു ഹൈപ്പോക്സിയ ഉണ്ടായിരിക്കും.