Peruvayal News

Peruvayal News

കോഴിക്കോട് പൊതു നിരത്തില്‍ ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം

കോഴിക്കോട് പൊതു നിരത്തില്‍ ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം 




കോഴിക്കോട് : പൊതു നിരത്തില്‍ വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം . തളിപ്പറമ്പ് സ്വദേശിയും മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത് 


ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയുടെ ദേഹത്ത് ഷനോജ് കുമാര്‍ പ്രട്രോള്‍ ഒഴിക്കുകയായിരുന്നു . തീ പടരാന്‍ തുടങ്ങിയതോടെ രമ ഓടി അടുത്ത വീട്ടിലെത്തി . വീട്ടുകാരുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു 


5 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ ഇപ്പോള്‍ വിവാഹ മോചനത്തിന് ശ്രമിക്കുകയായിരുന്നു 


 തുടര്‍ന്ന് നാട്ടുകാര്‍ ഷനോജ് കുമാറിനെ പിടി കൂടി പോലീസിനെ ഏല്‍പ്പിച്ചു . ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു .

Don't Miss
© all rights reserved and made with by pkv24live