Peruvayal News

Peruvayal News

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; രണ്ടുപെണ്‍കുട്ടികള്‍ക്ക് അഞ്ഞൂറില്‍ 499 മാര്‍ക്ക്

CBSE പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; രണ്ടുപെണ്‍കുട്ടികള്‍ക്ക് അഞ്ഞൂറില്‍ 499 മാര്‍ക്ക്


ന്യൂഡൽഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹൻസിക ശുക്ല, കരീഷ്മ അറോറ എന്നിവർ അഞ്ഞൂറിൽ 499 മാർക്ക് നേടി.പെൺകുട്ടികളുടെ വിജയശതമാനം- 88.7%, ആൺകുട്ടികളുടെ വിജയശതമാനം- 79.4 %.


ഏറ്റവും മികച്ച വിജയശതമാനം നേടിയ മേഖല തിരുവനന്തപുരമാണ്, 98.2%. ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പരീക്ഷ നടന്നത്. 

ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതിൽ 78 കേന്ദ്രങ്ങൾ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. 28 ട്രാൻസ്ജെന്റർ വിദ്യാർഥികളും പരീക്ഷ എഴുതി. മെയ് മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കുമെന്നറിയിച്ച പരീക്ഷാഫലം നേരത്തെ പ്രഖ്യാപിക്കാൻ സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു

Don't Miss
© all rights reserved and made with by pkv24live