Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്താഫീസ് ഐ.എസ്.ഒ (ISO 9001:2015) അംഗീകാര നിറവിൽ

മുതുവല്ലൂർ ഗ്രാമ പഞ്ചായത്താഫീസ് 


ഐ.എസ്.ഒ (ISO 9001:2015) അംഗീകാര നിറവിൽ



     മലപ്പുറം ജില്ലയിലെ മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് പ്രവർത്തന മികവിൻറെ അംഗീകാരമായി ISO 9001:2015 അംഗീകാരം ലഭിച്ചു. മലപ്പുറം ജില്ലയിൽ തന്നെ ചുരുക്കം ചില പഞ്ചായത്തുകൾക്ക് മാത്രമാണ് ഇതുവരെ ഐ.എസ്.ഒ നേടാൻ സാധിച്ചിട്ടുള്ളൂ. കൊണ്ടോട്ടി-അരീക്കോട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിൽ  ഉള്ള  പഞ്ചായത്തുകളിൽ ഐ.എസ്.ഒ  അംഗീകാരം നേടുന്ന ആദ്യ പഞ്ചായത്തും മുതുവല്ലൂരാണ്.

ഹൈദരാബാദ് ആസ്ഥാനമായുള്ള ടാറ്റാ പ്രോജെക്ട്സ് ക്വാളിറ്റി സെർവിസ്സ് ഫെബ്രുവരി മാസത്തിൽ പഞ്ചായത്തിൽ   നടത്തിയ ഒന്നാം ഘട്ട പരിശോധന പൂർണ്ണ വിജയമായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ രണ്ടാം ഘട്ട ഗുണനിലവാര പരിശോധനയിൽ ക്വാളിറ്റി കൌൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച മാനദണ്ഡങ്ങൾ മുതുവല്ലൂർ ഗ്രാമ പഞ്ചായത്താഫീസിൽ പൂർണമായി  പാലിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മുതുവല്ലൂർ ഗ്രാമ പഞ്ചായത്താഫീസിനു ഈ ബഹുമതി ലഭിച്ചത്. 


പഞ്ചായത്ത് ആരംഭിച്ചത് മുതൽ ഇത് വരെയുള്ള ജനന മരണ വിവരങ്ങൾ, മിനുട്സ് പുസ്തകങ്ങൾ, വിലപ്പെട്ട രേഖകൾ എന്നിവ അടുക്കും ചിട്ടയോടും കൂടി ക്രമീകരിച്ച റെക്കോർഡ് റൂം, ഫ്രന്റ് ഓഫീസിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള ഇടം, അപേക്ഷകർക്കായുള്ള ഹെല്പ് ഡെസ്ക്, അപേക്ഷയോടൊപ്പം നൽകേണ്ട രേഖകൾ സംബന്ധിച്ച ചെക് ലിസ്റ്റ്, ജനന മരണ സെർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കൽ ജീവനക്കാരുടെ ഹാജർ ബോർഡ്, കുടിവെള്ള സൗകര്യം ഫീഡിങ് റൂം, പഞ്ചായത്തിനെ ആശ്രയിക്കുന്നവർക്ക് സമയ ബന്ധിതവും കാര്യക്ഷമമായും ആയി കാര്യങ്ങൾ പൂർത്തീകരിച്ചു നൽകൽ എന്നിവയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ടാറ്റാ പ്രോജെക്ട്സ് ക്വാളിറ്റി സെർവിസ്സ് അധികൃതർ പരിശോധനക്ക് വിധേയമാക്കിയത്.

ക്വാളിറ്റി കൌൺസിൽ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ മുതുവല്ലൂർ ഗ്രാമ പഞ്ചായത്തിന് സാധിച്ചിട്ടുണ്ടെന്ന് സംഗം വിലയിരുത്തി ഇതേ തുടർന്നാണ് 2019 മെയ് 9  നു മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിനു ഐ എസ് ഒ സെർട്ടിഫിക്കേഷൻ അനുവദിച്ചു കിട്ടുന്നത്. കഴിഞ്ഞ വർഷവും ഈ വർഷവും 100  ശതമാനം നികുതി പിരിവും, പദ്ധതി ചിലവിലെ മികവാർന്ന പ്രവർത്തനവും മറ്റും ഈ ബഹുമതിയുടെ മാറ്റ് കൂട്ടുന്നു.   പഞ്ചായത്ത് അംഗങ്ങളുടെയും ജീവനക്കാരുടെയും അകമഴിഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായാണ് ഇത്തരത്തിൽ ഒരു നേട്ടം മുതുവല്ലൂർ പഞ്ചായത്തിന് ഉണ്ടാക്കിയെടുക്കാൻ സാധിച്ചത്. ഇതിനായി പ്രവർത്തിച്ച എല്ലാവരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.


 


                                   

Don't Miss
© all rights reserved and made with by pkv24live