അണ്ടര്‍-20 ലോകകപ്പ്: ഫ്രാന്‍സിനെ കീഴടക്കി അമേരിക്ക ക്വാര്ട്ട്ടറിൽ
ഡിനിയ: അണ്ടര്‍-20 ലോകകപ്പ് ഫുട്ബോളില്‍ അമേരിക്ക ക്വാര്‍ട്ടറില്‍ കടന്നു. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനെ അമേരിക്ക കീഴടക്കി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അമേരിക്കയുടെ വിജയം.
മത്സരത്തില്‍ 2-1ന് പിറകില്‍ പോയ ശേഷമായിരുന്നു അമേരിക്കയുടെ വിജയം. സെബാസ്റ്റ്യന്‍ സോറ്റോ(25,74), ജസ്റ്റിന് റെന്നിക്സ്(83) എന്നിവരാണ് അമേരിക്കയുടെ ഗോള്‍ സ്കോറര്‍മാര്‍. അമിന്‍ ഗോരി(41),നബില്‍ അലിയൊയി(55) എന്നിവരാണ് ഫ്രാന്‍സിന്റെ ഗോളുകള്‍ നേടിയത്.
കഴിഞ്ഞ അണ്ടര്‍ 20 ലോകകപ്പിലും അമേരിക്ക ക്വാര്‍ട്ടറില്‍ എത്തിയിരുന്നു.
ഇക്വഡോറാകും ക്വാര്‍ട്ടറില്‍ അമേരിക്കയുടെ എതിരാളി.
