ആത്മ സംസ്‌കരണത്തിന്റെ ദിനരാത്രങ്ങളില്‍ നേടിയെടുത്ത ആത്മീയ ചൈതന്യത്തിന്റെ നിറവില്‍ കുറ്റിക്കാട്ടൂർ തുല്യത സെന്റർ ബേസ്ഡ്ന്റെ നേതൃത്വത്തിൽ ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങൾ നടത്തി.
സമൂഹത്തോടും,സുഹൃത്തുക്കളോടും, സഹപാഠികളോടും, കുടുംബങ്ങളോടുമുള്ള ബന്ധങ്ങള്‍ ദൃഢമാക്കണമെന്നാണ് കുറ്റിക്കാട്ടൂർ സെന്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യ സന്ദേശം ആയത്.
പരിപാടിയിൽ മുഹമ്മദ് റൈഹാൻ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കോർഡിനേറ്റർ ഉമ്മർ ഷാഫി അധ്യക്ഷത വഹിച്ചു. സെന്റർ കോർഡിനേറ്റർ ബാലകൃഷ്ണൻ ഇടമച്ചിൽ ഉദ്ഘാടനം ചെയ്തു.
തുല്യത പത്താംതരം കോർഡിനേറ്റർ അജിത,പ്ലസ് ടു ലീഡർ മനോജ്, ഫൈസൽ ചെറുവാടി, ശഹ്ർബാൻ എന്നിവർ ആശംസകൾ അറിയിച്ചു.
സബിത ടീച്ചർ, തങ്കമണി ടീച്ചർ, അമൃത ടീച്ചർ, ചൈതന്യ ടീച്ചർ എന്നിവർ സാന്നിധ്യമറിയിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ ഷാഫി പുത്തൂർമഠം നന്ദി പറഞ്ഞു.