തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കില്ല : മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം എട്ടേമുക്കാന്‍ കഴിയില്ല . വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ എടുക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്
തിരുവനന്തപുരമടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് അദാനി എന്‍റര്‍പ്രൈസസിന് കൈമാറാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വരാനിരിക്കെയാണ്. മുഖ്യമന്ത്രി എതിര്‍പ്പ് പ്രകടിപ്പിച്ചത് .അമ്ബത് വര്‍ഷത്തെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലേലത്തിലൂടെ സ്വന്തമാക്കിയിരുന്നു.
സംസ്ഥാനത്തിന്‍റെ അനുമതിയില്ലാതെ വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനിക്കാവില്ലെന്നുള്ള മുഖ്യമന്ത്രിയുടെ നിലപാട് കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്ക് മാറുകയാണ്